ജിയോയുടെ 5G സ്മാർട്ഫോൺ വരുന്നു ഒപ്പം കിടിലൻ ഫീച്ചേഴ്സും ! ഇന്ത്യയിൽ 5g സേവനങ്ങൾ ഒക്ടോബറിൽ ആരംഭിക്കുന്നു
രാജ്യത്ത് 5g സേവനങ്ങൾ ഒക്ടോബറിൽ തുടക്കമാകുമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് . ഒക്ടോബര് 12 നകം 5g സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് നഗരങ്ങളിലും , പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കുമെന്നുമാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് രാജ്യത്ത് 5g സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത് . ടെലികോം ഓപ്പറേറ്ററുമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയുന്നുണ്ട് അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തും 5g എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു ഇന്ത്യയിൽ 5G എത്തുന്നതിനൊപ്പം ജിയോയുടെ 5G സ്മാർട്ഫോൺ ഉടൻ പുറത്തിറങ്ങുമെന്നും ടെക് ലോകത്തു വാർത്തകൾ പ്രചരിക്കുന്നുണ്ട് .10000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോൺ റിലൈൻസ് ജിയോ ഇന്ത്യയിൽ പൂർണമായും നിര്മിച്ചതാണെന്നും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നു ഫോണിന്റെ അവതരണ വേളയിൽ പ്രത്യേക ഡാറ്റ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും ഫോണും ടാറ്റ പാക്കേജും ഒ...