ജിയോയുടെ 5G സ്മാർട്ഫോൺ വരുന്നു ഒപ്പം കിടിലൻ ഫീച്ചേഴ്സും ! ഇന്ത്യയിൽ 5g സേവനങ്ങൾ ഒക്ടോബറിൽ ആരംഭിക്കുന്നു

 


രാജ്യത്ത് 5g സേവനങ്ങൾ ഒക്ടോബറിൽ തുടക്കമാകുമെന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് .ഒക്ടോബര് 12 നകം 5g സേവനങ്ങൾ ആരംഭിക്കുമെന്നും തുടർന്ന് നഗരങ്ങളിലും ,പട്ടണങ്ങളിലും കൂടുതൽ വ്യാപിപ്പിക്കുമെന്നുമാണ് കേന്ദ്രമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്

രാജ്യത്ത് 5g സേവനങ്ങൾ അതിവേഗം വ്യാപിപ്പിക്കാനാണ് പദ്ധതിയിടുന്നത് .ടെലികോം ഓപ്പറേറ്ററുമാർ അതിനായി പ്രവർത്തിക്കുകയും ഒരുക്കങ്ങൾ നടത്തുകയും ചെയുന്നുണ്ട് അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ രാജ്യത്തിന്റെ എല്ലാ ഭാഗത്തും  5g എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു

ഇന്ത്യയിൽ 5G എത്തുന്നതിനൊപ്പം ജിയോയുടെ 5G സ്മാർട്ഫോൺ ഉടൻ പുറത്തിറങ്ങുമെന്നും ടെക് ലോകത്തു വാർത്തകൾ പ്രചരിക്കുന്നുണ്ട് .10000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്ന ഫോൺ റിലൈൻസ് ജിയോ ഇന്ത്യയിൽ പൂർണമായും നിര്മിച്ചതാണെന്നും പുറത്തുവന്നു കൊണ്ടിരിക്കുന്ന വാർത്തകൾ സൂചിപ്പിക്കുന്നു

ഫോണിന്റെ അവതരണ വേളയിൽ പ്രത്യേക ഡാറ്റ പാക്കേജും ജിയോ പ്രഖ്യാപിച്ചേക്കും ഫോണും ടാറ്റ പാക്കേജും ഒരുമിച്ചു സ്വന്തമാക്കുന്നതിലൂടെ ഏകദേശം 2500 രൂപയ്ക്കു ഫോൺ സ്വന്തമാക്കാൻ കഴിയും

 

6 .5 ഇഞ്ച് വലിപ്പമുള്ള HD ഡിസ്പ്ലേയും നേരത്തെ ഇറങ്ങിയിട്ടുള്ള സ്നാപ്ഡ്രാഗൺ 480 5G പ്രോസസറും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു ,4GB RAM കപ്പാസിറ്റിയും 64 ജിബി സ്റ്റോറേജ് കാപ്പാസിറ്റിയും പ്രതീക്ഷിക്കാം

 

12 MP യുടെ മെയിൻ ക്യാമറയും 2MP മൈക്രോ സെന്സറും ഉൾപ്പെടുത്തി റിയൽ പാനലിൽ ഡ്യൂവൽ ക്യാമറയാണ് ജിയോ ഫോണിൽ പ്രതീക്ഷിക്കുന്നത് .സെൽഫി ക്യാമറ 8 MP ആയിരിക്കും

ഗൂഗിളിന്റെയും റിലൈൻസിന്റെയും എൻജിനീയർമാർ സംയുക്തമായി വികസിപ്പിച്ച പ്രഗതി ഓപ്പറേറ്റിംഗ് സിസ്റ്റം അധിഷ്ഠിതമായി ആയിരിക്കും ഫോൺ പ്രവർത്തിക്കുക

 

 


ഇന്ത്യയിൽ ജിയോ ഫോൺ 5G ലോഞ്ച് ഉടൻ പ്രതീക്ഷിക്കുന്നു, കമ്പനി സൂചന നൽകുന്നു. 2022-ലെ 45-ാമത് വാർഷിക പൊതുയോഗത്തിൽ റിലൈൻസ്  ചെയർമാൻ മുകേഷ് അംബാനി, ഗൂഗിളുമായി ചേർന്ന് 5G ഫോൺ ഉടൻ അവതരിപ്പിക്കുമെന്ന് പറഞ്ഞു. ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം, അടുത്ത വർഷത്തെ വാർഷിക പൊതുയോഗത്തിൽ  ജിയോ ഫോൺ 5 ജി ഔദ്യോഗികമായി എത്തുമെന്ന് അംബാനി സൂചന നൽകി. ഇത് രണ്ടാം തവണയാണ് ജിയോ ഇന്ത്യയിൽ 5G ഫോൺ ലോഞ്ച് ചെയ്യുന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. ജിയോ ഒരു പുതിയ വിലകുറഞ്ഞ, എൻട്രി ലെവൽ 5G സ്മാർട്ട്ഫോൺ വിപണിയിൽ കൊണ്ടുവരികയാണെന്ന് 2020 AGM ലാണ് ആദ്യം പ്രഖ്യാപിച്ചത്.

 

ഇന്ത്യയിൽ ജിയോ ഫോൺ 5G ലോഞ്ച്, വിൽപ്പന തീയതി എന്നിവ കമ്പനി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതായത്, ഹാൻഡ്സെറ്റ് വാങ്ങുന്നവർക്ക് അതിവേഗ ഇന്റർനെറ്റ് വേഗതയുടെ ആദ്യ അനുഭവം നൽകും

 

Jio Phone 5G specs:

·         6.5-inch HD+ IPS LCD display

·         Snapdragon 480 5G SoC

·         4GB RAM

·         Android 11 OS

·         13MP main camera

·         5,000mAh battery (18W fast charging)

 

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]