ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]
നമ്മുടെയെല്ലാം
ഫോണിൽ മിക്കപ്പോഴും പുതിയ വേർഷനിലേക്കുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ലഭിക്കാറുണ്ടല്ലോ ,എല്ലാവരും ഇത് ചെയ്യാറും ഉണ്ട് .പക്ഷേ പലർക്കും ഇങ്ങനെ അപ്ഡേഷനുകൾ ചെയ്തതിനു ശേഷം മുൻപില്ലാത്ത പല പ്രേശ്നങ്ങളും ഫോണിൽ
കണ്ടു തുടങ്ങുന്നു .സ്പീഡ് കുറയുക ,അമിതമായി ചൂടാവുക ,ബാറ്ററി ബാക്കപ്പ് കുറയുക ,ഹാങ്ങ് ആവുക എന്നിവ അവയിൽചിലതാണ് .ഫോണിന്റെ സുരക്ഷിതത്വവും പ്രവർത്തന ശേഷിയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നാം അപ്ഡേറ്റുകൾ നടത്തുന്നത് .പക്ഷെ പ്രതികൂലമായാണ് പലപ്പോഴും ഇതിന്റെ ഫലം ലഭിക്കുക .എന്താണ് ഇതിന്റെ കാരണം ,എങ്ങനെ ഈ പ്രെശ്നം ഒഴിവാക്കാം
എന്നുള്ള കാര്യങ്ങൾ നമുക്കൊന്ന് നോക്കാം
കഴിഞ്ഞ
ഒരു രണ്ടു മൂന്നു വർഷമായി കാണുന്ന ഒരു ട്രെൻഡ് ആണ് സോഫ്റ്റ്വെയർ അപ്ഡേറ്റുകളിലെ പ്രേശ്നങ്ങൾ .പക്ഷെ പുതിയ ഫോണുകളിൽ ആദ്യത്തെ ഏതാനും മാസങ്ങളിൽ ലഭിക്കുന്ന അപ്ഡേറ്റുകളിൽ ഇങ്ങനെയുള്ള പ്രേശ്നങ്ങൾ കാണാറുമില്ല അപ്പോൾ ഇതിനു പിന്നിൽ എന്തോ
തന്ത്രം ഉള്ളതായി സംശയിക്കേണ്ടേ ? സ്മാർട്ഫോൺ
നിർമാതാക്കളുടെ വിപണന തന്ത്രങ്ങളുടെ ഫലമായാണ് ഇത്തരം പ്രേശ്നങ്ങൾ ഉണ്ടാവുന്നതെന്നു സംശയിക്കാം .സ്വാഭാവികമായും ഒരു ഉപഭോക്താവ് തൻ്റെ ഫോണിൽ കമ്പനി നൽകുന്ന സോഫ്റ്റ്വെയർ അപ്ഡേഷന് കാണുമ്പോൾ അത് ഇൻസ്റ്റാൾ ചെയ്യുന്നു .എന്നാൽ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഫോണിന്റെ പ്രവർത്തന ക്ഷമത മുമ്പുള്ളതിനേക്കാൾ കുറയുന്നു .അങ്ങനെ ഫോണിന്റെ പ്രവർത്തന ക്ഷമത കുറയുന്നത് വഴി അസ്വസ്ഥനായ ഉപഭോക്താവ് എന്തെങ്കിലും തകരാർ ആണെന്ന് കരുതി നിലവിലെ ഫോൺ ചുരുങ്ങിയ വിലയ്ക്ക് എക്സ്ചേഞ്ച് ചെയ്തോ അല്ലാതെയോ വിപണിയിലെ പുതിയ
മോഡൽ ഫോൺ തിരഞ്ഞെടുക്കുന്നു .അങ്ങനെ നിർമാതാക്കൾക്ക് കൂടുതൽ ലാഭം ലഭിക്കുന്നു .പുതിയ ഫോണിലും ഈ കാര്യം തന്നെ
വീണ്ടും സംഭവിക്കുന്നു .
മറ്റൊരുപക്ഷേ ചിലപ്പോൾ കഴിഞ്ഞ കുറേകാലമായി കോവിഡ്
ലോക്കഡൗൺ മൂലം ജീവനക്കാർ വർക് ഫ്രം ഹോം വഴിയാണ് ജോലി ചെയ്തിരുന്നത് .പലരും വിദ്-വിവിധ
സ്ഥലങ്ങളിൽ ഇരുന്നു സോഫ്റ്റ്‌വെയർ ഡെവലപ്പ് ചെയുമ്പോൾ ഉണ്ടാവാവുന്ന ഏകികരണ കുറവ് മൂലമുള്ള
പ്രശ്നം ആയിട്ടും ഇത് സംശയിക്കാം എങ്കിലും നിരവധി ടെസ്റ്റുകൾക്കു ശേഷം ആണ് ഒരു സോഫ്റ്റ്‌വെയർ
അപ്ഡേറ്റ് കസ്ടമെർക്കു ലഭിക്കുന്നത് അപ്പോൾ
എന്തെങ്കിലും പോരാമകൾ ഉണ്ടെങ്കിൽ കമ്പനിക്ക് മനസ്സിലാവേണ്ടതാണ് .അപ്പോൾ ആദ്യം സൂചിപ്പിച്ച
സാധ്യത തന്നെ ആവാം കാരണം ഒന്നലോചിച്ചുനോക്കു
നമ്മളിൽ ഭൂരിഭാഗം ആളുകളും ഒന്നോ രണ്ടോ വര്ഷം മാത്രമാണ് ഒരു ഫോൺ ഉപയോഗിക്കുന്നത് അപ്പോൾ അതിനു പിന്നിൽ എന്തെങ്കിലും വിപണന തന്ത്രം
ഇല്ലാതിരിക്കുമോ ?
എന്താണ് ഈ
പ്രശ്നം
ഒഴിവാക്കാൻ
ഉള്ള
വഴികൾ
കുറച്ചു
ശ്രദ്ധിച്ചാൽ ഈ പ്രവേശനം ഒരു
പരിധി വരെ ഇല്ലാതാക്കാൻ കഴിയും . ഉപഭോക്താവെന്ന നിലയിൽ ചെയ്യാവുന്നത് പുതിയ ഒരു അപ്ഡേഷൻ ലഭിക്കുമ്പോൾ
ഉടനടി അത് ഇൻസ്റ്റാൾ ചെയ്യുന്നതിന് പകരം ഏതാനും ദിവസങ്ങൾക്കു ശേഷം ഈ അപ്ഡേഷനെ സംബന്ധിച്ച
റിവ്യൂസ് മനസിലാക്കിയ ശേഷം പ്രശനങ്ങൾ ഒന്നും ഇല്ലന്ന് ഉറപ്പാക്കിയ ശേഷം ഇൻസ്റ്റാൾ ചെയുക
പലപ്പോഴും
പുതിയ അപ്ഡേറ്റ് ചെയ്യാതിരുന്നാൽ ,അല്ലെങ്കിൽ പഴയ വേർഷൻസ് തന്നെ ഉപയോഗിച്ചാൽ വൈറസ് അറ്റാക്ക് ,ഹാക്കർസ് കടന്നുകയറ്റം എന്നീ ഭീഷണികൾ ഭയന്നാണ് പലരും പെട്ടന്നു തന്നെ അപ്ഡേറ്റ് നടത്തുന്നത് .കമ്പനികൾഉപഭോക്താക്കൾക്ക് ഇങ്ങനെ അപ്ഡേറ്റ്
ചെയ്യ്‌യേണ്ടതിന്റെ ആവശ്യകത പലപ്പോഴും സൂചിപ്പിക്കാറുമുണ്ട് .ഒരു പരിധിവരെ .സുരക്ഷിതത്വത്തിനും
സ്വകാര്യതയ്ക്കും ആവശ്യമാണെങ്കിലും ശ്രദ്ധിച്ചു ചെയ്തില്ലെങ്കിൽ അത് പ്രശ്നമായി മാറും
.
ഈ പ്രശ്‌നം
നിയന്ത്രിക്കാൻ ഉള്ള മറ്റു കാര്യങ്ങൾ കൊണ്ടുവരവുന്നത് ഗവെർന്മേന്റിനാണ് .സോഫ്റ്റ്‌വെയർ
അപ്ഡേറ്റുകളിലൂടെ ഉപഭോക്താക്കൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുകയും അതിനു കാരണം കമ്പനിയുടെ
ഭാഗത്തുനിന്നുള്ള പിഴവാണെങ്കിൽ അതിനുള്ള പരിഹാരം കമ്പനി തന്നെ ചെയ്ത നൽകണം എന്ന നിയമം
കൊണ്ടുവരേണ്ടിയിരിക്കുന്നു
ഫോണിന്റെ
സ്പീഡ് കുറയുക ,ക്യാമെറ ക്വാളിറ്റി കുറയുക അമിതമായി ചൂടാവുക ,ബാറ്ററി പെട്ടെന്ന് തീരുക
ഹാങ്ങ് ആകുക ,അപ്ലിക്കേഷൻ ശരിയായി വർക്ക് ആക്കാതിരിക്കുക ,മെമ്മറികാർഡ് സപ്പോർട് ആക്കാതിരിക്കുക തനിയെ റെസ്ടാര്റ് ആകുക ,എന്നിങ്ങനെ
ധാരാളം പ്രേശ്നങ്ങൾ അപ്ഡേഷനിലെ പ്രെശ്നം മൂലം ഉണ്ടാകാം .ഫോൺ ഫാക്ടറി റീ സെറ്റ് ചെയുന്നത്
വഴിയും ഇത് പരിഹരിക്കാൻ സാധിക്കും .ഒരു തരത്തിൽ ഉപഭോക്താക്കളുടെ അറിവില്ലായ്മയും .നിസ്സഹായഅവസ്ഥയും
മുതലെടുത്തു ലാഭമുണ്ടാക്കനാണ് കമ്പനികൾ ശ്രമിക്കുന്നത്
ഒരു അപ്ഡേറ്റ്
ഉടൻ ചെയ്തില്ല എങ്കിൽ ഫോൺ ഹാക്ക് ആയി പോകും
എന്നുള്ള അവസ്ഥയൊന്നും ഒരിക്കലും ഉണ്ടാവില്ല .ഗൂഗിൾ പ്ലേ പ്രൊട്ടക്ട്
പോലുള്ള സംവിധാങ്ങൾ ഒക്കെ നമ്മുടെ ഫോണുകളിൽ ഉണ്ട് .പക്ഷെ അപ്ഡേറ്റ് ചെയുന്നത്
നല്ലതാണ് എന്നതിൽ തർക്കമില്ല .ഈ കാര്യത്തിൽ നമുക്ക് ചെയ്യാവുന്നത് കുറച്ചു കാത്തിരുന്ന
ശേഷം കൂടുതൽ കാര്യങ്ങൾ അറിഞ്ഞതിനു ശേഷം മാത്രം
അപ്ഡേറ്റ് ചെയ്യുക .പിന്നെ ഈ വിഷയത്തിൽ കൂടുതൽ നിയന്ത്രണങ്ങളും നടപടികളും കൊണ്ടുവരാൻ
കഴിയുന്നത് ഗവെർന്മേന്റിനാണ്



Comments
Post a Comment