എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)
നമ്മളിൽ
പലരും ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ ആണല്ലോ ആപ്പിൾ കമ്പനി പുറത്തിറക്കുന്ന ഐഫോൺ .എന്തുകൊണ്ടാണ് മറ്റു സ്മാർട്ട് ഫോണുകളിൽ നിന്ന് ഐഫോൺ കൂടുതൽ മികച്ചതാണ് എന്ന് പറയാൻ കാരണം ?ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രത്യേകം മെച്ചം ലഭിക്കുന്നുണ്ടോ .എന്താണ് ഇതിന്റെ ഉയർന്ന വിലയ്ക്ക് കാരണം .ഐഫോണിനെ സംബന്ധിക്കുന്ന ചില കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം
2007 ജനുവരി
9-ന്, ആപ്പിൾ കമ്പനി സ്ഥാപകൻ സ്റ്റീവ് ജോബ്സ് മാക്വേൾഡ്
കൺവെൻഷനിൽ ആദ്യത്തെ ഐഫോൺപുറത്തിറക്കുന്നതിനെ പറ്റി പ്രഖ്യാപിച്ചു,
ഇത് ലോകത്തിൽ വലിയ മാധ്യമശ്രദ്ധ
നേടി. കാരണം ടെക്നോളജി രംഗത്ത് ആപ്പിൾ കമ്പനി വലിയ ഒരു ഘടകമായിരുന്നു .മൈക്രോസോഫ്റ്റ് ആപ്പിൾ കമ്പനി തമ്മിലുള്ള മത്സരം ടെക് ലോകത്തു വലിയ മാറ്റങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും വഴിവച്ചിരുന്നു അങ്ങനെ ആ വർഷം
തന്നെ ആദ്യ ഐഫോൺ പുറത്തിറങ്ങുമെന്ന് ജോബ്സ് അറിയിച്ചു. 2007 ജൂൺ 29-ന്
ആദ്യത്തെ ഐഫോൺ പുറത്തിറങ്ങി.
2007 ൽ
സ്റ്റീവ് ജോബ്സ് പുറത്തിറക്കിയ ആദ്യ മോഡൽ മുതൽ ഇപ്പോൾ വിപണിയിൽ ഉള്ള പുതിയ മോഡൽ ആയ ഐഫോൺ 13 സീരീസ്
വരെ മൊത്തം 34 മോഡലുകളോളം വിപണിയിൽ വന്നിരുന്നു
ലോകമെമ്പാടും
ഏകദേശം 1 ബില്യൺ ആളുകൾ ഐഫോണുകൾ ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5.48% വർധനവാണിത്. 2017 മുതൽ സജീവ ഐഫോൺ ഉപയോക്താക്കളുടെ എണ്ണം 22.85% വർദ്ധിച്ചു, ഉപയോഗത്തിലുള്ള ഐഫോണുകളുടെ എണ്ണം 186 ദശലക്ഷം വർദ്ധിച്ചു2021ൽ ആപ്പിൾ ഇന്ത്യയിലേക്ക്
5.4 ദശലക്ഷം സ്മാർട്ട്ഫോണുകൾ
കയറ്റി അയച്ചു. ഇന്ത്യയിൽ ആപ്പിളിന്റെ
ഏറ്റവും മികച്ച വർഷമായിരുന്നു ഇത്, മുൻ വർഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് ഗണ്യമായ വളർച്ച. ആപ്പിളിന്റെ ഇന്ത്യയിലെ വിപണി വിഹിതം മുൻ വർഷത്തെ 2.4 മായി താരതമ്യം ചെയ്യുമ്പോൾ 2021 ൽ 4.4 ശതമാനമായിരുന്നു.
ഐഫോൺ ഉപഭോക്താക്കൾക്ക്
ലഭിക്കുന്ന
പ്രയോജങ്ങൾ
➤സെക്യൂരിറ്റി
ആളുകൾ
ഐഫോൺ തിരഞ്ഞെടുക്കുന്നതിനുള്ള പ്രധാനമായുള്ള ഒരു കാരണം അതിനുള്ള സെക്യൂരിറ്റി സംവിധാനമാണ് .വളരെ മികച്ച സുരക്ഷാ സംവിധാനമാണ് ഐഫോൺ ഉപഭോക്താക്കകൾക്കു നൽകുന്നത് .വിപണിയിലെ പ്രധാന എതിരാളിയായ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം കുറച്ചുകൂടി ഓപ്പൺ സോഴ്സ് ആണ് .ആൻഡ്രോഡിഡ് ഗൂഗിൾ നിയന്ത്രണത്തിൽ ഉള്ളതാണെങ്കിലും സ്മാർട്ഫോൺ നിർമാതാക്കൾ തങ്ങളുടെ അവശത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തിയാണ് ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചുള്ള സ്മാർട്ഫോണുകൾ പുറത്തിറക്കുന്നത് .അതോടൊപ്പം ധാരാളം തേർഡ് പാർട്ടി അപ്പ്ലിക്കേഷനുകൾ ആൻഡ്രോയിഡിൽ ഉണ്ട് ഇവയുടെയൊക്കെ വിശ്വസനീയത സംശയമാണ് .അതിനാൽ ഒരു ബിസിനസ്സ് ,പ്രീമിയം ഉപഭോക്താവ് കൂടുതൽ സുരക്ഷിതത്വം ഉള്ള ആപ്പിൾ ios ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള ഫോണുകൾ തിരഞ്ഞെടുക്കുന്നു
➤ഫ്ലെക്സിബിലിറ്റി
വളരെ
സിമ്പിൾ ആയി ഉപയോഗിക്കാവുന്ന ഒരു സിസ്റ്റം ആണ് ഐഫോണുകളിൽ ഉള്ളത് .എന്നാൽ ആദ്യമായി ഒരാൾ ഉപയോഗിച്ചു തുടങ്ങുമ്പോൾ ബുദ്ധിമുട്ടായി തോന്നിയാലും കുറച്ചു സമയത്തിനുള്ളിൽ തന്നെ
ഇതുമായി പരിചയത്തിൽ ആവുകയും പിന്നീട് മറ്റു ഫോണുകളിലേക്ക് പോകാതിരിക്കുകയും
ചെയ്യുന്നു മറ്റു
ആൻഡ്രോയിഡ് സോഫ്റ്റ്വെയർ അപേക്ഷിച്ചു എല്ലാ ios വേർഷനും ഒരു അടിസ്ഥാന രീതിയിൽ തന്നെയാണ് ക്രമീകരിച്ചിരിക്കുന്നത് ,ആൻഡ്രോയിഡിൽ വേർഷൻസ് മാറുന്നതനുസരിച്ചു ഉപയോഗരീതിയിൽ വലിയ മാറ്റങ്ങൾ കണ്ടുവരുന്നുണ്ട് ഇത് പലർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു .
➤അനാവശ്യമായാ
അപ്പുകളുടെയോ പരസ്യങ്ങളുടെയോ ശല്യം ഐഫോണുകളിൽ ഇല്ല
.ഉപഭോക്താവിന് ആവശ്യമുള്ള അപ്പ്ലിക്കേഷനുകൾ മാത്രം ഡൌൺലോഡ് ചെയ്ത ഉപയോഗിക്കാൻ കഴിയും
➤സോഫ്റ്റ്വെയർ
അപ്ഡേറ്റ്
ആൻഡ്രോയിഡ് ഫോണുകൾ അപേക്ഷിച്ചു ഐഫോണുകളിൽ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഡേറ്റ് വളരെ മികച്ചതാണ് .വളരെ മെച്ചപ്പെട്ടതും ,സവിശേഷതകൾ നിറഞ്ഞതുമായ അപ്ഡേഷനുകൾ ഐഫോണിൽ ലഭിക്കുന്നു അതും .വളരെ വേഗം തന്നെ
➤മികച്ച പെർഫോമെൻസ്
ഐഫോണിന്റെ ഏറ്റവും മികച്ച ഒരു പ്രത്യേകതയാണ് മികച്ച പെര്ഫോമെൻസ് ..വളരെ സ്മൂത്ത് ആയി ഉപയോഗിക്കാൻ സാധിക്കും .ഏറ്റവും ഉയർന്ന ഹാർഡ്വെയർ ,സോഫ്റ്റ്വെയർ ഘടകങ്ങൾ ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിനാൽ
തന്നെ അതിനൊത്ത ഏറ്റവും മികച്ച ഒരു പെര്ഫോമെൻസ് അനുഭവം ഉപഭോക്താവിന് നൽകുന്നു ,.ക്യാമറ ,സ്ക്രീൻ ,സൗണ്ട് ,അങ്ങനെ ഏറ്റവും മികച്ച ഒരു സ്മാർട്ഫോൺ അനുഭവം ഉപഭോക്താവിന് ലഭിക്കുന്നു
➤കണക്റ്റിവിറ്റി ,ഷെയറിംഗ്
മറ്റു
ലാപ്ടോപ്പ് ,കമ്പ്യൂട്ടർ ടാബ്ലറ്റ് എന്നിങ്ങനെ യുള്ള ഡിവൈസുകളുമായി വളരെ എളുപ്പത്തിലും ,മെച്ചപ്പെട്ടതുമായ വേഗതയേറിയതുമായ കണക്ഷൻ സൗകര്യം ഐഫോൺ വഴി ലഭിക്കുന്നു
➤സർവീസ്
മറ്റു
ബ്രാൻഡുകളെ അപേക്ഷിച്ച ഏറ്റവും മികച്ച സർവീസ് ,വില്പനന്തര സേവനം ലഭിക്കുന്നത് ആപ്പിൾ കമ്പനിയിൽ നിന്നാണ് .മെച്ചപ്പെട്ടതും ,സുരക്ഷിതവുമായ സർവീസ് ഐഫോണുകൾക്കു ലഭിക്കുന്നു
➤റീ
സെയിൽ വാല്യൂ
എപ്പോഴെങ്കിലും ഫോൺ വിൽക്കുകയാണെങ്കിൽ ഒരു നല്ല വിലയിൽ തന്നെ വിൽക്കുവാൻ ഉപഭോക്താവിനു സാധിക്കും ,മറ്റു സ്മാർട്ഫോണുകൾക്ക് റീ
സെയിൽ വാല്യൂ
കുറവ് ലഭിക്കുമ്പോൾ ഐഫോണുകൾ ഈ കാര്യത്തിൽ വളരെ
മുന്നിലാണ്
➤ഷോ
ഓഫ്
മറ്റുള്ളവരുടെ
മുന്നിൽ തങ്ങളുടെ പ്രൗഢി ഉയർത്തി കാട്ടുന്നതിനായി പല സുഹൃത്തുക്കളും ഐഫോൺ
ഉപയോഗിക്കുന്നു .ഒരു പരിധിവരെ അവർ അതിൽ വിജയിക്കുന്നുമുണ്ട് .ഐഫോൺ കൈവശമുള്ള ഒരാൾക്ക് സമുഹത്തിൽ ഉയർന്ന സ്വീകാര്യതയും ,പരിഗണയും ലഭിക്കാറുണ്ട്
ഇങ്ങനെ ഉള്ള
ചില പ്രയോജനങ്ങൾ ഉള്ളപോലെ തന്നെ ചില പോരായ്മകളും ദോഷങ്ങളും ഉണ്ട് പ്രധാനമായും ഉയർന്നവില
ആണ് അതിൽ പ്രധാനം ഐഫോണിന്റെ ദോഷങ്ങളെ കുറിച്ചും പോരായ്മകളും
ഉൾപ്പെടുത്തി പുതിയ ഒരു ബ്ലോഗ് ഉടൻ വരും കാത്തിരിക്കൂ

.jpg)


Comments
Post a Comment