ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )
ഇന്ന്
ലോകത്തിലെ ഏറ്റവും മുൻപന്തിയിൽ ഉള്ള സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് ഐഫോൺ ,ഏറ്റവും പ്രീമിയം സവിശേഷതകൾ ആണ് കമ്പനി വിവിധ മോഡലുകളിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്
.,നിലവിലുള്ളതിൽ ഏറ്റവും സുരക്ഷിതത്വവും സ്വകാര്യതയും ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതും ഐഫോൺ തന്നെയാണ് എങ്കിലും ഇതിനുള്ള ചുരുക്കം ചില പോരായ്മകൾ ,അല്ലെങ്കിൽ ഉപഭോക്താക്കൾക്ക് തോന്നാറുള്ള ചില പ്രേശ്നങ്ങൾ
ഇവ ഏതൊക്കെയാണെന്ന് ഒന്ന് പരിശോധിക്കാം .ഈ പറയുന്നവ എല്ലാ
ഉപഭോക്താക്കകൾക്കും ഒരു പ്രശ്നം അയി തോന്നണം എന്നില്ല ,പുതിയ മോഡലുകളിൽ ഈ പ്രശ്നങ്ങൾ കമ്പനി
പരിഹരിക്കുന്നുമുണ്ട്
,ഐഫോണിന്റെ പ്രധാന പ്രശ്നങ്ങൾ ഏതൊക്കെയാണെന്ന് നമുക്കൊന്ന് പരിശോധിക്കാം
➤ഉയർന്ന വില
ഐഫോണിനെ
മറ്റു സ്മാർട്ഫോണുകളിൽ നിന്ന് വേർതിരിക്കുന്ന പ്രധാന ഘടകം അതിന്റെ ഉയർന്ന വിലയാണ് .ഒരുപക്ഷെ ഇത്ര തന്നെ സവിശേഷതകൾ ഉള്ള ആൻഡ്രോയിഡ് ഫോണുകൾ ഇതിന്റെ പകുതി വിലയിൽ ലഭിച്ചേക്കും .പക്ഷെ ഐഫോണിൽ അതിന്റെ ഉയർന്ന വിലക്ക് യോജിച്ച പ്രീമിയം ഉപഭോകൃത അനുഭവം ലഭിക്കുന്നുമുണ്ട് .ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വില കൂടുതൽ ഉയരാൻ കാരണം വിദേശത്തുനിന്നു ഇറക്കുമതി ചെയ്യുന്നത് മൂലം ഉള്ള അധിക നികുതി മൂലവും കൂടിയാണ് ,ഐഫോണിന്റെ സ്വദേശമായ അമേരിക്കയിൽ ഇത് സാധാരണക്കർക്കു പോലും പ്രാപ്യമായ ഒരു സാധാരണ സ്മാർട്ട് ഫോൺ മാത്രമാണ്
➤സെക്യൂരിറ്റി
വളരെ ഉയർന്ന തലത്തിൽ ഉള്ള സെക്യൂരിറ്റി സംവിധാനം ഉള്ളപ്പോൾ തന്നെ അത് പലപ്പോഴും ചില മോഡലുകളിൽ ഉപഭോക്താക്കൾക്ക്'ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു .പാസ്സ്വേർഡ് മറന്നു പോവുക അങ്ങനെ ഉള്ള സാഹചര്യം വന്നാൽ കൂടുതൽ പ്രേശ്നമാകും ,.ഇപ്പോൾ എല്ലായിടത്തും പുറത്തു പോകുമ്പോൾ മാസ്ക് ,അല്ലെങ്കിൽ 2 വീലർ യാത്രകളിൽ ഹെൽമെറ്റ് നിർബന്ധമാണല്ലോ .മാസ്ക് ഹെൽമെറ്റ് എന്നിവ ഉപോയോഗിക്കുമ്പോൾ ഫേസ് റെക്കഗ്നിഷൻ വർക്ക് ചെയ്യില്ല .ഫിംഗർ പ്രിന്റ് സംവിധാനം ഇല്ലാത്ത മോഡലുകളിൽ ആണ് ഇത് കൂടുതൽ പ്രെശ്നം ,
മാത്രമല്ല
ഏതെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഫോൺ ലോക്ക് ആയിപോയാൽ ,അൺലോക്ക് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടേണ്ടി വരും ..ഈ പ്രേശ്നങ്ങൾ മറ്റൊരുതരത്തിൽ
ഉപകാരവുമാണ്
➤കസ്റ്റമൈസഷൻ
(customization)
മറ്റു
ആൻഡ്രോയിഡ് ആൻഡ്രോയിഡ് മോഡലുകളെ അപേക്ഷിച്ചു ഐഫോണിൽ കസ്റ്റമൈസഷൻ സൗകര്യം വളരെ കുറവാണു .ആകെ ലഭിക്കുന്ന ഒരു കസ്റ്റമൈസഷൻ ഓപ്ഷൻ വോൾപേപ്പർ
എന്നിങ്ങനെ
ചിലതുമാത്രമാണ് ,ആൻഡ്രോയിഡ്
ഫോണുകളിൽ യഥേഷ്ടം മാറ്റങ്ങൾ വരുത്താൻ ഉപഭാക്താവിന് കഴിയും, നമ്മൾ ശ്രദ്ധിച്ചിട്ടുണ്ടാവും മിക്ക ഐഫോൺ യൂസേർസും ഉപയോഗിക്കുന്നത് ഒരേ റിങ്
ട്യൂൺ ആണ്
➤ഫ്ലെക്സിബിലിറ്റി
ജീവിതത്തിൽ
ആൻഡ്രോയിഡ് ഫോൺ മാത്രംഉപയോഗിച്ചിട്ടുള്ള ഒരാൾക്ക് ഐഫോൺ ഉപയോഗിച്ചു തുടങ്ങിയാൽ അത് വളരെ ബുദ്ധിമുട്ടായി തോന്നിയേക്കാം .കാരണം പിന്നിലേക്ക് പോകാനുള്ള ഓപ്ഷൻ വത്യസ്തമാണ്അതുപോലെ തന്നെ മറ്റു പല പ്രധാന രീതികളിലും
വ്യതാസം തോന്നും പക്ഷെ കുറച്ചു സമയം ഉപയോഗിച്ചു തുടങ്ങിയാൽ ഈ സിസ്റ്റം വളരെ
എളുപ്പവും പ്രിയങ്കരവും അയി തോന്നുകയും ചെയ്യും
➤അപ്ലിക്കേഷൻ
PURCHASE
ആൻഡ്രോയിഡ്
ഫോണുകളിൽ സൗജന്യമായി ലഭിക്കുന്ന പല അപ്പ്ലിക്കേഷനുകളും അല്ലെങ്കിൽ സൗകര്യങ്ങൾ
ഐഫോണിൽ ആപ്പ് സ്റ്റോറിൽ നിന്ന് പണം നൽകി സ്വാന്തമാക്കേണ്ടി വരുന്നു .പക്ഷെ ആൻഡ്രോയിഡ് ഫോണുകളിൽ സൗജന്യമായി ലഭിക്കുമ്പോൾ അതിൽ സെക്യൂരിറ്റി ,പരസ്യം മുതലായ പ്രശ്നങ്ങളും ഉണ്ട്
➤ബാറ്ററി
ബാക്കപ്പ്
ചില മോഡലുകളിൽ ബാറ്ററി ബാക്കപ്പ് വളരെ കുറവാണ് ലഭിക്കുന്നത് ,അടിക്കടി ഫോൺ ചാർജ് ചെയ്യേണ്ടി വരുന്നു അല്ലെങ്കിൽ പവർ ബാങ്ക് കുരുതേണ്ടി വരുന്നു .എന്നാൽ പുതിയ മോഡലുകളിൽ കമ്പനി ഈ പ്രശ്നം ഉയർന്ന
കപ്പാസിറ്റി ഉള്ള ബാറ്ററി നൽകി പരിഹരിക്കുന്നു
➤അക്സെസറീസ്
-ചാർജർ
എതിരാളികൾ
പറഞ്ഞു കളിയാക്കുന്ന ഒരു പ്രധാന കാര്യം ആണിത് , പാക്കേജിനുള്ളിൽ
ഫോൺ മാത്രമാണ് ലഭിക്കുന്നത് ചാർജർ ,ഇയർ ഫോൺ മുതലായ ഫോൺ ഉപയോഗിക്കുന്നതിനു ആവശ്യമുള്ള എല്ലാ അധിക അക്സെസറീസും പണം കൊടുത്തു വാങ്ങേണ്ടി വരുന്നു മാത്രമല്ല ഐഫോണിൽ ഇയർ ഫോൺ ജാക്ക് നൽകിയിട്ടുമില്ല വയർലെസ്സ് ഹെഡ്ഫോൺസ് മാത്രമാണ് ഉപയോഗിക്കാൻ സാധിക്കു പരിസ്ഥിതി പ്രശ്നം ഇ വേസ്റ്റ് എന്നിങ്ങനെ
ചൂണ്ടിക്കാണിച്ചാണ് കമ്പനി പുതിയ പ്രോഡക്റ്റിനൊപ്പം ചാർജർ നിഷേധിക്കുന്നത് എന്നാൽ
ഫാസ്റ്റ് ചാർജിങ് ,വയർലെസ്സ് ചാർജിങ് എന്നിവ ലഭിക്കണമെങ്കിൽ പോലുള്ള ഫെയ്ച്ചേഴ്സ് ലഭിക്കണം എങ്കിൽ പുതിയ മോഡൽ ചാർജർ തന്നെ വാങ്ങണം
➤വാട്സാപ്പ്
നമ്മുടെ
മറ്റൊരു ആൻഡ്രോയിഡ് ഫോണിൽ നിന്നുള്ള വാട്സാപ്പ് ബാക്കപ്പ് ഐഫോണിലേക്കു കോപ്പിചെയ്യാൻ സാധിക്കില്ല ,മ്യൂസിക് ഷെയറിംഗിനും നിയന്ത്രണമുണ്ട്
➤EXTERNAL
സ്റ്റോറേജ്
ആൻഡ്രോയിഡ് ഫോണുകളിൽ മെമ്മറി കാർഡ് ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കുന്നത് പോലെ ഐഫോണിൽ സാധ്യവുമല്ല കൂടുതൽ സ്റ്റോറേജ് ആവശ്യമുള്ളവർ ഉയർന്ന തുക നൽകി സ്റ്റോറേജ് കപ്പാസിറ്റി കൂടിയ മോഡൽ തന്നെ വാങ്ങേണ്ടി വരുന്നു
➤കണക്റ്റിവിറ്റി
സാധാരണ സ്മാർട്ട് ഫോണുകൾ തമ്മിലോ കംപ്യൂട്ടർമായോ കണക്ട് ചെയ്യുന്നതുപോലെ ഐഫോൺ വഴി സാധിക്കില്ല അതിനായി പ്രത്യേകം കേബിൾ ,ഐട്യൂൺ സോഫ്റ്റ്വെയർ എന്നിവ ആവശ്യമാണ്
2007 ൽ
സ്റ്റീവ് ജോബ്സ് പുറത്തിറക്കിയ ആദ്യ മോഡൽ മുതൽ ഇപ്പോൾ വിപണിയിൽ ഉള്ള പുതിയ മോഡൽ ആയ ഐഫോൺ 13 സീരീസ്
വരെ മൊത്തം 34 മോഡലുകളോളം വിപണിയിൽ വന്നിരുന്നു
ലോകമെമ്പാടും
ഏകദേശം 1 ബില്യൺ ആളുകൾ ഐഫോണുകൾ ഉപയോഗിക്കുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 5.48% വർധനവാണിത്. 2017 മുതൽ സജീവ ഐഫോൺ ഉപയോക്താക്കളുടെ എണ്ണം 22.85% വർദ്ധിച്ചു, ഉപയോഗത്തിലുള്ള ഐഫോണുകളുടെ എണ്ണം 186 ദശലക്ഷം വർദ്ധിച്ചു2021ൽ ആപ്പിൾ ഇന്ത്യയിലേക്ക്
5.4 ദശലക്ഷം സ്മാർട്ട്ഫോണുകൾ കയറ്റി അയച്ചു. ഇന്ത്യയിൽ ആപ്പിളിന്റെ
ഏറ്റവും മികച്ച വർഷമായിരുന്നു ഇത്, മുൻ വർഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് ഗണ്യമായ വളർച്ച. ആപ്പിളിന്റെ ഇന്ത്യയിലെ വിപണി വിഹിതം മുൻ വർഷത്തെ 2.4 മായി താരതമ്യം ചെയ്യുമ്പോൾ 2021 ൽ 4.4 ശതമാനമായിരുന്നു.
മികച്ച
പ്രീമിയം ഫോൺ ആഗ്രഹിക്കുന്നവർക്കും
പ്രൊഫഷണൽ സൗകര്യങ്ങൾ വേണ്ടവർക്കും മികച്ച ഒരു ഓപ്ഷൻ ആണ് ആപ്പിൾ ഐഫോൺ പക്ഷെ
പണത്തിനു കൂടുതൽ വില കല്പിക്കുന്നവർക്കു അതെ സവിശേഷതകൾ ഉള്ള മറ്റു മോഡൽസ് വിപണിയിൽ കുറഞ്ഞ വിലയ്ക്ക് ലഭ്യമാണ്
WORDS ---Febin

.jpg)
.jpg)
.jpg)
Comments
Post a Comment