MAC കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എന്തൊക്കെയാണ് MAC ഉപയോഗിക്കുന്നതുകൊണ്ടുള്ള പ്രയോജങ്ങൾ (advantagesof a MAC)
കമ്പ്യൂട്ടർ നിർമാതാക്കളിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന കമ്പനി ആണ് ആപ്പിൾ . ഏറ്റവും നവീനവും നൂതനവുമായ സാങ്കേതിക വിദ്യയാണ് ആപ്പിളിന്റെ പ്രധാന ഘടകം . ആപ്പിൾ കമ്പനി പുറത്തിറക്കുന്ന മാക് കംപ്യൂട്ടറുകൾ എന്തുകൊണ്ടാണ് മറ്റു ബ്രാൻഡുകളിൽ നിന്നു വളരെ മുന്നിൽ നിൽക്കുന്നത് ? എന്താണ് അവയെ ഉപഭോക്താക്കളുടെ പ്രിയങ്കരമാക്കി മാറ്റുന്നത് , മറ്റു ബ്രാൻഡുകളിൽ നിന്ന് മാക്നെ മുന്നിട്ട് നിർത്തുന്ന ഘടകങ്ങളും അവയുടെ പ്രത്യേകതകളും എന്തൊക്കെയാണെന്ന് നമുക്കൊന്ന് നോക്കാം 1984 ജനുവരി 24 നു ആണ് ആപ്പിൾ കമ്പനി സ്ഥാപകൻ സ്റ്റീവ് ജോബ് സ് ആദ്യത്തെ മക്കിൻടോഷ് കമ്പ്യൂട്ടർ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നത് , വാണിജ്യ പരമായി വിജയിച്ച ആദ്യ കമ്പ്യൂട്ടർ എന്ന ഖ്യാതി ഇതിനു സ്വന്തമാണ് . അന്നു മുതൽ ഇന്നുവരെ വിപണിയിലെ മറ്റു കംപ്യൂട്ടറുകളിൽ നിന്ന് വിഭിന്നമായ ചില സവിശേഷതകൾ മാക് കമ്പ്യൂട്ടറുകൾക്കുണ്ട് , മറ്റു കംപ്യൂട്ടറുകൾ മൈക്രോസോഫ്ടിന്റെയോ ലിനക്സിന്റെയോ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുമ്പോൾ മാക് കംപ്യൂട്ടറുകളിൽ ആപ്പിൾ...