ആപ്പിൾ ഡിവൈസുകളിൽ സുരക്ഷാപിഴവ്. ഉപഭോക്താകൾക്കു ജാഗ്രത നിർദ്ദേശം
പ്രമുഖ
ആപ്പിൾ ഡിവൈസുകളായ ഐഫോൺ ,ഐപാഡ് ,മക്കിൻടോഷ് പേർസണൽ കംപ്യൂട്ടറുകൾ എന്നിവയുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ സുരക്ഷാ
പിഴവുകൾ കണ്ടെത്തി .അതിനാൽ ഉപഭോക്താക്കൾ ഉടൻതന്നെ തങ്ങളുടെ ഡിവൈസുകളിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി അഭ്യർത്ഥിച്ചിട്ടുണ്ട്
ഗുരുതരമായ
സുരക്ഷാപിഴവാണ് കണ്ടെത്തിയിരിക്കുന്നത് ,ഹാക്കർമാർ ഉപഭോക്താക്കളെ പോലെ ഉപകരണങ്ങളിൽ
കടന്നുകയറാൻ സാധിക്കുന്ന സെക്യൂരിറ്റി പ്രശ്നമാണ് ഇപ്പോൾ
കണ്ടെത്തിയിരിക്കുന്നത്
ഐഫോണിന്റെ
6s മോഡലിന് ശേഷമുള്ള സ്മാർട്ഫോൺ ഡിവൈസുകളിൽ ഈ പ്രശ്ന
സാധ്യത ഉണ്ട്
ഐപാഡിന്റെ അഞ്ചാം
തലമുറ മുതലുള്ള മോഡലുകളിലും ,ഐപാഡ് പ്രൊ ,ഐപാഡ് എയർ 2 ,ഐപാഡ് മിനി 4 ,പേർസണൽകംപ്യൂട്ടറുകളിൽ മാക് ഓപ്പറേറ്റിംഗ്
സിസ്റ്റം മോൺടെറി ഉപയോഗിക്കുന്നവയ്ക്കും ചില ഐപോഡുകൾക്കും സുരക്ഷ ഭീഷണി സാധ്യത ഉണ്ട്
ടെക് ലോകത്തെ
ഭീമന്മാരായ ആപ്പിളിന്റെ സോഫ്റ്റ്‌വെയർൽ സുരക്ഷാ ഭീഷണി കണ്ടെത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തി
,ഉപഭോക്താക്കൾ ആശങ്കപെടേണ്ടതില്ല സോഫ്റ്റ്‌വെയർ
അപ്‌ഡേഷൻ വഴി പ്രെശ്നം പരിഹരിക്കാവുന്നതാണ്
ഹാക്കർമാർ കടന്നു കയറുന്നതുവഴി ഡാറ്റാ ചോർച്ച മുതലായ പ്രശ്നങ്ങൾ ഉണ്ടായേക്കാം

Comments
Post a Comment