Posts

Showing posts from July, 2022

എന്താണ് ലിനക്സ് (linux) ഓപ്പറേറ്റിംഗ് സിസ്റ്റം .ലിനക്സ്നെക്കുറിച്ചു കുറച്ചു കാര്യങ്ങൾ മനസിലാക്കാം (PART-1)

Image
                                                 നമ്മൾ കംപ്യൂട്ടറുകളിൽ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരാണല്ലോ   , മൈക്രോസോഫ്റ്റ് വിൻഡോസ് , മാക് ഓപ്പറേറ്റിംഗ് സിസ്റ്റം , ലിനക്സ് , ഇതിൽ നമ്മളിൽ എത്ര പേർ ലിനക്സ് ഉപയോഗിക്കുന്നു ? എന്താണ് ലിനക്സ്നെ   മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്ന കാര്യങ്ങൾ ? ഏതൊക്കെ ആണ് പ്രധാന ലിനക്സ് വേർഷൻസ് അങ്ങനെയുള്ള ചില കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം                           ലിനക്സിനെ കുറിച്ചുള്ള   ഏറ്റവും അടിസ്ഥാനമായ കാര്യം ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ് .ഇതൊരു ഓപ്പറേറ്റിംഗ് സിസ്റ്റം   അല്ല മാറിച് ലിനക്സ...

ഇന്ത്യയിൽ 5G സ്പെക്ട്രം ലേലം നടക്കുന്നു ,10 മടങ്ങുവേഗതയുമായി 5G വരുന്നു

Image
  ഈ വര്ഷം ജൂണിൽ ആണ് ഇന്ത്യയിൽ ഗവണ്മെന്റ് 5G സ്പെക്ട്രം ലേലത്തിന് അനുമതി നൽകിയത് . പിന്നാലെ ഇന്ത്യയിലെ ടെലികോം ഭീമന്മാരായ റിലൈൻസ് ‌ ജിയോ , ഭാരതി എയർടെൽ , വി എന്നിവരും ഇന്ത്യയിലെ വൻ ബിസിനെസ്സ് സാമ്രാജ്യമായ അദാനി ഗ്രൂപ്പും ലേലത്തിൽ പങ്കെടുക്കാൻ രംഗത്തെത്തി . അടുത്ത 20 വർഷത്തേക്കുള്ള 72 GHZ സ്പെക്ട്രം ആണ് അതിന്റെ ആകെ മൂല്യം എന്ന് പറയുന്നത് 4.3 ലക്ഷം കോടി രൂപയാണ് . നമുക്ക് പരിശോധിക്കാം എന്താണ് സ്പെക്ട്രം ലേലം എന്തൊക്കെയാണ് 5G ടെക്നോളജി പ്രത്യേകതകൾ എന്നൊക്കെ മുൻ വർഷങ്ങളിൽ നടന്ന ലേലത്തിലെ വിവാദങ്ങളും ,കമ്പനികൾ തമ്മിലുള്ള കിടമത്സരവും ലയിക്കലും ,അദാനി ഗ്രൂപ്പിന്റെ ടെലികോം രംഗത്തേക്കുള്ള കടന്നുവരവും   ഇത്തവണത്തെ ലേലത്തിന്റെ പ്രാധാന്യം കൂട്ടുന്നു നമുക്കൊക്കെ അറിയാം ലോകത്തു ഏറ്റവും കൂടുതൽ ഇന്റർനെറ്റ് ഉപഭോതാക്കൾ ഉള്ളതും ഇന്റെർനെറ്റിന് ഏറ്റവും കുറവ് പണച്ചിലവ് ഉള്ള രാജ്യവും ഇന്ത്യയാണെന്നു അപ്പോൾ 5G ടെക്നോളോജിയുടെ കടന്നുവരവിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നതെന്ന് രാജ്യം ഉറ്റുനോക്കുന്നു സാങ്കേതിക വിദ്യയുടെ പുരോഗതി രാജ്യത്തിന്റെ സമഗ്ര വള...

ഒരു യൂസ്‌ഡ്‌ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നോ ? യൂസ്‌ഡ്‌ ലാപ്ടോപ്പ് വാങ്ങുമ്പോൾ പണികിട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Image
                                        നമ്മളിൽ ഒരുപാടുപേർ ലാപ്ടോപ്പ് ഉപയോഗിക്കുന്നുണ്ട് , ഒരുപാടുപേർ   വാങ്ങാൻ ആഗ്രഹിക്കുന്നു എന്നാൽ അത്യാവശ്യം എല്ലാ സംവിധാനവും ഉള്ള ഒന്ന് വാങ്ങാൻ അത്യാവശ്യം ഒരു നല്ല ചിലവുള്ള കാര്യമാണ് . അപ്പോൾ സെക്കൻഡ് ഹാൻഡ് വിപണിയെ കുറിച്ച് ചിന്തിക്കുന്നു ഒന്നു ശ്രദ്ധിച്ചാൽ ഒരു മികച്ച ലാപ്ടോപ്പ് യൂസ് ‌ ഡ് ‌ വിപണിയിൽനിന്നു തിരഞ്ഞെടുക്കാൻ കഴിയും   . അതിനുള്ള ചില കാര്യങ്ങൾ നമുക്കൊന്ന് നോക്കാം ആദ്യമായി നമ്മുടെ ആവശ്യം എന്താണ് എന്ന് മനസിലാക്കിയിരിക്കണം അതിനു ഏത് തരം സിസ്റ്റം ആവശ്യമാണ് എന്ന് മനസിലാക്കണം അതിനൊരു വിദഗ്ദ്ധന്റെ സഹായം തേടാം . പ്രവർത്തന മികവ് കൂടിയതും കുറഞ്ഞതുമായ ലാപ് ‌ ടോപ്പുകൾ ഉണ്ട് അതിൽ നമ്മുടെ ആവശ്യം മനസിലാക്കി വേണം തിരഞ്ഞെടുക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം സാവകാശം വേണം അത് നടത്താൻ . പെട്ടെന്ന്...

ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളെ കരുതിയിരിക്കാം, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാമോ ?

Image
                                              സാങ്കേതിക വിദ്യയുടെ പുരോഗതി ഏറ്റവും കൂടുതൽ പ്രകടമായ ഒരു മേഖലയാണ് ബാങ്കിങ് , കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് ബാങ്കിങ്ങിൽ വന്നത് മുൻപൊക്കെ ക്ലേശകരമായിരുന്ന ബാങ്കിങ് ഇന്ന് നമ്മുടെ കൈക്കുമ്പിളിലും പോക്കറ്റിലുമായി ചുരുങ്ങി നിമിഷങ്ങൾക്കുള്ളിൽ വീട്ടിൽ ഇരുന്നുതന്നെ   ഇന്ന് സേവനങ്ങൾ സ്വന്തമാക്കാൻ കഴിയും . എന്നാൽ അതോടൊപ്പം ഈ മേഖലയിൽ ഉള്ള തട്ടിപ്പുകളും ക്രമാതീതമായി വർദ്ധിച്ചു . വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രീതിയിൽ ഉള്ള നഷ്ടം നമുക്ക് സംഭവിക്കും                       പണ്ടൊക്കെ പോക്കറ്റടിക്കുകയും വീട് കുത്തിത്തുറക്കുകയും ചെയ്യുന്ന കള്ളന്മാരെ കുറിച്ച് നാം...