ഒരു യൂസ്‌ഡ്‌ ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നോ ? യൂസ്‌ഡ്‌ ലാപ്ടോപ്പ് വാങ്ങുമ്പോൾ പണികിട്ടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

 


                                      നമ്മളിൽ ഒരുപാടുപേർ ലാപ്ടോപ്പ് ഉപയോഗിക്കുന്നുണ്ട് ,ഒരുപാടുപേർ  വാങ്ങാൻ ആഗ്രഹിക്കുന്നു എന്നാൽ അത്യാവശ്യം എല്ലാ സംവിധാനവും ഉള്ള ഒന്ന് വാങ്ങാൻ അത്യാവശ്യം ഒരു നല്ല ചിലവുള്ള കാര്യമാണ് .അപ്പോൾ സെക്കൻഡ് ഹാൻഡ് വിപണിയെ കുറിച്ച് ചിന്തിക്കുന്നു ഒന്നു ശ്രദ്ധിച്ചാൽ ഒരു മികച്ച ലാപ്ടോപ്പ് യൂസ്ഡ്വിപണിയിൽനിന്നു തിരഞ്ഞെടുക്കാൻ കഴിയും  .അതിനുള്ള ചില കാര്യങ്ങൾ നമുക്കൊന്ന് നോക്കാം

ആദ്യമായി നമ്മുടെ ആവശ്യം എന്താണ് എന്ന് മനസിലാക്കിയിരിക്കണം അതിനു ഏത് തരം സിസ്റ്റം ആവശ്യമാണ് എന്ന് മനസിലാക്കണം അതിനൊരു വിദഗ്ദ്ധന്റെ സഹായം തേടാം .പ്രവർത്തന മികവ് കൂടിയതും കുറഞ്ഞതുമായ ലാപ്ടോപ്പുകൾ ഉണ്ട് അതിൽ നമ്മുടെ ആവശ്യം മനസിലാക്കി വേണം തിരഞ്ഞെടുക്കാൻ തിരഞ്ഞെടുക്കുമ്പോൾ നാം സാവകാശം വേണം അത് നടത്താൻ .പെട്ടെന്ന് ധൃതിയിൽ ചെയ്താൽ അത് പണികിട്ടുന്ന കാര്യമാണ്





പ്രോസസ്സർ

 ലാപ്ടോപ്പിലെ പ്രധാന ഘടകമായ പ്രോസസ്സർ നിന്ന് തുടങ്ങുമ്പോൾ ,PENTIUM ,I3,I5,I7 എന്നിങ്ങനെയും AMD RYZEN എന്നും ഉണ്ട് ഇവയുടെ സ്റ്റിക്കർ മാത്രം നോക്കിയാൽ പോരാ ഏത് ജനറേഷനിൽ ഉള്ളതാണ് എന്നു പ്രത്യേകം നോക്കണം .

പിന്നെ നമ്മൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വിഭാഗത്തിൽപെടുന്നവയ്ക്കു മാർക്കറ്റിൽ എന്ത് വില ഉണ്ട് എന്നൊന്ന് അന്വേഷിക്കണം. ഒരു കാര്യം ഓർക്കേണ്ടത് ഒരു സാധനവും ആരും നമുക്ക് വെറുതെ ചുളുവിലയിൽ തരില്ല എന്തെങ്കിലും കുഴപ്പം ഉണ്ടെങ്കിലാണ്  അത് വളരെ വില കുറഞ്ഞു കിട്ടുന്നത് .ഏതെങ്കിലും പ്രമുഖ മോഡൽ അങ്ങനെ വളരെ വില കുറഞ്ഞു  വാഗ്ദാനം ചെയ്താൽ  പ്രത്യേകം ശ്രദ്ധിക്കണം



ഹാർഡ് ഡിസ്ക്

രണ്ടാമത്തെ കാര്യമാണ് ഹാർഡ് ഡിസ്ക് (HARD  DISK ) ലാപ്ടോപിന്റെ പ്രവർത്തന ക്ഷമതയും വേഗതയും ഹാർഡ്ഡിസ്ക്കനെ ആശ്രയിച്ചുകൂടി  ആണ്  അതിനാൽ ഹാർഡ്ഡിസ്കിന്റെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം ലാപ്ടോപ്പിൽ തന്നെ ഉള്ള ടൂൾ ഉപയോഗിച്ചാൽ ഇതിൻറെ ഹെൽത്ത് മനസിലാക്കാം

 

 

BATTERY , CHARGER ADAPTER

ബാറ്ററി ഒരു പ്രധാന കാര്യമാണ് ബാറ്ററി മാറ്റിയിട്ടുണ്ടോ ഉണ്ടെങ്കിൽ അത് ഒർജിനൽ ആണോ എന്ന് ശ്രദ്ധിക്കണം ഡ്യൂപ്ലിക്കേറ്റ് ബാറ്ററി ഉപയോഗിക്കുന്നവയ്ക്കു  റീസെയിൽ വില കുറവായിരിക്കും .കഴിയുമെങ്കിൽ കുറച്ചു സമയം അധികം ഉപയോഗിച്ചു നോക്കി ബാറ്ററി ബാക്കപ്പ് പരിശോധിക്കുക  വീഡിയോ പ്ലേ ചെയുമ്പോൾ കൂടുതൽ പെട്ടെന്ന് ബാറ്ററി തീരുന്നു എങ്കിൽ അത് ശ്രദ്ക്കുക

ചാർജർ ഒറിജിനൽ ആണ് ഏറ്റവും നല്ലത്. ചാർജിങ് സുഗമമായി നടക്കുന്നു എന്നു ഉറപ്പുവരുത്തേണ്ടത് വാങ്ങുന്ന ആളുടെ ഉത്തരവാദത്തമാണ്

 

 

ഫിസിക്കൽ ഡാമേജ്സ് 

ഫിസിക്കൽ ഡാമേജിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് സ്ക്രീൻ/ഡിസ്പ്ലേ  കാരണം അത് വളരെ ചെലവേറിയതാണ്

കറുത്ത ഡോട്ട്കളോ  ചെറിയ പൊട്ടലോ ഉണ്ടോ എന്ന് പ്രതേകം ശ്രദ്ധിക്കാം ഉണ്ടെങ്കിൽ അത് സിസ്റ്റം പരിഗണിക്കേണ്ട.  കാരണം  അത് കൂടി കൂടി വരാൻ സാധ്യത ഉണ്ട് .ഒപ്പം ലാപ്ടോപ്പ് തുറക്കുന്ന HINGE ശ്രദ്ധിക്കണം എന്തെകിലും പൊട്ടലോ ഇളക്കമോ ഭാഗത്തു ഉണ്ടെങ്കിൽ അത് പ്രശ്നമാണ് എന്തങ്കിലും സ്റ്റിക്കർ ഉപയോഗിച്ചു പോറൽ പോലുള്ളവ മറച്ചിട്ടുണ്ടോ എന്നും നോക്കാൻ മറക്കരുത് 

 


സ്പീക്കർ ,ക്യാമറ ,കീബോര്ഡ്

 

സ്പീക്കർ മൈക്രോ ഫോൺ എന്നിവ പ്രവർത്തിക്കുണ്ടോ വ്യക്തമാണോ എന്നു നോക്കണം ,ക്യാമറ ,വൈഫൈ കണക്റ്റിവിറ്റി ,CD ഡ്രൈവ് എന്നിവയും പ്രവർത്തിപ്പിച്ചു നോക്കണം കീബോർഡിൽ എല്ലാ കീ ഉം  സുഗമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കണം  ഇവയൊക്കെ ശരി ആണെങ്കിൽ മാത്രമേ പൂർണമായും കണ്ടിഷൻ ആവുകയുള്ളൂ ഇവയുടെയൊക്കെ കുറവിൽ നമുക്ക് വിലയിൽ  കുറവു  ചോദിക്കാം

 

 

 

സുരക്ഷിതത്വം ,വിശ്വസ്വനീയത

വാങ്ങുന്നത് നമുക്ക് പരിജയം ഉള്ള ആളിൽ നിന്നാണ് എങ്കിൽ വളരെ നല്ലത് ,അംഗീകൃത സ്ഥപനങ്ങളെയും പരിഗണിക്കാം ചില സ്ഥാപനങ്ങൾ ചെറിയ വാറന്റി  നൽകുമെങ്കിലും  വില കൂടുതലായിരിക്കും

അപരിചിതരിനിന്നു  വാങ്ങുമ്പോൾ  അത് എവിടെ നിന്നെങ്കിലും മോഷ്ടിച്ചതോ മറ്റോ ,അല്ലെങ്കിൽ എന്തെങ്കിലും ഗുരുതരമായ കംപ്ലൈന്റ്റ് ഉള്ളതോ ആകാൻ സാധ്യത ഉണ്ട് ,  ബില്ല്   ID പ്രൂഫ്എന്നിവ വാങ്ങി ഇത് പരിഹരിക്കാം പിന്നെ പണം നൽകുമ്പോൾ അത് അക്കൗണ്ട് വഴി നൽകാനും ശ്രദ്ധിക്കുക  അല്ലങ്കിൽ കുറച്ചു കഴിയുമ്പോൾ പോലീസ് വാങ്ങുന്ന ആളുടെ പിന്നാലെ എത്തും

 


സർവീസ് ഹിസ്റ്ററി

ലാപ്ടോപിന്റെറ  മുൻപുള്ള ഹിസ്റ്ററി അറിയാൻ വഴിയുണ്ട്  കമ്പനി നൽകിയിട്ടുള്ള വാറന്റി സീൽ മാറ്റിയിട്ടുണ്ടോ  പിന്നിലെ സ്ക്രൂ അഴിച്ചിട്ടുണ്ടോ എന്ന് നോക്കാം ,പിന്നിൽ ഏതെങ്കിലും സർവീസ് സെന്ററിലെ സ്റ്റിക്കറുണ്ടെങ്കിൽ പ്രൊഡക്ടിന്റെ സീരിയൽനമ്പർ നൽകിയാൽ മുൻപ് എന്ത് സർവീസ് ആണ് ചെയ്തിരിക്കുന്നത് എന്ന് അറിയാനാകും

നാം വാങ്ങിയാലും സിസ്റ്റംത്തിൽ പിന്നീട് അപ്ഗ്രേഡ് ചെയ്യാനുള്ള സ്ലോട്ടുകൾ ഉണ്ടോ എന്നു അന്വേഷിക്കാം  .കുറച്ചുനേരം ഉപയോഗിക്കുമ്പോൾ തന്നെ അമിതമായിചൂടാവുകയോ ,അമിതമായ ശബ്ദം ഫാനിൽനിന്നു ഉള്ളതോ വൃത്തിയില്ലാതെ ഉപയോഗിച്ച ലാപ്ടോപ്പോ പരിഗണിക്കാത്തത് ആണ് ഉചിതം ഒറിജിനൽ ലൈസൻസ്  ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്ടോപ്പ് കിട്ടാൻ വളരെ കുറവാണ് എങ്കിലും അങ്ങനെ കിട്ടിയാൽ അതിനു മുൻഗണന നൽകാം


WORDS BY----- FEBIN BABY

 

 

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]