ഓൺലൈൻ ബാങ്കിങ് തട്ടിപ്പുകളെ കരുതിയിരിക്കാം, ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ അറിയാമോ ?

  


                                           സാങ്കേതിക വിദ്യയുടെ പുരോഗതി ഏറ്റവും കൂടുതൽ പ്രകടമായ ഒരു മേഖലയാണ് ബാങ്കിങ് , കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിപ്ലവകരമായ മാറ്റങ്ങളാണ് ബാങ്കിങ്ങിൽ വന്നത് മുൻപൊക്കെ ക്ലേശകരമായിരുന്ന ബാങ്കിങ് ഇന്ന് നമ്മുടെ കൈക്കുമ്പിളിലും പോക്കറ്റിലുമായി ചുരുങ്ങി നിമിഷങ്ങൾക്കുള്ളിൽ വീട്ടിൽ ഇരുന്നുതന്നെ  ഇന്ന് സേവനങ്ങൾ സ്വന്തമാക്കാൻ കഴിയും .എന്നാൽ അതോടൊപ്പം മേഖലയിൽ ഉള്ള തട്ടിപ്പുകളും ക്രമാതീതമായി വർദ്ധിച്ചു .വളരെയധികം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രീതിയിൽ ഉള്ള നഷ്ടം നമുക്ക് സംഭവിക്കും

 

                    പണ്ടൊക്കെ പോക്കറ്റടിക്കുകയും വീട് കുത്തിത്തുറക്കുകയും ചെയ്യുന്ന കള്ളന്മാരെ കുറിച്ച് നാം ഒരുപാടു കേട്ടിട്ടുണ്ട് .എന്നാൽ നമ്മുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണംമോഷ്ടിക്കുന്ന കള്ളന്മാരെക്കുറിച്ചും അവരുടെ തന്ത്രങ്ങളെ കുറിച്ചും എത്ര പേർക്കറിയാം നമ്മെക്കൊണ്ട് തന്നെ നമ്മുടെ പണപ്പെട്ടി തുറക്കുന്ന രീതിയാണ് വിരുതന്മാർ ചെയ്യുന്നത് ഇത്തരത്തിലുള്ള ചില തട്ടിപ്പുകളെ കുറിച്ചും  എങ്ങനെ അവയിൽനിന്ന് സുരക്ഷിതരായിരിക്കാം എന്നും നമുക്ക് പരിശോധിക്കാം

 

ചില പ്രധാന തട്ടിപ്പു രീതികൾ

·         ഫിഷിങ് -(phishing)

                    വ്യാജ  വെബ്സൈറ്റ് വഴിയോ മെയിൽ വഴിയോ നമ്മുടെ ബാങ്കിങ്  വിവരങ്ങൾ ചോർത്തിയെടുക്കുന്നതിനെ ആണ് ഫിഷിങ് എന്ന് പറയുന്നത് ഓൺലൈൻ ലോകത്ത് വ്യക്തിപരമോ സാമ്പത്തികമോ ആയ വിവരങ്ങൾ പങ്കുവയ്ക്കുമ്പോൾ വളരെ അധികം ശ്രദ്ധിക്കാം . ഓർക്കുക ഒരിക്കലും  ബാങ്ക് നമ്മോടു  OTP ,ലോഗിൻ ,ട്രാൻസാക്ഷൻ പാസ്സ്വേർഡ് അങ്ങനെ ചോദിക്കില്ല

 


·         IDENTITY THEFT

                               നിങ്ങൾക്കോ നിങ്ങള്ക്ക് അടുപ്പമുള്ളവരുടെയോ വിവരങ്ങൾ പൂർണമായി മനസിലാക്കി  അതുപയോഗിച്ചു മറ്റുള്ളവരെ പറ്റിച്ചു പണം കൈക്കലാക്കുന്ന രീതിയാണ് ഐഡന്റിറ്റി തെഫ്റ് .സമൂഹത്തിലെ പ്രശസ്തരായവരുടെ പേരിൽ വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് നിർമിച്ചു പണം ആവശ്യപ്പെടുന്ന തട്ടിപ്പു വാർത്തകൾ ഇന്ന്  സ്ഥിരം വാർത്തയാണ് . ഒരുപക്ഷെ നമ്മളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാവും, പലപ്പോഴും നമ്മുടെ പഴയ സുഹൃത്തുക്കളുടെ വാജ പ്രൊഫൈൽ വഴി ഇവർ വരുന്നു വിദഗ്തമായി പറ്റിക്കുന്നു ഇത്തരക്കാരെ കുറിച്ച് വളരെ അധികം ബോധവാന്മാർ ആയിരിക്കണം

·         ലോട്ടറി ഫ്രോഡ്  (LOTTARY FRAUDS)

                         വളരെ അധികം ആളുകൾ തട്ടിപ്പിൽ വീഴുന്ന ഒരു കെണിയാണ് ലോട്ടറി ഫ്രോഡ്  .നിങ്ങള്ക്ക് ലോട്ടറി അടിച്ചു ഒരു വലിയ തുക അക്കൗണ്ടിൽ നിക്ഷേപിക്കാം എന്നുപറഞ്ഞു  ഇവർ ആളുകളെ വിശ്വസിപ്പിക്കും .ആദ്യം അക്കൗണ്ട് വിവരങ്ങൾ സ്വന്തമാക്കും .പിന്നെ എന്തെങ്കിലും കാരണം(tax ,transaction fee ) പറഞ്ഞു ചെറിയ തുക ആവശ്യപ്പെടും .അത് കിട്ടിക്കഴിയുമ്പോൾ വീണ്ടും പല കാരണം പറഞ്ഞു പണം ആവശ്യപെടുന്നു ഒടുവിൽ ഒരു നല്ല തുക നഷ്ടമായി കഴിയുമ്പോൾ ആണ് പലർക്കും തട്ടിപ്പു മനസിലാവുക .സമൂഹത്തിലെഉന്നത ഉദ്യോഗസ്ഥർ വരെ ഇവരുടെ കെണിയിൽപെട്ട സംഭവം അടുത്ത കാലത്തുണ്ടായ



·        work from house scam

വീട്ടിലിരുന്നു കുറഞ്ഞ സമയംകൊണ്ട് വലിയ തുക സമ്പാദിക്കാം എന്ന ഓഫറിൽ വളരെയധികം തട്ടിപ്പുകൾ നടക്കുന്നു .പ്രധാനമായും സ്ത്രീകളെയും തൊഴിൽ രഹിതരെയും ആണ് ഇവർ കെണിയിൽ പെടുത്തുന്നത്

·         ഓൺലൈൻ ഷോപ്പിംഗ് ഫ്രോഡ്

മോഹിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വൻവിലക്കുറവ് വാഗ്ദാനം ചെയ്ത  സാധനം വാങ്ങാൻ പ്രേരിപ്പിച്ചു ഒടുവിൽ കാശുമായി കടന്നു കളയുന്ന തട്ടിപ്പു രീതിയാണിത്  .മാർക്കറ്റിൽ 1000 രൂപയ്ക്കു ലഭിക്കുന്ന സാധനം 200-300 രൂപയ്ക്കു നൽകുമെന്ന് പറയുമ്പോൾ പലരും ഇതിൽ വീണു പോകുന്നു .പക്ഷെ പണം നല്കികഴിയുമ്പോൾ ഇവരുടെ പൊടിപോലും കാണില്ല .അതിനാൽ പ്രമുഖ ഓൺലൈൻ ഷോപ്പിങ് സൈറ്റുകൾ മാത്രം ഉപയോഗിക്കുക

·         OTP   FRAUDS

ഒരു പ്രധാന തട്ടിപ്പു രീതിയാണ് OTP ഫ്രോഡ് .നമ്മുടെ ക്രെഡിറ്റ് /ഡെബിറ്റ് കാർഡുകൾ ഉടൻ ബ്ലോക്ക് ആവും .ബ്ലോക്ക് ആവാതിരിക്കാൻ നമ്മുടെ മൊബൈലിൽ വരുന്ന otp നമ്പർ ആവശ്യപ്പെടുന്നു  ഇത് നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം കവർന്നെടുക്കാൻ ഉള്ള തട്ടിപ്പാണ് . നമുക്ക് പരിചയമുള്ള ബാങ്ക് ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞു പോലും തട്ടിപ്പുകാർ വരും .OTP നൽകിയാൽ ഉടൻ പണം അക്കൗണ്ടിൽ നിന്ന് നഷ്ടമാകും

പ്രധാനമായും തട്ടിപ്പുകാർ പ്രായമായവർ സ്ത്രീകൾ  ബാങ്കിങ് ,ഡിജിറ്റൽ കാര്യങ്ങളെ കുറിച്ച് അവബോധം ഇല്ലാത്ത ആളുകളെ തിരഞ്ഞു പിടിച്ചാണ് തട്ടിപ്പു നടത്തുന്നത് .എങ്കിലും ഒന്ന് ശ്രദ്ധിച്ചാൽ ആർക്കും ഇത്തരം തട്ടിപ്പുകാരിൽന്ന് സുരക്ഷിതരായിരിക്കാം

 


പരിഹാര മാർഗങ്ങൾ

ഡെബിറ്റ് /ക്രെഡിറ്റ് കാർഡ് വിവരങ്ങൾ  സുരക്ഷിതമായും    സ്വകാര്യമായും  സൂക്ഷിക്കുക ,OTP നമ്പർ 

    ആരുമായും ഒരു കാരണവശാലും പങ്കുവക്കരുത്

പാസ്സ്വേർഡ് പിൻ നമ്പർ  അധികംനാൾ ആകാതെ മാറ്റി മാറ്റി സൂക്ഷിക്കുക ,  എളുപ്പമല്ലാത്ത  ശക്തമായ

     പാസ്സ്വേർഡ്  ഉപയോഗിക്കുക

പാസ്സ്വേർഡ് /പിന് പരസ്യമായി  എഴുതി വയ്ക്കുകയോ ,ഫോണിൽ   സൂക്ഷിക്കുകയോ അരുത്

    കഴിയുമെങ്കിൽ മനസ്സിൽ ഓർമയിൽ സൂക്ഷിക്കുക

ഫോണിൽ /കമ്പ്യൂട്ടറിൽ  സോഫ്റ്റ്വെയർ അപ്ഡേഷന്സ് യഥാസമയം   നടത്തുക  .ശക്തവും

     സുരക്ഷിതവുമായ ആൻറിവൈറസ്  സോഫ്റ്റ്വെയർ ഉപയോഗിക്കുക

പബ്ലിക് WIFI  ഉപയോഗിക്കാതിരിക്കുക

അക്കൗണ്ട് വിവരങ്ങൾ ചോർന്നു എന്നു മനസിലായാൽ  ഉടൻ  PIN /      പാസ്സ്വേർഡ്  മാറ്റുക

  പണം നഷ്ടമായാൽ  ഉടൻ ബാങ്കുമായി ബന്ധപെട്ടു തുടർനടപടികൾ  സ്വീകരിക്കുക  അധികം വൈകാതെ ബാങ്കിൽ ബന്ധപ്പെട്ടാൽ പണം തിരിച്ചു പിടിക്കാൻ ബാങ്കിന് കഴിഞ്ഞേക്കും 

ബാങ്കിങ് സേവനങ്ങൾക്ക് ഉപയോഗിക്കുന്ന മൊബൈൽ / കമ്പ്യൂട്ടർ ഒരു          കാരണവശാലും കുട്ടികൾക്ക് കളിയ്ക്കാൻ നൽകരുത്  , അവർ    ഉപയോഗിക്കുന്ന ഗെയിമിംഗ് സൈറ്റുകൾ വഴി പണം നഷ്ടമാകാൻ  വളരെ    സാധ്യത ഉണ്ട്

WORDS BY------FEBIN BABY



Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]