ഇന്ത്യയിൽ 5G സ്പെക്ട്രം ലേലം നടക്കുന്നു ,10 മടങ്ങുവേഗതയുമായി 5G വരുന്നു
ഈ
വര്ഷം ജൂണിൽ ആണ് ഇന്ത്യയിൽ ഗവണ്മെന്റ് 5G സ്പെക്ട്രം ലേലത്തിന് അനുമതി നൽകിയത് .പിന്നാലെ ഇന്ത്യയിലെ ടെലികോം ഭീമന്മാരായ റിലൈൻസ് ജിയോ , ഭാരതി എയർടെൽ ,വി എന്നിവരും ഇന്ത്യയിലെ
വൻ ബിസിനെസ്സ് സാമ്രാജ്യമായ അദാനി ഗ്രൂപ്പും ലേലത്തിൽ പങ്കെടുക്കാൻ രംഗത്തെത്തി .അടുത്ത 20 വർഷത്തേക്കുള്ള 72 GHZ സ്പെക്ട്രം ആണ് അതിന്റെ ആകെ മൂല്യം എന്ന് പറയുന്നത് 4.3 ലക്ഷം കോടി രൂപയാണ് .നമുക്ക് പരിശോധിക്കാം എന്താണ് സ്പെക്ട്രം ലേലം എന്തൊക്കെയാണ് 5Gടെക്നോളജി പ്രത്യേകതകൾ എന്നൊക്കെ
മുൻ വർഷങ്ങളിൽ
നടന്ന ലേലത്തിലെ വിവാദങ്ങളും ,കമ്പനികൾ തമ്മിലുള്ള കിടമത്സരവും ലയിക്കലും ,അദാനി ഗ്രൂപ്പിന്റെ
ടെലികോം രംഗത്തേക്കുള്ള കടന്നുവരവും ഇത്തവണത്തെ
ലേലത്തിന്റെ പ്രാധാന്യം കൂട്ടുന്നു നമുക്കൊക്കെ അറിയാം ലോകത്തു ഏറ്റവും കൂടുതൽ ഇന്റർനെറ്റ്
ഉപഭോതാക്കൾ ഉള്ളതും ഇന്റെർനെറ്റിന് ഏറ്റവും കുറവ് പണച്ചിലവ് ഉള്ള രാജ്യവും ഇന്ത്യയാണെന്നു
അപ്പോൾ 5G ടെക്നോളോജിയുടെ കടന്നുവരവിൽ എന്തൊക്കെ മാറ്റങ്ങളാണ് ഉണ്ടാവാൻ പോകുന്നതെന്ന്
രാജ്യം ഉറ്റുനോക്കുന്നു സാങ്കേതിക വിദ്യയുടെ പുരോഗതി രാജ്യത്തിന്റെ സമഗ്ര വളർച്ചക്ക്
അത്യന്താപേക്ഷികമാണ് നിലവിലെ ഇന്റർനെറ്റ് വേഗതയേക്കാൾ പതിൻമടങ്ങു വേഗതമായി ആണ് 5G വരുന്നത്
നിലവിൽ നാലു
കമ്പനികളും കൂടി EMD (Earnest Money Deposit) ആയി 21800 കോടി രൂപ ലേലത്തിൽ നിക്ഷേപിച്ചിട്ടുണ്ട്
അധികം കമ്പനികൾ ലേലത്തിൽ പങ്കെടുക്കുന്നില്ലാത്തതിനാലും സ്പെക്ട്രം ആവശ്യത്തിന് ലഭ്യമായതിനാലും
വാശിയേറിയ ലേലം ഉണ്ടാവാൻ സാധ്യത ഇല്ല എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം .എങ്കിലും 4 ദിവസത്തെ ലേലം കഴിയുമ്പോൾ 1.49 ലക്ഷം കോടിയുടെ
bid ആണ് ലഭിച്ചിരിക്കുന്നത്
എന്തൊക്കെയാണ് 5G കൊണ്ടുള്ള പ്രയോജനം ,എന്താണ് 5G ?
ലോകത്തു ഇതിനകം
തന്നെ 60 രാജ്യങ്ങളിൽ 5G സേവനം ആരംഭിച്ചു കഴിഞ്ഞു . നിലവിലെ 4G സാങ്കേതിക വിദ്യയുടെ
പോരായ്മകൾ പരിഹരിച്ച്കൊണ്ടുള്ള ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് 5G . നമ്മൾ ഇന്റർനെറ്റ്
ബ്രൗസ് ചെയുമ്പോൾ എടുക്കുന്ന റെസ്പോൺസ് ടൈം ഇതാണ് ലേറ്റൻസി(LATTENCY). 4G നെറ്റ് വർക്കിൽ ലേറ്റൻസി ടൈം 50 മില്ലി സെക്കൻഡ്‌സ് ആയിരുന്നത് 5G ലേക്ക്
വരുമ്പോൾ 1 മില്ലി സെക്കൻഡ്‌സ് ആയി കുറഞ്ഞിട്ടുണ്ട് .അതായത് ഇപ്പോൾ നമുക്ക് വരുന്ന കാത്തിരുപ്പ് അല്ലെങ്കിൽ വേഗതക്കുറവ് പരിഹരിക്കപ്പെടും
ഇപ്പോൾ മണിക്കൂറുകൾ
എടുക്കുന്ന കാര്യങ്ങൾ നമുക്ക് നിമിഷങ്ങൾകൊണ്ട്
പൂർത്തീകരിക്കാനും , മെച്ചപ്പെട്ട ഇന്റർനെറ്റ് അനുഭവം ആസ്വദിക്കാനും സാധിക്കും . ചുരുക്കിപ്പറഞ്ഞാൽ
ഒരു മാജിക്കൽ അനുഭമാണ് 5G വാഗ്ദാനം ചെയുന്നത്
3g ,4g ടെക്നോളജിയിൽ
കിലോമീറ്ററുകൾ റേഞ്ച് കിട്ടുമായിരുന്നെങ്കിൽ 5Gയിൽ അത് 400-500 മീറ്ററുകൾ മാത്രമേ ലഭിക്കു
അതിനാൽ ഇപ്പോഴുള്ള വലിയ ടവർകൾക്ക് പകരം കൂടുതൽ
ചെറിയ ടവർകൾ ആയിരിക്കും 5G യിൽ 5G മില്ലി
മീറ്റർവേവ്നു പോരായ്മ ഉള്ളത് അതിനു തടസങ്ങളെ
മറികടക്കാൻ ശേഷി കുറവാണു 5G നെറ്റ്‌വർക്ക് ഇന്റെ ടവർഉം ഉപയോഗിക്കുന്ന ഡേവിസിനും ഇടയിൽ ഒരുപാടു തടസങ്ങൾ
ഉണ്ടെങ്കിൽ അത് വേഗത്തെ ബാധിക്കും
എവിടെയൊക്കെയാണ് ആദ്യം കേരളത്തിൽ ഉണ്ടോ
?
ഇന്ത്യയിൽ ആദ്യം 13 നഗരങ്ങളിൽ ആണ് 5G എത്തുന്നത് ഡൽഹി ,മുംബൈ ,കൊൽക്കത്ത ,ചെന്നൈ ,ബെംഗളൂരു ,ഹൈദ്രബാദ്
എന്നിവ അവയിൽ പ്രധാനപെട്ടതാണ് , ഇതിൽ കേരളത്തിലെ ഒരു നഗരവും ഉൾപ്പെട്ടിട്ടില്ല .മൊബൈൽ
ഉപയോഗത്തിലും ഇന്റർനെറ്റ് ഉപയോഗത്തിലും മുന്നിൽ നിൽക്കുന്ന കേരളത്തിലേക്ക് സേവനം അധികം
വൈകാൻ സാധ്യത ഇല്ല
കോവിഡ് ,മൈക്രോ
ചിപ്പുകളുടെ ക്ഷാമം ,ചൈനയുമായുള്ള പ്രശ്നം ,റഷ്യ -ഉക്രൈൻ യുദ്ധം എന്നിവയാണ് 5G ഇത്രയും
വൈകാൻ കാരണമായത് , സർക്കാരിലേക്ക് ഒരു വലിയ വരുമാന സ്രോതസാണ് 5G സ്പെക്ട്രം വഴി ലഭിക്കുന്നത്
. 2023 സ്വതന്ത്ര ദിനത്തിൽ 5G രാജ്യത്തു നിലവിൽ
വരുമോ എന്നാണ് സർക്കാർ ഉറ്റുനോക്കുന്നത്
അദാനി ഗ്രൂപ്പിന്റെ
കടന്നുവരവ്
വ്യവസായ
ലോകത്തെ അത്ഭുതപെടുത്തിക്കൊണ്ടാണ് ലേലത്തിലേക്കു അദാനി ഗ്രൂപ്പ് കടന്നുവന്നത് .അത് ചർച്ച ആയപ്പോൾ കമ്പനി വിശദികരിച്ചത് തങ്ങൾ ടെലികോം രംഗത്തേക്ക് ഇല്ലെന്നും അദാനി വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അബുബന്ധ കമ്പനികൾക്കും സ്വകാര്യ നെറ്റ്വർക്ക് ഒരുക്കുന്നതിനുമാണ് സ്പെക്ട്രം വാങ്ങുന്നത് എന്നുമാണ് ഇതോടൊപ്പം കമ്പനിയുടെ ഇന്റർനെറ്റ് സുരക്ഷയും അദാനി ചൂണ്ടി കാട്ടി . അത് മറ്റു നെറ്റ്വർക്ക്കൾ ഉപയോഗിക്കുമ്പോഴുള്ള വിവരച്ചോർച്ചയും സുരക്ഷയും ചർച്ചയാവുകയും ചെയ്യും
.jpg)
.jpg)

Comments
Post a Comment