എന്താണ് ലിനക്സ് (linux) ഓപ്പറേറ്റിംഗ് സിസ്റ്റം .ലിനക്സ്നെക്കുറിച്ചു കുറച്ചു കാര്യങ്ങൾ മനസിലാക്കാം (PART-1)





                                                 നമ്മൾ കംപ്യൂട്ടറുകളിൽ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവരാണല്ലോ  ,മൈക്രോസോഫ്റ്റ് വിൻഡോസ് ,മാക് ഓപ്പറേറ്റിംഗ് സിസ്റ്റം ,ലിനക്സ് ,ഇതിൽ നമ്മളിൽ എത്ര പേർ ലിനക്സ് ഉപയോഗിക്കുന്നു ?എന്താണ് ലിനക്സ്നെ  മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി നിർത്തുന്ന കാര്യങ്ങൾ ?ഏതൊക്കെ ആണ് പ്രധാന ലിനക്സ് വേർഷൻസ് അങ്ങനെയുള്ള ചില കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം 

                        ലിനക്സിനെ കുറിച്ചുള്ള  ഏറ്റവും അടിസ്ഥാനമായ കാര്യം ഇതൊരു സ്വതന്ത്ര സോഫ്റ്റ്‌വെയർ ആണ് .ഇതൊരു ഓപ്പറേറ്റിംഗ് സിസ്റ്റം  അല്ല മാറിച് ലിനക്സ്  എന്നത് ഒരു കെർണൽ ആണ് .കെർണൽ എന്നത് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രധാന ഭാഗമാണ് ഹാർഡ്‌വെയറും സോഫ്റ്റ്വെയറും ആയി ബന്ധിപ്പിക്കുന്ന  ഒരു സോഫ്റ്റ്‌വെയർ ഭാഗമാണ് .ലിനക്സ് ഇതിൽ ഒരു കെർണൽ ആണ് . ഈ കെർണൽ  ഒരുപാട് ഓപ്പറേറ്റിംഗ് സിസ്റ്റംങ്ങളിൽ ഉപയോഗിക്കുന്നു  അതിനൊരു ഉദാഹരണമാണ് ആൻഡ്രോയിഡ് .ലോകത്തിലെ തന്നെമൊത്തം കണക്കെടുത്താൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ആൻഡ്രോയിഡ് ,ആൻഡ്രോയിഡ് ഡിവൈസ് ഉപയോഗിക്കുന്ന ഒരാൾ ലിനക്സ് ഉപഭോക്താവ് കൂടിയാണ്



നമ്മൾ ഉപയോഗിക്കുന്ന സ്മാർട്ട് tv , സ്മാർട്ട് വാച്ച് ,സൂപ്പർ കമ്പ്യൂട്ടർ ,സെർവർ സിസ്റ്റം അങ്ങനെ ഒരുപാടു സ്ഥലത്തു ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നു .നമ്മുടെ ഡെസ്ക്ടോപ്പ് /ലാപ്ടോപ്പ് കംപ്യൂട്ടർകൾ ഒഴിച്ചുനിർത്തിയാൽ മറ്റു സ്ഥലങ്ങളിൽ ലിനക്സ് ആണ് ആധിപത്യം സ്ഥാപിച്ചിരിക്കുന്നത്  

അങ്ങനെ ലിനക്സ് കെർണൽ അയി ഉപയോഗിക്കുന്ന പ്രധാന ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് GNU ലിനക്സ് .GNU (GNU stands for GNU's not Unix)  യൂണിക്സ് എന്നത് ആദ്യ കാലത്തെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആയിരുന്നു .യൂണിക്സ്നെ പോലെ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉണ്ടാക്കുന്നതിന്റെ ശ്രമഫലമായി ലിനക്സ്ൽനിന്നു കെർണൽ സ്വികരിച്ചുകൊണ്ടുള്ള ഒരു സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് GNU ലിനക്സ് .ഇതിൽ തന്നെ ഒരുപാട് വ്യത്യസ്ത തരത്തിൽ ഉള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾ ഇന്ന് വിവിധ വിവിധ മേഖലയിൽ വിവിധ തരത്തിൽ ഉപയോഗിക്കുന്നു ഉദാഹരണം ഫെഡോറ(Fedora Linux) ,ഉബണ്ടു(ubundu ) ,arch linux, സ്കൂളുകളിൽ ഉപയോഗിക്കുന്ന IT @ school  അങ്ങനെ ഒരുപാടു വെത്യസ്ത ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്ന്നമുക്കു ലഭ്യമാണ്



പ്രയോജനങ്ങൾ

സുരക്ഷ (SECURITY) ലിനക്സിന്റെ സുരക്ഷാ സംവിധാനമാണ് ഒരുപാടു പേർക്ക് ഇത് പ്രിയങ്കരമാക്കുന്നത് മറ്റു വിൻഡോസ് അധിഷ്ഠിത ഓപ്പറേറ്റിങ് സിസ്റ്റംങ്ങളെ അപേക്ഷിച്ചു കൂടുതൽ സുരക്ഷിതവും സ്വകാര്യതയും ലിനക്സ് തരുന്നുണ്ട്

OPEN SOURCE  ലിനക്സ് ഒരു ഓപ്പൺ സോഴ്സ് (open source)ആയതിനാൽ ഇതിന്റെ സോഴ്സ് കോഡ് എളുപ്പത്തിൽ ലഭ്യമാണ്

FREE ഇത് നമുക്ക് സൗജന്യമാണ് ,യാതൊരു പണച്ചിലവും ഇതിനില്ല

light weight വളരെ കുറച്ചു സ്റ്റോറേജ് സ്പേസും ,റാം കപ്പാസിറ്റിയും മാത്രം മതി ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ

സോഫ്റ്റ്വെയർ അപ്ഡേറ്റ് - ലിനക്സിൽ സോഫ്റ്റ്വെയർ അപ്ഡേറ്റ് ഒരുപാടു ലാഭമാണ് എന്നാൽ ഇത് നമുക്ക്   ആവശ്യമുള്ളപ്പോൾ മാത്രം ചെയ്താൽ മതി .പെട്ടന്ന് തന്നെ ഇത് പൂർത്തിയാക്കാനും കഴിയും

പെര്ഫോമെൻസ് -മറ്റു വിൻഡോസ് സോഫ്റ്റ്വെയർനെ അപേക്ഷിച്ചു ലിനക്സ് ഉപയോഗിക്കുമ്പോൾ കൂടുതൽ വേഗതയും പെർഫോമൻസും ലഭിക്കുന്നു

സ്റ്റെബിലിറ്റി - ഇതിനു പ്രവർത്തന ക്ഷമത നിലനിർത്താൻ ഇടയ്ക്കിടെ റീബൂട്ട് ആവശ്യമില്ല .വളരെ വിരളമായേ ഹാങ്ങ് ആവുക സ്ലോ ആവുക പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളു

 

ദോഷങ്ങൾ

പുതിയതായി അല്ലെങ്കിൽ അധികം പരിശീലനം ഇല്ലാത്ത ആൾക്ക് ലിനക്സ് ഉപയോഗിക്കാൻ ബുദ്ധിമുട്ടായിരിക്കും

നമ്മൾ ഉപയോഗിക്കുന്ന കൊടുത്താൽ അപ്പ്ലിക്കേഷൻസും വിൻഡോസ് ,മാക്  ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്

  യോജിച്ചതാണ്  അതിനാൽ ചില അപ്പ്ലിക്കേഷൻസ് ലിനക്സിൽ സപ്പോർട്ട് ആവില്ല

പുതിയതായിഒരു ഹാർഡ്വെയർ കംപ്യൂട്ടറിലേക്കു കണക്ട് ചെയുമ്പോൾ ലിനക്സിൽ അത് ഇൻസ്റ്റാൾ ചെയ്യാൻ

    ബുദ്ധിമുട്ടാണ്

മറ്റു ഓപ്പറേറ്റിംഗ് സിസ്റ്റത്തിനെ അപേക്ഷിച്ചു ടെക്നിക്കൽ സപ്പോർട്ട് കുറവാണു

ഗെയിമിംഗ് പോലുള്ള കാര്യങ്ങൾക്കു യോജിച്ചതല്ല

 

വിവിധ ലിനക്സ് സോഫ്റ്റ്വെയർകളെ കൂടുതൽ പരിചയപ്പെടുത്തിക്കൊണ്ടു മറ്റൊരു ബ്ലോഗ് ഉടൻ പോസ്റ്റ് ചെയ്യുന്നതാണ് കാത്തിരിക്കുക


WORD BY----FEBIN 

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]