ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കണ്ട 6 പ്രധാന കാര്യങ്ങൾ
ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കണ്ട 6 പ്രധാന കാര്യങ്ങൾ
നമ്മളിൽ
ഭൂരിഭാഗം ആളുകളും നിത്യജീവിതത്തിന്റെ ഭാഗമായി സ്ഥിരം ഉപയോഗിക്കുന്നതാണല്ലോ ലാപ്ടോപ്പ് അല്ലെങ്കിൽ ഡെസ്ക്ടോപ്പ് .എന്നാൽ ഇത്
വാങ്ങുന്ന സന്ദർഭത്തിൽ നമ്മുടെ ആവശ്യത്തിന് ഉതകുന്ന തരത്തിൽ ഉള്ള പ്രോഡക്റ്റ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം അല്ലെങ്കിൽ
അത് നമുക്ക് തുടർന്നുള്ള ഉപയോഗത്തിൽ പ്രയോജന പെടാതെ വരികയും സമയനഷ്ടം പണച്ചിലവ് അങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും
ഒരു
ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട 6 പ്രധാന കാര്യങ്ങൾ നമുക്ക് ഒന്ന് പരിശോധിക്കാം
പ്രോസസ്സർ
കമ്പ്യൂട്ടറിന്റെ
ഏറ്റവും പ്രധാന ഘടകമാണിത് ,അല്ലെങ്കിൽ തലച്ചോർ എന്നു തന്നെ പറയാം .പ്രോസസ്സർ
കപ്പാസിറ്റി സിസ്റ്റത്തിന്റെ പെര്ഫോമെൻസിനെ വളരെ അധികം സ്വാധീനിക്കുന്നു .ഇന്ന് പ്രധാനമായും 2 കമ്പനികൾ അന്ന് പ്രോസസ്സർ നിർമിക്കുന്നത് intel , AMD
. .ഇവയുടെ വിവിധ
ശ്രേണിയിൽ ഉള്ള പ്രൊസസ്സർകൾ കംപ്യൂട്ടറുകളിൽ ഉപയോഗിക്കുന്നു. ഈ രണ്ടു കമ്പനികൾക്കും
തങ്ങളുടേതായ സവിശേഷതകൾ ഉണ്ട് .എങ്കിലും
വിപണിയുടെ ഭൂരിഭാഗവും intel ആണ് കയ്യടക്കിയിരിക്കുന്നത്
intel pentium ,core i3,i5 ,i7 എന്നിവ ഉദാഹരണമാണ് .. AMD പുറത്തിറക്കുന്ന പ്രധാന പ്രൊസസ്സർകൾ ആണ് A4 ,A6, RYZEN സീരീസ് , ATLON etc
SSD സ്റ്റോറേജ്
ഇപ്പോൾ ഒരു ലാപ്ടോപ്പ് വാങ്ങാൻ ഉദ്ദേശിക്കുമ്പോൾ ആദ്യം കേൾക്കുന്നതാണ് SSD . കമ്പ്യൂട്ടറിന്റെ വേഗതയേയും മറ്റു പ്രവർത്തനത്തെയും ഏറ്റവും സ്വാധീനിക്കുന്ന ഒന്നാണിത് ഇത് ഒരു ഫ്ലാഷ് മെമ്മറിആണ് .സാങ്കേതികമായി പറഞ്ഞാൽ ഡാറ്റ സ്ഥിരമായി സംഭരിക്കുന്നതിനു ഇന്റഗ്രേറ്റഡ് സർക്യൂട്ട് അസ്സെംബലികൾ ഉപയോഗിക്കുന്ന ഒരു സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണമാണ് SSD .നാം ഇപ്പോൾ ഉപയോഗിക്കുന്ന പരമ്പരാഗത ഹാർഡ്ഡിസ്കിലും നാലുമടങ്ങു സ്പീഡ് SSD വഴി ലഭിക്കുന്നു
മുൻപൊക്കെ
വളരെ വിലകൂടിയ കംപ്യൂട്ടറുകളിൽ മാത്രമാണ് ഈ ടെക്നോളജി ഉണ്ടായിരുന്നത്
കാരണം ഇതിനു ഉണ്ടായിരുന്ന ഉയർന്ന വില ആയിരുന്നു .എന്നാലിന്ന് വിപണിയിലെ മത്സരത്തിന്റെ ഫലമായി ഇതിനു വിലകുറയുകയും കൂടുതൽ ജനകീയം ആവുകയും ചെയ്തു .ഈ ഡിവൈസ് വഴി
നമ്മുടെ കംപ്യൂട്ടർനു നാലു മടങ്ങു കൂടുതൽ സ്പീഡ് ലഭിക്കുന്നു
ബാറ്ററി
ലാപ്ടോപ്പ്
നമുക്ക് ഡെസ്ക്ടോപിലും കൂടുതൽ പ്രയോജനപ്പെടുന്നത് അതിന്റെ പോർട്ടബിലിറ്റി കൊണ്ടാണ് നമുക്ക് സ്വതന്ത്രമായി എവിടെ വേണമെങ്കിലും ഉപയോഗിക്കാം ,കുറവ് പവർ
മതി അങ്ങനെ പലതും . അതിനാൽ ലാപ്ടോപ്പിലെ ബാറ്ററി ബാക്കപ്പ് ടൈം ഒരുപ്രധാന കാര്യമാണ് . ടെക്നോളോജിയുടെ വളർച്ചയും വിപണിയിലെ മത്സരവും മൂലം മുൻപുണ്ടായിരുന്ന
മെഡലുകളെ കാൾ ഇന്നത്തെ പുതിയ മോഡലുകളിൽ ബാറ്ററി ബാക്കപ്പ് ലഭിക്കുന്നുണ്ട് . 2 -3 ദിവസം വരെ ബാക്കപ്പ് ലഭിക്കുന്ന മോഡൽസ് ഇന്ന് വിപണിയിൽ ഉണ്ട്
RAM
ലാപ്ടോപിന്റെ
പ്രവർത്തന ക്ഷമത വർധിപ്പിക്കുന്ന ഒന്നാണ് RAM (random access memory ) ഇപ്പോഴത്തെ ലാപ്ടോപ്കളിൽ 4gb മുതൽ മുകളിലേക്ക് ram കപ്പാസിറ്റി കാണുന്നു പ്രൊഫഷണൽ ഉപയോഗത്തിനുള്ള മോഡലുകളിൽ ഇത്
16 gb ,32gb ഒക്കെയും
കാണാനാവും .അപ്പോൾ പ്രൊഡക്ടിന്റെ വിലയും വർധിക്കുന്നു . ശരാശരി ഉപഭോക്താവ് മിനിമം ഒരു
8gb ഉള്ള മോഡൽ തിരഞ്ഞെടുക്കുന്നതാണ് ഉചിതം
വീഡിയോ എഡിറ്റിംഗ്
,ഗെയിമിംഗ്
മുതലായ പ്രവത്തനങ്ങളിൽ ram ഒരു പ്രധാന കാര്യമാണ്,
ഒട്ടുമിക്ക മോഡലുകളിലും ഭാവിയിലെ അപ്‌ഗ്രേഡിങ്‌നായി എക്സ്ട്രാ ഒരു സ്‌ലോട് നിർമാതാക്കൾ
ഉൾപെടുത്താറുണ്ട്
DISPLAY
കമ്പ്യൂട്ടറിന്റെ
ദൃശ്യ മികവ് ആസ്വദിക്കുന്നതിനു മികച്ച ഒരു ഡിസ്പ്ലേ ആവശ്യമാണ് .നിർമാതാക്കൾ
തമ്മിൽ വലിയ മത്സരമാണ് ഈ ഘടകത്തിൽ
HD, FHD, FHD+IPS, OLED അങ്ങനെ
വിവിധ തരം ഡിസ്പ്ലേ ഓപ്ഷൻസ് ഇന്ന്
ലഭിക്കുന്നു .സിനിമ കാണുന്നതിനും ,ഗെയിം കളിക്കുന്നതിനും മറ്റു പല കാര്യങ്ങൾക്കും നമുക്ക്
ഈ ദൃശ്യ മികവ് പ്രയോജനകരമാണ്
വിലകൂടിയ
ടോപ് മോഡൽസിൽ ടച്ച് സ്ക്രീൻ സൗകര്യവും ലഭിക്കുന്നുണ്ട് അത് പ്രസേൻറ്റേഷൻ അവതരിപ്പിക്കാൻ കൂടുതൽ സൗകര്യപ്രദമാണ് . ,അതോടൊപ്പം മികച്ച
സ്ക്രീൻ ക്വാളിറ്റി ഉപഭോക്താവിന്റെ കണ്ണുകൾക്കും സുരക്ഷ നൽകുന്നു
SCREEN SIZE
ലാപ്ടോപ്പ് വാങ്ങുമ്പോൾ ശ്രദ്ധിക്കാത്തതും പിന്നീട് പ്രശ്നമാകുന്നതുമാണ് സ്ക്രീൻ സൈസ് . കാരണം യാത്രകളിലാണ്
ഇത് ഒരു
പ്രശ്നം ആയി തോന്നുന്നത് .വലിപ്പം കൂടിയ ലാപ്ടോപ്പ് കൈകാര്യം ചെയ്യാൻ കൂടുതൽ പ്രയത്നം വേണ്ടിവരുന്നു .ശ്രദ്ച്ചില്ലെങ്കിൽ ഡാമേജ് സംഭവിക്കുന്നതിനും ഇടയാക്കുന്നു .ഒപ്പം ഭാരവും കൂടുതൽ വഹിക്കേണ്ടി വരുന്നു
14.0 ,15.6, 17.0 എന്നിവയാണ്
ഇന്ന് കൂടുതൽ കാണുന്ന സൈസ് ഇതിൽനിന്നു നമുക്ക് യോചിച്ച .സൈസ് ആലോചിച്ചു വേണം തിരഞ്ഞെടുക്കാൻ . പൊതുവേ സ്ത്രീകളും കൂടുതൽ യാത്ര ചെയ്യുന്നവരുമാണ് ചെറിയ
സൈസ് തിരഞ്ഞെടുക്കുന്നത് ,വീഡിയോ കാണുന്നതിനും ഗെയിം കളിക്കുന്നതിനും വലിയ സ്ക്രീൻ തിരഞ്ഞെടുക്കാം







Comments
Post a Comment