ആൻറിവൈറസ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നത് കൊണ്ട് പ്രയോജനമുണ്ടോ ? ഏതാണ് ഏറ്റവും നല്ല ആൻറിവൈറസ്
കഴിഞ്ഞ
കുറെ വര്ഷങ്ങളായി നാം ഏറ്റവും കൂടുതൽ ചർച്ച ചെയ്യുകയും ഭയപ്പെടുകയും ചെയ്ത ഒന്നാണ് വൈറസ് .അത് ലോകത്തിനു മുഴുവൻ ഭീഷണിയായ കോവിഡ് വൈറസ് മൂലമാണ് മനുഷ്യരെ ബാധിക്കുന്ന വൈറസ് പോലെ തന്നെ കംപ്യൂട്ടറുകളെയും ബാധിക്കുന്ന വൈറസ് ഉണ്ടെന്നു അറിയാമല്ലോ വിവിധ തരത്തിലുള്ള വൈറസുകൾക്ക് ഉദാഹരണമാണ്
·
Direct Action Virus
·
Polymorphic Virus
·
File Infector Virus
·
Multipartite Virus
·
Macro Virus.
ഈ വൈറസുകളിൽ നിന്ന് എങ്ങനെ എങ്ങനെ നമ്മുടെ വിലയേറിയ ഡാറ്റയും ഉപകരണങ്ങളും സുരക്ഷിതമാക്കാം ? എല്ലാവര്ക്കും അറിയാം ആൻറിവൈറസ് ഇൻസ്റ്റാൾ ചെയ്യണം എല്ലാവരും ചെയ്യുന്നതുമാണ്
. പക്ഷെ നമുക്ക് അതിൽനിന്നു വേണ്ടത്ര ഫലം കിട്ടുന്നുണ്ടോ ,നാം സുരക്ഷിതർ ആണോ ?ഭൂരിഭാഗം ആളുകൾക്കും ഉത്തരം അല്ല എന്നാണ് .എന്താണ് ഇതിനു കാരണം നമുക്ക് നോക്കാം
എങ്ങയാണ് വൈറസ് ബാധിക്കുന്നത് ?
കമ്പ്യൂട്ടറുകളെ വൈറസ് വിവിധ രീതിയിൽ ബാധിക്കാറുണ്ട് അത് പ്രധാനമായും ഉപയോഗിക്കുന്ന ആളുടെ അശ്രദ്ധ മൂലമാണ് .ഒന്ന് ശ്രദ്ധിച്ചാൽ ഈ വൈറസ് നമുക്ക് ഒഴിവാക്കാവുന്നതേ ഏതെല്ലാം രീതിയിലാണ് പ്രധാനമായും വൈറസ് കംപ്യൂട്ടറിലെത്തുന്നതെന്നു നോക്കാം
· നാം എല്ലാവരും കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നു കമ്പ്യൂട്ടറിൽ ബാധിക്കുന്ന വൈറസിൽ 70 ശതമാനവും ഇന്റർനെറ്റ് വഴി ബാധിക്കുന്നതാണ് അത് വിവിധ സൈറ്റ്കളിൽ നിന്നാവാം ,ഇ മെയിൽ വഴിയാവാം , ഡൗൺലഡ്ചെയ്യുന്ന ഫയൽ വഴിയും ആവാം
· നാം കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയുന്ന ഫയൽസ് വഴിയും അതിനുപയോഗിക്കുന്ന പെൻഡ്രൈവ് /ഹാർഡ് ഡ്രൈവ് വഴിയും വരാം
· ലൈസെന്സ് ഇല്ലാത്ത സോഫ്റ്റ്വെയർ ഉപയോഗിക്കുന്നത് വഴിയും .വേണ്ടത്രേ അപ്ഡേഷന്സ് ചെയ്യാത്തത് മൂലവും
ഈ
പ്രശ്നം എങ്ങനെ പരിഹരിക്കാം
ഏറ്റവും മികച്ചതും സുരക്ഷിതവുമായ ആൻറിവൈറസ് /ഇന്റർനെറ്റ് സെക്യൂരിറ്റി സോഫ്റ്റ് വെയർ ഉപയോഗിക്കുക എന്നതാണ് ഇതിനു പരിഹാരം എന്നാൽ ഇതിൽ ശ്രദ്ധിക്കേണ്ട കുറെ കാര്യങ്ങൾ ഉണ്ട് അല്ലെങ്കിൽ നമുക്ക് ഗുണത്തേക്കാൾ ഏറെ ദോഷം ആയിരിക്കും ഉണ്ടാവുന്നത് കാരണം നമുക്ക് സൗജന്യമായി ലഭിക്കുന്നതും നാം പണം കൊടുത്തു നിശ്ചിത കാലയളവിലേക്ക് വാങ്ങുന്നതുമായ സോഫ്റ്റ്വെയർകൾ ഉണ്ട് ഇങ്ങനെ സൗജന്യമായി ലഭിക്കുന്നത് വഴി നമുക്ക് ഒരു സുരക്ഷിതത്വവും കിട്ടുന്നില്ല മറിച് ദോഷങ്ങൾ ആണ് ഉണ്ടാക്കുന്നത്
സൗജന്യ ആന്റിവൈറസുകൾ ഉണ്ടാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സിസ്റ്റം കൂടുതൽ സ്ലോ ആക്കുന്നു എന്നത് അതോടൊപ്പം നമ്മുടെ ഡാറ്റ ചോർച്ചക്കും നമ്മുടെ വ്യക്തി വിവരങ്ങൾ ഹാക്കർമാർക്കു ചോർത്തി നൽകുന്നതിനും കാരണമാകുന്നു മാത്രമല്ല ഒരു വൈറസ് അറ്റാക്ക് ഉണ്ടായാൽ അത് തടയുകയുമില്ല .പിന്നെ കൂടെ കൂടെ നമ്മെ പരസ്യങ്ങൾ കാണിച്ചു ശല്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്യുന്നു
ശരിയായത്
എങ്ങനെ തിരഞ്ഞെടുക്കാം ?
വിപണിയിൽ
ഇന്ന് ഒരുപാടു തരത്തിൽ ആൻറിവൈറസ് സോഫ്റ്റ്വെയർ ലഭിക്കുന്നു സുരക്ഷിതത്വം കൂടുന്നതനുസരിച് അവയെ antivirus , internet
securiy , total security എന്നിങ്ങനെ
ഉണ്ട് അതിൽത്തന്നെ 1 വര്ഷം മുതൽ 5 വര്ഷം ഒക്കെ കാലാവധി ഉള്ളതും ഉണ്ട് നമ്മുടെ ഉപയോഗവും ഡാറ്റയുടെ
സ്വഭാവുo കണക്കിലെടുത്തു വേണം യോജിച്ചത് തിരഞ്ഞെടുക്കാൻ .
ഈ
സോഫ്റ്റ്വെയർകൾ വാങ്ങി
ഇൻസ്റ്റാൾ ചെയ്താൽ മാത്രം പോരാ നിശ്ചിത ഇടവേളകളിൽ അവ അപ്ഡേറ്റ് ചെയ്യുകയും
വേണം എങ്കിലേ പൂർണമായി സുരക്ഷാ ലഭിക്കു വിപണിയിൽനിന്നു ഇത്തരത്തിൽ നമുക്ക് തിരഞ്ഞെടുക്കാവുന്ന ചില പ്രമുഖ സോഫ്റ്റ്വെയർകൾ ആണ്
KASPERSKY , NORTON ,MAC FEE ,QUICK HEAL എന്നിവ






Comments
Post a Comment