ഓൺലൈൻ ലോൺ തട്ടിപ്പുകൾ എങ്ങനെ തിരിച്ചറിയാം ? കെണിയിൽ പെടാതിരിക്കാൻ ഉള്ള വഴികൾ (Online loan scam alert )

                     



                           നമ്മൾ ഇന്ന് ദിവസവും കേൾക്കുന്ന ഒരു വാർത്തയാണ് ഓൺലൈൻ തട്ടിപ്പിന് ഇരയായി എന്നത് .അനുദിനം  ഇതിനെ കുറിച്ചുള്ള കൂടുതൽ  വിവരങ്ങൾ പുറത്തു വരുന്നു .നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ എങ്ങനെയാണു ആളുകൾ  ഇതിൽ ചെന്ന്  വീഴുന്നതെന്നു ?   ഒരുപക്ഷെ നമ്മൾ ചിന്തിച്ചേക്കാം ഇത്തരം കാര്യങ്ങളെ കുറിച്ച് അറിവില്ലാത്തവർക്കു ആയിരിക്കുമെന്ന് .എന്നാൽ അല്ല     വിദ്യാസമ്പന്നരായവരും ഉദോഗസ്ഥരും ഇന്ന് ശ്രദ്ധയില്ലായ്മ മൂലം'കെണിയിൽ ചെന്ന് ചാടി ഭീമമായ ധനനഷ്ടവും മാനഹാനിയും വരുത്തിവെക്കുന്നു



              പ്ലേസ്റ്റോറിൽ  ഒന്ന് നോക്കിയാൽ ഓൺലൈൻ ലോൺ സംബന്ധിച്ച ആയിരക്കണക്കിന് അപ്പ്ലിക്കേഷൻസ് കാണാൻ സാധിക്കും . ഇതിൽ എല്ലാം തട്ടിപ്പാണ് എന്ന് പറയുന്നില്ല എങ്കിലും പകുതിയിലധികവും ഫ്രോഡ് അപ്പ്ലിക്കേഷൻസ് ആണ് ഇതിൽ ഏതാണ് നല്ലത് ഏതാണ് ചീത്ത എന്ന് തിരിച്ചറിയാൻ ഒരു സാധാരണ വ്യക്തിക്ക് അസാധ്യമായ കാര്യമാണ് .അതിനാൽ കഴിവതും ഓൺലൈൻ ആപ്പ് വഴിയുള്ള ലോൺ അന്വേഷിക്കാത്തത് ആണ് സുരക്ഷിതം .അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ ബന്ധപ്പെട്ട അതോറിറ്റിയുടെ അംഗീകാരം ഉള്ള അപ്ലിക്കേഷൻ മാത്രം ഉപയോഗിക്കുക

                                        


എന്താണ് തട്ടിപ്പിന്റെ ഒരു രീതി

പലപ്പോഴും നമ്മുടെ നാട്ടിലെ ബാങ്കുകളിൽ ലോണിന് ശ്രമിക്കുമ്പോൾ ഒരു സാധാരണക്കാരന് അത് കിട്ടാൻ വളരെ ബുദ്ധിമുട്ടേണ്ടി വരുന്നു പല തരത്തിലുള്ള ഡോക്യൂമെന്റസ് ,മികച്ച സിബിൽ സ്കോർ എന്നിവ അതിനാവശ്യമാണ് ഇവയുടെ അപര്യാപതത മൂലം ലോൺ ലഭിക്കാതെ വരുന്നു

                    പണത്തിന്അത്യാവശ്യം ഉള്ള സാഹചര്യത്തിൽ ആണല്ലോ ലോൺനു ശ്രമിക്കുന്നത്  അപ്പോഴാണ് തട്ടിപ്പുകാർ   വ്യാജ മോഹന വാഗ്ദാനങ്ങളുമായി രംഗപ്രവേശം ചെയ്യുന്നത് .ഇത് പലപ്പോഴും സോഷ്യൽ മീഡിയ വഴിയായിരിക്കും പരസ്യം നൽകുന്നത്  ,വളരെ കുറച്ചു ഡോക്യൂമെന്റസ് ,അതിവേഗം പണം ലഭിക്കുന്നു ,കുറഞ്ഞ പലിശ നിരക്ക് അങ്ങനെയൊക്കെ കാണിച്ചു അവർ ആളുകളെ പാട്ടിലാക്കും  .



                                   ആയിരം രൂപമുതൽ ലക്ഷക്കണക്കിന് രൂപ വരെ ഇങ്ങനെ ലഭ്യമാണ് , പണത്തിനു അത്യാവശ്യമുള്ള ആളുകൾ പ്രധാനമായും സ്ത്രീകൾ ഇവരുടെ കെണിയിൽപെടുന്നു ആധാർ കാർഡ് പാൻകാർഡ് അങ്ങനെ വളരെ കുറച്ചു ഡോക്യൂമെന്റസ് മാത്രം മതി .എന്നാൽ ലോൺ കിട്ടുന്ന സമയത്ത് അവർ നമ്മുടെ ഫോണിൽ കുറെ കാര്യങ്ങൾ ആവശ്യപ്പെടുന്നുണ്ട് , ആളുകൾ ശ്രദ്ധിക്കാതെ അതെല്ലാം accept ചെയ്യും അപ്പോൾ നമ്മുടെ ഫോണിലെ വിവരങ്ങളിൽ കടന്നുകയറാൻ ഉള്ള അനുമതി ആണ് നാം നൽകുന്നത് അങ്ങനെ പണം ലഭിക്കുന്നു.

പണം തിരിച്ചടക്കേണ്ട സമയത്താണ് ഇവരുടെ തനിനിറം പുറത്തുവരുന്നത്  .ദിവസങ്ങൾക്കുള്ളിൽ തന്നെ ഇവർ   തിരികെ പണം അവശ്യപെടുകയും  തന്നതിലും വളരെ അധികം തുക തിരികെ അവശ്യപെടുകയും  ചെയ്യുന്നു

തിരിച്ചടക്കാൻ  മുടക്കം വരുത്തുന്ന ആളുകളുക്കളെ  ഫോണിലെ വിവരങ്ങൾ വഴി ഭീഷണിപ്പെടുത്തുകയും അപകീർത്തിപെടുത്തുകയും ചെയുന്നു  അവസാനം സഹികെട്ട് ആളുകൾ എവിടുന്നേലും പണം സംഘടിപ്പിച്ചു        പ്രശ്നങ്ങൾ അവസാനിപ്പിക്കും .ഇനി പോലീസിനെ സമീപിചാലും തട്ടിപ്പുകാർ വിദേശത്തിരുന്നു കാര്യങ്ങൾ നടത്തുന്നതിനാൽ പോലീസ് നിസ്സഹായരാവും

 

എന്താണ് പരിഹാരം

നമ്മൾ വിചാരിക്കും ഗവണ്മെന്റ് അപ്ലിക്കേഷൻ നിരോധിച്ചാൽ പോരെ എന്ന് പക്ഷെ നിരോധിച്ചാലും ഇവർ ഉടൻ തന്നെ പുതിയ പേരിൽ രംഗത്തെത്തും ,അതിനാൽ കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരേണ്ടത് google playstore ആണ് ഇത്തരം സ്വഭാവമുള്ള ആപ്പുകൾ  പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യണം

ഡൌൺലോഡ് ചെയ്യുന്ന ആളുകൾ ആപ്പുകളുടെ റിവ്യൂ വായിച്ചു നോക്കിയാൽ  ചതി മനസിലാക്കാൻ കഴിയും കഴിവതും ഓൺലൈൻ ലോൺ എടുക്കാതിരിക്കുക

ബന്ധപ്പെട്ട അംഗീകാരം ഉള്ള ആപ്പ് മാത്രം ഉപയോഗിക്കുക അല്ലെങ്കിൽ പിന്നീട് നമുക്ക് ആപ്പ് ആവും  നമ്മൾ മനസിലാക്കേണ്ട പ്രധാന കാര്യം ആരും നമുക്കായി വെറുതെ ഒന്നും തരില്ല , നമുക്ക് ഒരു സാമ്പത്തിക അച്ചടക്കം ഉണ്ടാവണം . ഗവൺന്മെന്റ് ഇടപെട്ട് സാധാരണക്കാർക്ക് കുറഞ്ഞ നൂലാമാലകളിൽ ബാങ്കിൽ നിന്ന് ലോൺ ലഭിക്കാൻ സംവിധാനം ഉണ്ടാക്കണം ,ഒപ്പം ജനങ്ങളിൽ ഓൺലൈൻ ലോൺ തട്ടിപ്പിന്റെ ദോഷങ്ങളെ പറ്റി ബോധവൽക്കരണം നടത്തുകയും വേണം 



ശ്രദ്ധിക്കാവുന്ന ചില കാര്യങ്ങൾ

Terms and conditions  വിശദമായി വായിച്ചു മനസിലാക്കുക

അനാവശ്യമായ ലിങ്കുകളും സൈറ്റ്കളും സന്ദർശിക്കാതിരിക്കുക

ഡൌൺലോഡ് ചെയ്യുന്നതിന് മുൻപ് അപ്പ്ലിക്കേഷന്റെ വിശ്വസ്തത ഉറപ്പാക്കുക

SBI പോലുള്ള അംഗീകൃത സ്ഥാപങ്ങൾ ഉപയോഗിക്കുക 


words by----FEBIN 

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]