ഏത് ലാപ്ടോപ്പ് തിരഞ്ഞെടുക്കും ? (Choose which laptop) ഇതാ പരിഹാരം
ഇന്ന് വിപണിയിൽ നമുക്ക് ലാപ്ടോപ്പ് ഒരുപാട് തരത്തിൽ ലഭ്യമാണ് .ഏകദേശം 20000 രൂപമുതൽ ലക്ഷക്കണക്കിനു രൂപയുടെ വരെ പ്രോഡക്ട് വിപണിയിൽ ലഭ്യമാണ്
നമ്മുടെ
വിപണിയിലെ പ്രധാന കമ്പനികളാണ് hp,DELL
,LENOVO ,asus, acer ,APPLE ,MI എന്നിവ.
പ്രധാനമായും ലാപ്ടോപ്പ് മൂന്ന് വിഭാഗത്തിൽ തരം തിരിക്കാം എൻട്രി
ലെവൽ
മോഡൽസ് ,മിഡിൽ സെഗ്മെന്റ്
, പ്രീമിയം മോഡൽസ്
ഈ
മൂന്നു വിഭാഗത്തെകുറിച്ച നമുക്കൊന്നു പരിശോധിയ്ക്കാം അങ്ങനെ
നമുക്ക് യോജിച്ച നമ്മുടെ അവശ്യത്തിനു ഉപകരിക്കുന്ന
മോഡൽ നമുക്ക് തിരഞ്ഞെടുക്കാൻ കഴിയും
➥ എൻട്രി ലെവൽ മോഡൽസ്
പേര് സൂചിപ്പിക്കുന്നത്
പോലെത്തന്നെ ഇവ വിലയിൽ
ഏറ്റവും താഴെ ലഭ്യമാണ് ഏകദേശം 20000 മുതൽ 35000 രൂപവരെ ഉള്ള മോഡൽസ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്താം
.ഈ വിഭാഗത്തിൽ ഉദ്ദേശിക്കുന്നത് വിദ്യാർത്ഥികൾ
അല്ലെങ്കിൽ കംപ്യൂട്ടർ ഉപയോഗിച്ച് തുടങ്ങുന്നവർ എന്നിവരെയാണ്.
കമ്പ്യൂട്ടറിന്റെ ഒരു പ്രധാന ഘടകം ആണല്ലോ വേഗത .എന്നാൽ ഈ വിഭാഗത്തിലുൾപ്പെടുന്ന ലാപ്ടോപ്പുകൾക്കു വേഗത താരതമ്യേന
കുറവായിരിക്കും .വില കുറയ്ക്കുന്നതിനായി കമ്പനികൾ ഈ വിഭാഗത്തിലെ പ്രൊഡക്ടുകളിൽ
കുറഞ്ഞ സ്പെസിഫിക്കേഷൻ ആണ് ഉപയോഗിക്കുന്നത് .എന്നാലും വിപണിയിലെ മത്സരത്തിന്റെ മത്സരത്തിന്റെ ഭാഗമായി ഒന്ന് ശ്രദ്ധിച്ചാൽ ഉപഭോക്താൾക്കൾക്കു മികച്ച മോഡൽസ് തിരഞ്ഞെടുക്കാൻ കഴിയും .അതോടൊപ്പം വാങ്ങിച്ചതിനു
ശേഷം ചില ചെറിയ അപഗ്രഡേഷൻ വഴി
അതായത് SSD (solid
state drive ) ആഡ് ചെയുന്നത് വഴി സ്പീഡും
പെർഫോമെൻസും കൂട്ടാൻ സാധിക്കും
➥ മിഡിൽ
സെഗ്മെന്റ് മോഡൽസ്
വിപണിയിൽ
ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഒരു വിഭാഗമാണിത് ഏകദേശം 35000 മുതൽ 60000 രൂപ വരെയാണ്
ഈ വിഭാഗത്തിലുള്ളത് .വിപണിയിലെ പ്രധാന ഉത്പാദകരായ HP. ,DELL ,ACER ,LENOVO ,ASUS എന്നിക്കമ്പനികൾ
തമ്മിൽ കടുത്ത മത്സരം ആണ് ഈ വിഭാഗത്തിൽ
ഹോം /ഓഫീസ് ഉപഭോക്താക്കൾ ഉയർന്ന തലത്തിലുള്ള വിദ്യാർത്ഥികൾ,
അദ്ധ്യാപകർ ,ബിസിനസ് /കൊമേർഷ്യൽ സ്ഥാപനങ്ങൾ എന്നിവരെ ആണ് ഈ വിഭാഗത്തിൽ ഉദ്ദേശിക്കുന്നത്
, INTEL CORE i3 - i5 പ്രോസസ്സർകൾ ആണ് ഈ വിഭാഗത്തിലെ മോഡലുകളിൽ കാണുന്നത് സ്റ്റോറേജ്
കപ്പാസിറ്റി 1 ടിബി ഉം RAM കപ്പാസിറ്റി 4gb മുതൽ 8gb വരെയും കാണാൻ കഴിയും.വേഗത പ്രധാന
ഘടകമായ ഈ കാലത്തു ssd ഉള്ള മോഡൽസ് തിരഞ്ഞെടുക്കാൻ
പ്രതേകം ശ്രദ്ധിക്കണം
➥ പ്രീമിയം മോഡൽസ്
വിപണിയിലെ
ഏറ്റവും പ്രധാന വിഭാഗം ആണ് ഇത് കാരണം പ്രൊഫഷണൽ ഉപഭോക്താക്കൾ ആണ് ഈ മോഡൽ തിരഞ്ഞെടുക്കുന്നത്
ഉദാഹരണo വീഡിയോ എഡിറ്റിങ് ,അനിമേഷൻ ,പ്രൊഫഷണൽ
ഗെയിമിംഗ് ,ഡിസൈനിങ് അങ്ങനെ പലതും ഈ വിഭാഗത്തിന്റെ
വില ഏകദേശം 70000 മുതൽ ലക്ഷക്കണക്കിന് രൂപ വരെ വരുന്നുണ്ട്
ഈ മോഡലുകളിൽ
പ്രധാനമായും intel core i7-i9 അല്ലെങ്കിൽ AMD RYZEN 5 മുതൽ ഉള്ള പ്രോസസ്സർ ആയിരിക്കും
ഉള്ളത് . ഈ വിഭാഗം ലാപ്ടോപ്കളിലെ ഒരു പ്രധാന ഘടകമാണ് ഗ്രാഫിക്സ് ചിപ്പ് പ്രഫഷണൽ ഉപഭോക്താക്കൾക്ക് ഏറ്റവും പ്രധാനമാണ് ഗ്രാഫിക്സ്
.നമ്മുടെ ആവശ്യത്തിന് യോജിച്ച ഗ്രാഫിക്സ്
ചിപ്പ് ഉള്ള മോഡൽ വേണം തിരഞ്ഞെടുക്കാൻ .ഗ്രാഫിക്സ്
കൂടുന്നത് അനുസരിച്ചു വിലയിലും വർദ്ധനവ് വരും .വാങ്ങിയതിന് ശേഷം മറ്റു ഭാഗങ്ങൾ അപ്ഗ്രേഡ്
ചെയുന്നത് പോലെ ഗ്രാഫിക്സ് അപ്ഗ്രേഡ് ചെയ്യാൻ കഴിയില്ല
ഈ വിഭാഗം ലാപ്ടോപ്കളിൽ സ്റ്റോറേജ് കപ്പാസിറ്റി
2TB വരെയും , RAM കപ്പാസിറ്റി 16GB മുതൽ 32GB ഒക്കെയും കാണാനാവും.

Comments
Post a Comment