ഓൺലൈൻ റമ്മി കളിയിലെ ചതിക്കുഴികൾ ,റമ്മികളി സുരക്ഷിതമാണോ ?(HOW SAFE ONLINE RUMMY)
ഏതാനും നാളുകളായി കേട്ടുവരുന്ന ഒരു വാർത്തയാണ് റമ്മികളിച്ചു പണം നഷ്ടമായി ,ജീവനൊടുക്കി .
അനുദിനം ഇതിനെക്കുറിച്ചുള്ള നൂറുകണക്കിന് കഥകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് .എന്താണ് ഇതിനു പിന്നിലെ സത്യം ? ആരൊക്കെയാണ് ചതിക്കെണിയിൽ ചെന്നുചാടി ജീവിതം തുലക്കുന്നത് നമുക്ക് പരിശോധിക്കാം
ലോക്ക്ഡൗൺ കാലത്താണ് നമ്മുടെ രാജ്യത്ത് റമ്മികളി കൂടുതൽ പ്രചാരത്തിൽ വന്നത് . പണ്ടൊക്കെ പോലീസിനെ പേടിച്ചു ഒളിച്ചുംപാത്തും കുറ്റിക്കാട്ടിൽ ഇരുന്നു കളിച്ചത് സാങ്കേതികവിദ്യ വളർന്നപ്പോൾ പരസ്യമായി ചെയ്യാമെന്നായി അതും നമ്മുടെ വിരൽത്തുമ്പിൽ തന്നെ ലോക്ക്ഡൗൺ കാലത്തെ വിരസത അകറ്റുവാനും സാമ്പത്തിക ബുദ്ധിമുട്ടു പരിഹരിക്കാനും ആണ് പലരും ഇത് കളിച്ചു തുടങ്ങിയത് .ലാഭം പ്രതീക്ഷിച്ചു കളിക്കിറങ്ങി ലക്ഷങ്ങൾ നഷ്ടമായവരിൽ സർക്കാർ ഉദ്യോഗസ്ഥർ മുതൽ കൂലിപണിക്കാർ വരെ ഉണ്ട് . ഇന്ത്യയിൽ ഇത്തരത്തിൽ പണം നഷ്ടമാകുന്നവരുടെ എണ്ണം പെരുകുകയാണ് . ബോളിവുഡ് താരങ്ങൾ മുതൽ പിന്നണി ഗായകർ വരെ അഭിനയിച്ച പരസ്യങ്ങൾ . പലരും പരസ്യങ്ങൾ കണ്ടും സുഹൃത്തുക്കളുടെ നിര്ബന്ധത്തിലും രസത്തിനു കളിച്ചു തുടങ്ങുന്നു .ആദ്യം 200 രൂപമുതൽ 500 രൂപവരെ മുടക്കി കളിച്ചു തുടങ്ങുന്നു കളിച്ചു ഹരം പിടിച്ചു വരുമ്പോൾ കൂടുതൽ തുക മുടക്കി കളിക്കും പണം നഷ്ടമാകുമ്പോൾ വാശിയോടെ കളിക്കും .പക്ഷേ നഷ്ടം കൂടിക്കൂടി വരും ഒടുവിൽ കടം വാങ്ങിയും കളിച്ചു എല്ലാം നഷ്ടമാകും
പണം നഷ്ടമാകുന്നതിനൊപ്പം കളിക്ക്
അടിമ ആയതിന്റെ മാനസിക സംഘർഷം വേറെ ,കൂലിപ്പണിയെടുത്തും കടം വാങ്ങിയും ചിട്ടിപിടിച്ച പണവും നഷ്ടമായ കഥയാണ് പലർക്കും
പറയാനുള്ളത് .നിശ്ചിത തുക ഗെയിംൻറെ വാലറ്റ്ലേക്ക് കൈമാറിയാണ്
ഓൺലൈൻ
റമ്മികളി. ആദ്യമൊക്കെ
ചെറിയ തുക ബോണസ് ആയി കിട്ടുന്നു അത്
ആളുകളെ ആകര്ഷിക്കുന്നതിനുള്ള
അവരുടെ
തന്ത്രമാണ്
. പിന്നീട്
പണം
നഷ്ടമായി തുടങ്ങും .കളി
നിർത്താമെന്നു വിചാരിച്ചാലും റമ്മി കമ്പനികൾ
വിടില്ല 500 ഉം 1000 ഒക്കെ വാലറ്റിൽ നിറച്ചു വീണ്ടും കളിയ്ക്കാൻ
ക്ഷണിക്കും ലക്ഷങ്ങൾ പോയിട്ടും മാനഹാനി
മൂലം പുറത്തു പറയാൻ പറ്റാത്തവർ നിരവധി .
നിയമപരമായി പരാതിപ്പെട്ടാലോ ?
ഇത്രയൊക്കെ
പ്രശ്നമുണ്ടായിട്ടും അധികം ആളുകൾ എന്താണ് പരാതിപ്പെടാത്തത് ? ഇക്കാലത്തു നിയമമനുസരിച് കേസേടുത്താൽ റമ്മികളിച്ച പരാതിക്കാരനും അഴിക്കുള്ളിൽ ആകും ,കളിച്ച ആളും, കളിപ്പിച്ച ആളും ,കളിക്കാൻ കൂട്ടുനിന്ന ആളും എല്ലാവരും പ്രതികളാണ് . അത്തരമൊരു അവസ്ഥയാണ് നിലവിൽ ഉള്ളത് അതിനാൽ ആരും തന്നെ പരാതിയുമായി മുന്നോട്ടു പോകുന്നില്ല
വിജയസാധ്യത
കളിക്കുന്ന ആളുടെ വിജയസാധ്യത 0.1 ശതമാനം മാത്രമാണ് .പക്ഷെ വലിയ മോഹിപ്പിക്കുന്ന പരസ്യങ്ങളിലൂടെ ആളുകളെ അവർ കെണിയിൽ വീഴ്ത്തുന്നു .അദ്വാനിക്കാതെ ചുരുങ്ങിയ കാലം കൊണ്ട് സമ്പന്നരാകൻ നോക്കുന്നവരാണ് പ്രധാനമായും ചതിക്കപ്പെടുന്നത്
നമ്മുടെ നാട്ടിൽ തന്നെ കഴിഞ്ഞ കുറച്ചു കാലങ്ങൾക്കുള്ളിൽ നിരവധിപേരാണ് ഇതുമൂലം ജീവനൊടുക്കിയത് .ചില കേസിലൊക്കെ ആളുകളുടെ മരണശേഷം പോലീസ്
അന്വഷണത്തിലാണ് മരണത്തിനു പിന്നിലെ കാരണം റമ്മികളി
ആണെന്ന് തിരിച്ചറിയുന്നത്
എന്താണ് പരിഹാരം
പരിഹാരം ഇത്തരം
കമ്പനികൾ നിയമം മൂലം ഗവെർന്മെന്റ് നിരോധിക്കുക എന്നതും ,കർശനമായ ശിക്ഷ നൽകുക എന്നതുമാണ് .ജനങ്ങളെ ഓൺലൈൻ ചൂതാട്ടത്തിന്റെ ദുരന്തങ്ങളെ പറ്റി ബോധവാന്മാർ ആക്കുകയും വേണം
words by----- FEBIN



.jpg)
Comments
Post a Comment