ലാപ്ടോപ്പിൽ ബാറ്ററി ബാക്കപ്പ് എങ്ങനെ വർദ്ധിപ്പിക്കാം ?എങ്ങനെ ബാറ്ററി ലൈഫ് സൈക്കിൾ കൂട്ടാം ?(How to increase battery life))

ads




ലാപ്ടോപ്പിൽ ബാറ്ററി ബാക്കപ്പ് എങ്ങനെ വർദ്ധിപ്പിക്കാം ?എങ്ങനെ ബാറ്ററി ലൈഫ് സൈക്കിൾ കൂട്ടാം ?

                                                നമ്മളിൽ പലരുടെയും  നിത്യ ജീവിതത്തിൽ പ്രധാന സ്ഥാനമുള്ള ഒരു ഉപകരണമാണ് ലാപ്ടോപ്പ് ,വിവിധ ആവശ്യങ്ങൾക്കായി നാം ഓരോരുത്തരും ഇത് ഉപയോഗിക്കുന്നു ഡെസ്ക്ടോപ്പിനെ അപേക്ഷിച് ലാപ്ടോപ്പിന് കൂടുതൽ മേന്മകൾ ഉണ്ടന്ന് നമ്മുക്കറിയാം ,കുറഞ്ഞ സ്ഥലം മതി ,ഭാരക്കുറവ് ,കുറഞ്ഞ വൈദ്യുതി ഉപഭോഗം ,പോർട്ടബിലിറ്റി അങ്ങനെ ഒട്ടനവധി മേന്മകൾ ഉണ്ട് .എന്നാൽ ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ബാറ്ററി പെര്ഫോമെൻസ് കുറവ് .പ്രതീക്ഷിക്കുന്ന സമയം ബാക്കപ്പ് ലഭിക്കാതെ വരിക ,കുറഞ്ഞ കാലയളവിൽ ബാറ്ററി നശിച്ചുപോവുക അങ്ങനെ പലതും .എങ്ങനെ പ്രശ്നം പരിഹരിക്കാം എന്താണിതിനു കാരണം  എന്നിവ നമുക്കൊന്ന് പരിശോധിക്കാം 








എന്തുകൊണ്ടാണ് പ്രശ്നം ഉണ്ടാവുന്നത് ?

പല കാരണങ്ങൾ കൊണ്ട് ബാറ്ററി പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട് നമ്മുടെ അശ്രദ്ധ മൂലവും ,അറിവില്ലായ്മ മൂലവും നിർമ്മാണ പിഴവും സാങ്കേതിക പ്രശ്നങ്ങളും മൂലവും ഇത് കാണുന്നു .പ്രധാനമായും ഏതൊക്കെ ആണെന്ന് ഒന്ന് നോക്കാം

അമിതമായ ചാർജിങ് മൂലം ബാറ്ററി തകരാറിലാവുന്നു .ബാറ്ററി ഫുൾ ആയതിനു ശേഷവും കൂടുതൽ സമയം ചാർജർ കണക്ട് ചെയ്തിടുന്നത് ബാറ്ററി തകരാറാക്കും

ഒർജിനൽ ചാർജർ മാത്രം ഉപയോഗിക്കുക .ഡ്യൂപ്ലിക്കേറ്റ് ചാര്ജറുകൾ ഉപയോഗിക്കുന്നത് മൂലം ബാറ്റെറിയും മദർ ബോർഡിലെ മറ്റു ഘടകങ്ങളും നശിക്കാൻ സാധ്യത  ഉണ്ട്

ദിവസങ്ങളോളം  ഉപയോഗിക്കാതിരിക്കുക , കുറെ അധികം ദിവസം ബാറ്ററി ചാർജ് ചെയാതിരിക്കുമ്പോൾ  ബാറ്ററി തകരാറിലാവാൻ സാധ്യത വളരെ കൂടുതലാണ് ആഴ്ചയിൽ ഒരിക്കലെങ്കിലും ചാർജ് ചെയ്ത് ഉപയോഗിക്കേണ്ടത് വളരെ അത്യാവശ്യമാണ്

അമിതമായ ഉപയോഗം .അമിതമായ ഉപയോഗം മൂലം ക്രമാതീതമായി ചൂടായാൽ ബാറ്റെറിയുടെ പ്രവർത്തനത്തെ അത് ബാധിക്കാം

ഈർപ്പം,ജലാംശം ,തണുപ്പ്

നിർമ്മാണ പിഴവ്  ..ലാപ്ടോപ്പ് നാം ഉപയോഗിച്ച തുടങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ബാറ്ററി തകരാർ കാണിക്കുകയാണ് എങ്കിൽ അത് നിർമ്മാതാക്കളുടെ ഭാഗത്തുനിന്നുള്ള പ്രശ്നമായി കാണാം  

 


 

എങ്ങനെ ഇവ പരിഹരിക്കാം ? എന്തെല്ലാം ശ്രദ്ധിക്കാം

 

ബാറ്ററി ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നതിനെ ആണ് ചാർജിങ് സൈക്കിൾ എന്ന് പറയുന്നത്  എന്നാൽ ബാറ്ററി തകരാറിലാകുന്നതിന് മുമ്പ് നിങ്ങൾക്ക് 300 മുതൽ 500 വരെ ചാർജ് സൈക്കിളുകൾ ലഭിക്കുമെന്ന് നിരവധി ലാപ്ടോപ്പ് നിർമ്മാതാക്കൾ കണക്കാക്കുന്നു; ചിലർ 1,000 സൈക്കിളുകൾ വാഗ്ദാനം ചെയ്തേക്കാം. അത് ബാറ്റെറിയുടെ ഗുണമേന്മയും ഉപഭാക്താവിന്റെ പ്രവർത്തനവും അനുസരിച്ചിരിക്കും

ബാറ്ററിയുടെ  ചാർജ്  എല്ലായ്പ്പോഴും ഒരു 30% മുതൽ  90% ഉള്ളിൽ ആയിരിക്കുന്നത് ആണ് ബാറ്റെറിയുടെ ആരോഗ്യത്തിന് നല്ലത് കാരണം ബാറ്ററി low ആകുന്നത് നല്ലതല്ല 0 % നിന്ന് ചാർജ് ചെയുമ്പോൾ ചാർജിങ് സൈക്കിളുകളുടെ എണ്ണം വർധിക്കുന്നു  

സ്ക്രീൻ brightness നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ക്രമീകരിക്കുക  സ്ക്രീൻ brightness കൂടുന്നത്  ബാറ്ററി ബാക്കപ്പ് കുറക്കുന്നു

ഉപയോഗിക്കുന്നില്ലാത്ത സമയത്തു വയർലെസ്സ്  കണക്റ്റിവിറ്റി (WIFI) ഓഫ് ചെയ്യുക

സിസ്റ്റം താപനില അമിതമാകാതെ ശ്രദ്ധിക്കുക a/c മുറി അനുയോജ്യമാണ്

കൃത്യമായ ഇടവേളകളിൽ അംഗീകൃതമായ  സെന്ററുകളിൽ  നൽകുക

അനാവശ്യമായ സോഫ്റ്റ്വെയർകൾ  അൺ ഇൻസ്റ്റാൾ ചെയുക ,ബാക്ക്ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന ആപ്പ്ളിക്കേഷൻസ് ഓഫ് ആക്കി വെക്കുക 

അമിതമായി ചാർജ് ചെയ്തിടുമ്പോൾ ബാറ്ററി ഡാമേജ് ആവുകയും budge ആവുകയും ചെയുന്നു 1 മുതൽ 2 മണിക്കൂർ സമയം മാത്രം മതി ബാറ്ററി ഫുൾ ആവാൻ

ഒരുപാടു ദിവസം നിങ്ങൾ സിസ്റ്റം ഉപയോഗിക്കുന്നില്ല എങ്കിൽ ബാറ്ററി ലാപ്ടോപ്പിൽ നിന്ന് ഊരി മാറ്റി വയ്ക്കുക

വാങ്ങിച്ചു ദിവസങ്ങൾക്കുള്ളിൽ പ്രശ്നങ്ങൾ കാണിക്കുകയാണ് എങ്കിൽ വാറന്റി സെർവിസുമായി ബന്ധപെട്ട്  സൗജന്യമായി  മാറ്റി വാങ്ങാൻ വഴിയുന്നതാണ് .അതിനാൽ വാങ്ങി ദിവസങ്ങൾക്കുള്ളിൽ ബാറ്ററി ബാക്കപ്പ് എത്ര കിട്ടുന്നു എന്ന് പരിശോധിച്ച് നോക്കണം

 


 

                                                പ്രധാനമായും ഈ കാര്യങ്ങൾ ആണ് ബാറ്റെറിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടത് സാധാരണ ഒരു ലാപ്ടോപ്പ് ബാറ്ററി ഏകദേശം   5 -7  വര്ഷം വരെ ഒക്കെ ശ്രദ്ധിച്ചാൽ നമുക്ക് ഉപയോഗിക്കാം ..ചിലത് അതിലും കൂടുതൽ ഉപയോഗിക്കാം മുകളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധിച്ചാൽ   അനാവശ്യമായ ബാറ്ററി മാറ്റം മൂലമുള്ള പണച്ചിലവും സമയ നഷ്ടവും ഒഴിവാക്കാം .വിപണിയിൽ ഒറിജിനൽ ബാറ്ററിയും കോംപാക്റ്റിബിൾ  ബാറ്റെറിയും ലഭ്യമാണ് ഒറിജിനൽ ബാറ്ററിക്കു അമിതമായ വില നൽകേണ്ടി വരുന്നുണ്ട്  എന്നാൽ ഒന്നു ശ്രദ്ധിച്ചു വാങ്ങിയാൽ മികച്ച വാറന്റിയും ഗുണമേന്മയും ഉള്ള കോംപാക്റ്റിബിൾ  ബാറ്റെറിയും സ്വന്തമാക്കാൻ കഴിയും

 

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]