എന്താണ് SSD? എങ്ങനെ കമ്പ്യൂട്ടറിന് സ്പീഡ് കൂട്ടാം (what is SSD ,how to speed up computer)

 



എന്താണ് SSD എങ്ങനെ  കമ്പ്യൂട്ടറിന് സ്പീഡ് കൂട്ടാം

                                       നമ്മളിൽ ഭൂരിഭാഗം ആളുകളും ദിവസവും കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരാണ്  ,ചിലരൊക്കെ ജോലിചെയുന്നത് തന്നെ കമ്പ്യൂട്ടർ വഴിയാണ് കമ്പ്യൂട്ടർ നാം പലവിധ കാര്യങ്ങൾക്കു ഉപയോഗിക്കുന്നു അങ്ങനെ ചുരുങ്ങിയ കാലംകൊണ്ട് നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിമാറിക്കഴിഞ്ഞു എന്നാൽ കമ്പ്യൂട്ടർ ഉപയോഗിക്കുമ്പോൾ നമുക്ക് ഭൂരിഭാഗം ആളുകൾക്കും വിവിധ പ്രേശ്നങ്ങൾ നേരിടേണ്ടി വരുന്നു അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്പീഡ് കുറവ് .മികച്ച പ്രോസസ്സർ ഉള്ള പുതിയ സിസ്റ്റം പോലും വളരെ സ്ലോ ആകുന്നു എന്താണിതിനു കാരണം  പ്രശ്നം എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം

                                                നമ്മുടെ ഒക്കെ കമ്പ്യൂട്ടറിൽ ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ഉള്ളതായി അറിയാമല്ലോ അതിൽ ഭൂരിഭാഗവും മൈക്രോസോഫ്ട് വിൻഡോസ് അധിഷ്ഠിതമായ ഉള്ളതാണ് . വിൻഡോസ് അതിന്റെ പുതിയ അപ്ഡേഷന്സ് മിക്കപ്പോഴും കൊണ്ടുവരുന്നു അത് സിസ്റ്റം സെക്യൂരിറ്റി വർധിപ്പിക്കുന്നതിനും പുതിയ സവിശേഷതകൾ കൊണ്ടുവരുന്നതിനുമാണ്.      അപ്ഡേഷന്സ് ഡൌൺലോഡ് ആകുന്നതും ഇൻസ്റ്റാൾ ആകുന്നതും നാം കമ്പ്യൂട്ടറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോളാണ് അങ്ങനെ നമ്മുടെ കമ്പ്യൂട്ടർ സ്ലോ ആകുന്നു

 

                                നമുക്കൊക്കെ അറിയാം കമ്പ്യൂട്ടറിന്റെ സ്റ്റോറേജ് ഹാർഡ് ഡിസ്കിൽ ആണെന്ന് .നാം ഉപയോഗിക്കുന്ന ഭൂരിഭാഗം കമ്പ്യൂട്ടറുകളിലും പഴയ ഡിസ്ക് ടെക്നോളോജിയിൽ ഉള്ള  ഹാർഡ് ഡിസ്ക് ആണ് ഉള്ളത് .കംപ്യൂട്ടറിലെ മറ്റു സോഫ്റ്റ്വെയർ ,ഹാർഡ്വെയർ ഭാഗങ്ങൾ അതിവേഗം പ്രവർത്തിച്ചാലും ഹാർഡ്ഡിസ്കിന് പ്രവർത്തന ക്ഷമത ഇല്ലെങ്കിൽ ഒരു പ്രയോജനവും ലഭിക്കില്ല . സന്ദർഭത്തിലാണ് SSD (SOLID STATE DRIVE ) വളരെ പ്രയോജനപ്പെടുന്നത്

·         എന്താണ് SSD




ഇത് ഒരു ഫ്ലാഷ് മെമ്മറിആണ്  .സാങ്കേതികമായി പറഞ്ഞാൽ ഡാറ്റ സ്ഥിരമായി സംഭരിക്കുന്നതിനു ഇന്റഗ്രേറ്റഡ് സർക്യൂട്ട് അസ്സെംബലികൾ ഉപയോഗിക്കുന്ന ഒരു സോളിഡ് സ്റ്റേറ്റ് സ്റ്റോറേജ് ഉപകരണമാണ്  SSD .നാം ഇപ്പോൾ ഉപയോഗിക്കുന്ന പരമ്പരാഗത ഹാർഡ്ഡിസ്കിലും നാലുമടങ്ങു സ്പീഡ് SSD വഴി ലഭിക്കുന്നു

മുൻപൊക്കെ വളരെ വിലകൂടിയ കംപ്യൂട്ടറുകളിൽ മാത്രമാണ് ടെക്നോളജി ഉണ്ടായിരുന്നത് കാരണം ഇതിനു ഉണ്ടായിരുന്ന ഉയർന്ന വില ആയിരുന്നു .എന്നാലിന്ന് വിപണിയിലെ മത്സരത്തിന്റെ ഫലമായി ഇതിനു വിലകുറയുകയും കൂടുതൽ ജനകീയം ആവുകയും ചെയ്തു . ഡിവൈസ് വഴി നമ്മുടെ കംപ്യൂട്ടർനു നാലു മടങ്ങു കൂടുതൽ സ്പീഡ്  ലഭിക്കുന്നു

ഇന്ന് വിവിധ തരത്തിൽ ഉള്ള കംപ്യൂട്ടറുകളിൽ സപ്പോർട്ട് ആകുന്ന തരത്തിൽ ഉള്ള SSD മാർക്കറ്റിൽ ലഭ്യമാണ്

·         Sata ssd

·         M.2 sata

·         Nvme ssd

·         M sata

 

  മികച്ച ഒരു സർവീസ് സെന്ററിൽ സമീപിച്ചാൽ ഏതൊരു കമ്പ്യൂട്ടറും ഏകദേശം ഒരു 2500 രൂപ മുതൽ ചിലവാക്കിയാൽ മികച്ച പെര്ഫോമെൻസ് ഉള്ളതാക്കി മാറ്റാൻ കഴിയും . ssd നിർമ്മിക്കുന്ന പ്രധാന കമ്പനികൾ ആണ് samsung,crucial , adata , wd ,Seagate, gigabyte ....... etc

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]