ലാപ്ടോപ്പ് v/s ഡെസ്ക്ടോപ്പ് ഏതാണ് കൂടുതൽ നല്ലത്

                    ലാപ്ടോപ്പ് v/s ഡെസ്ക്ടോപ്പ് ഏതാണ് കൂടുതൽ നല്ലത്

 


                                                     നാം എല്ലാവരും കമ്പ്യൂട്ടർ വാങ്ങുന്നതിനെ പറ്റി ചിന്തിക്കുമ്പോൾ ലാപ്ടോപ്പ് വാങ്ങണോ അതോ ഡെസ്ക്ടോപ്പ് വാങ്ങണോ എന്നോർത്ത് ആശയക്കുഴപ്പത്തിൽ ആകാറുണ്ട് ,ഏതാണ് കൂടുതൽ സൗകര്യപ്രദം ,ഏതാണ് കൂടുതൽ പ്രവർത്തന ക്ഷമത നൽകുന്നത് ?അതോടൊപ്പം രണ്ടും തമ്മിലുള്ള വില വിത്യാസം ,കൈകാര്യം ചെയ്യാനുള്ള എളുപ്പം  ,ഊർജ്ജ ഉപയോഗം ,സ്ഥല സൗകര്യം പരിപാലന ചിലവ്  എന്നിവയും ചർച്ചയാകുന്നു ഓരോ ഘടകങ്ങളെ കുറിച്ച് നമുക്ക് ഒന്ന് പരിശോധിക്കാം

വില -- ലാപ്ടോപിന്റെയും ഡസ്‌ക്‌ടോപ്പിന്റെയും വിലനിലവാരം പരിശോധിക്കുമ്പോൾ ലാപ്ടോപ്പ് ആണ് മുന്നിൽ നിൽക്കുന്നത് ഒരേ സ്പെസിഫിക്കേഷനിൽ ഉള്ള രണ്ടു സിസ്റ്റം പരിശോധിക്കുമ്പോൾ ഏകദേശം 4000 മുതൽ വില വിത്യാസം കാണാൻ കഴിയും .ചിലവ് ചുരുക്കാൻ ഉദ്ദേശിക്കുന്ന സാഹചര്യങ്ങളിൽ ഡെസ്ക്ടോപ്പ് പരിഗണിക്കാം

 സ്ഥലസൗകര്യം  ---- ലാപ്ടോപ്പ് തിരഞ്ഞെടുക്കാൻ ഉള്ള ഒരു വലിയ കാരണമാണ് അതിന്റെ സ്ഥലസൗകര്യം .നമുക്ക് എവിടെ വേണമെങ്കിലും യഥേഷ്ടം കൊണ്ടുനടക്കം ,യാത്രകളിൽ കൈയിൽ കരുതാം ,വാഹനത്തിലോ ,ഓഫീസിലോ ,റസ്റ്റോറെന്റിലോ എവിടെ വേണമെങ്കിലും കൊണ്ടുപോകാം

എന്നാൽ ഡെസ്ക്ടോപ്പ് ഉപയോഗിക്കുമ്പോൾ  അതിനായി ഒരു നിശ്ചിത സ്ഥലം നല്കേണ്ടിവരുന്നു ,യാതൊരുവിധ സ്ഥാനമാറ്റവും എളുപ്പമല്ല ,,സ്ഥലപരിമിതി ഉള്ള സ്ഥലത്തു അതൊരു ബുദ്ധിമുട്ടും ആണ് ,ദീർഘനേരം ഒരേ സ്ഥലത്തു തന്നെ ഇരുന്നു ജോലിചെയ്യുന്നത് വിസരസതക്ക് കാരണമാകുന്നു

ഊർജഉപയോഗം ---- ഊർജഉപയോഗം കണക്കിലെടുക്കുമ്പൾ  ഡെസ്ക്ടോപ്പ് ആണ് മുന്നിൽ നിൽക്കുന്നത് ഡെസ്‌ക്ടോപും അതിന്റെ അനുബന്ധ ഘടകങ്ങളും ഉപയോക്കുന്ന വൈദ്യുതിയുടെ മൂന്നിലൊന്നു മാത്രമേ ലാപ്ടോപ്പ് ഉപയോഗിക്കുന്നുള്ളൂ .മാത്രമല്ല ലാപ്ടോപ്പിൽ ബാറ്ററി ചാർജ് ചെയ്തുപയോഗിക്കുന്നതിനാൽ കൂടുതൽ സൗകര്യ പ്രദമാണ്

പരിപാലനചിലവ് ----- പരിപാലന ചെലവ് ലാപ്‌ടോപ്പിന് കൂടുതലാണ് ഡെസ്ക്‌ടോപ്പിൽ ഉപയോഗിക്കുന്ന പാർട്സുകളെകാൾ  ചെലവേറിയതാണ് ലാപ്ടോപ്പിൽ .മാത്രമല്ല ലാപ്ടോപ്പിൽ തകരാർ സാധ്യത കൂടുതലാണ്  ,ശ്രദ്ധയോടെയും കരുതലോടെയും ഉപയോഗിക്കേണ്ട ഒന്നാണ് ലാപ്ടോപ്പ്

കൈകാര്യം ചെയ്യാൻ ----- കമ്പ്യൂട്ടർ ഉപയോഗിച്ചു തുടങ്ങുന്ന ഒരാൾക്കോ , കുട്ടികൾക്കോ , പ്രായമായവർക്കോ ഒക്കെ ഡെസ്ക്ടോപ്പ് ആയിരിക്കും  സുഖപ്രദം

പ്രവർത്തനക്ഷമത ---പ്രവർത്തനക്ഷമത ആശ്രയിച്ചിരിക്കുന്നത് ഉപയോഗിക്കുന്ന ആളുടെ വൈദഗ്ത്യവും സിസ്റ്റത്തിൽ ഉള്ള സ്പെസിഫിക്കേഷനെയും ആശ്രയിച്ചിരിക്കുന്നു

 


ഇങ്ങനെ ഉള്ള ചില കാര്യങ്ങൾ പരിശോധിക്കുമ്പോൾ രണ്ടിനും ചില പ്രയോജനങ്ങൾ ഉണ്ട് അതിനാൽ ഉപയോഗിക്കുന്നത് ആളുടെ ഇപ്പോഴത്തെയും ഭാവിയിലെയും ആവശ്യങ്ങൾ മുന്നിൽ കൊണ്ടാവണം വാങ്ങാൻ

14 വയസിൽ താഴെയുള്ള കുട്ടികൾക്കോ ,അല്ലെങ്കിൽ മികച്ച പരിപാലനവും ശ്രദ്ധയും കൊടുക്കാൻ സാധിക്കാത്ത സാഹചര്യങ്ങളിലോ ,കുറഞ്ഞ ചിലവിൽ കമ്പ്യൂട്ടർ പരിഗണിക്കുമ്പോഴോ ഡെസ്ക്ടോപ്പ്  തിരഞ്ഞെടുക്കാം

നിങ്ങൾ ഒരു ഉദോഗസ്ഥനോ ,ഉയർന്ന തലത്തിൽ ഉള്ള വിദ്യാർഥിയോ ആണെങ്കിലും , യാത്രകൾ കൂടുതലായി ചെയ്യേണ്ടി വരുന്നുടെങ്കിലോ ലാപ്ടോപ്പ് തിരഞ്ഞെടുക്കാം . ലാപ്ടോപ്പിൽ ഒരു കമ്പ്യൂട്ടറിൽ ആവശ്യമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നാൽ ഡെസ്ക്‌ടോപ്പിൽ വെബ്ക്യാമെറ , സ്പീക്കർ , മൈക്രോഫോൺ ,etc അങ്ങനെ നമുക്കാവശ്യമുള്ള അധികമായി വാങ്ങണം

 

ഇപ്പോൾ വിപണിയിൽ ലാപ്ടോപിലെയും ഡെസ്ക്ടോപ്പിലെയും  സൗകര്യങ്ങൾ ഉള്കൊള്ളിച്ചുകൊണ്ടുള്ള all in one PC ലഭ്യമാണ്


WORDS BY----febin

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]