ലാപ്ടോപ്പ് എങ്ങനെ തകരാറിലാവാതെ സുരക്ഷിതമായി സൂക്ഷിക്കാം ? ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ (LAPTOP SAFETY TIPS)

 


ഇപ്പോൾ ലാപ്ടോപ്പ് ഉപയോഗിക്കുന്ന എല്ലാവരുടെയും പരാതിയാണ് "എന്റെ പുതിയ ലാപ്ടോപ്പ് പെട്ടെന്ന് കംപ്ലയിന്റ് അയി "   അടിക്കടി ലാപ്ടോപ്പ് തകരാറിൽ ആകുന്നുണ്ടോ ?ലാപ്ടോപ്പ് റിപ്പയറിനു കൂടുതൽ തുക നഷ്ടമാകുന്നുണ്ടോ ലാപ്ടോപ്പ് ഉപയോഗിക്കുന്നവർക്ക് തകരാറില്ലാതെ കൂടുതൽ കാലം സൂക്ഷിക്കാൻ ഉള്ള ചില കാര്യങ്ങളും ,നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നമുക്കൊന്ന് നോക്കാം

 


ലാപ്ടോപിന്റെ ഒരു പ്രധാന ശത്രുവാണ് ഉറുമ്പുകൾ ,ഉറുമ്പുകൾ ഉള്ളിൽ കടന്നാൽ കീബോര്ഡ് ,മദർബോർഡ്,സ്പീക്കർ എന്നിങ്ങനെ ലാപ്ടോപ്പിലെ പ്രധാന ഭാഗങ്ങൾക്കു തകരാർ സംഭവിക്കും ,ഉറൂബ് ഉള്ളിൽ കടക്കാൻ കാരണം ഉപയോഗിക്കുന്ന ആളുടെ അശ്രദ്ധയാണ് ,ഒരു കാരണവശാലും ലാപ്ടോപ്പിന് അടുത്തിരുന്നു ഭക്ഷണം കഴിക്കുകയോ ,ഭക്ഷണവസ്തുക്കൾ സൂക്ഷിക്കുകയോ അരുത് ,ഉറുമ്പുകൾ കയറാൻ സാധ്യത ഉള്ള സ്ഥലത്തു അലക്ഷ്യമായി ലാപ്ടോപ്പ് വയ്ക്കുകയും അരുത് 

വെള്ളം ഉള്ളിൽ കയറുന്നത് മറ്റൊരു പ്രശനമാണ് ,വിവിധ രീതിയിൽ ലാപ്ടോപ്പിന് ഉള്ളിൽ വെള്ളം കയറാൻ സാധ്യത ഉണ്ട് ,ടേബിളിൽ വയ്ക്കുമ്പോൾ അബദ്ധവശാൽ ചായയോ വെള്ളമോ ഗ്ലാസിൽ നിന്ന് മറിഞ്ഞു വീണ് ,അല്ലെങ്കിൽ ബാഗിൽ സൂക്ഷിക്കുമ്പോൾ മഴനനയുകയോ  ഒക്കെവഴി ഇത് സംഭവിക്കാം .വെള്ളം ഉള്ളിൽ കയറി എന്നു മനസ്സിലായാൽ ഒരു കാരണവശാലും വീണ്ടും പവർ  ഓൺ ആക്കാൻ  പാടില്ല .കഴിയുമെങ്കിൽ ബാറ്ററി ഊരി മാറ്റുക എത്രയും പെട്ടന്ന് ഒരു സർവീസ് സെന്ററിൽ സമീപിക്കുക .നമ്മൾ വെയിലത്തോ ഹെയർ ഡ്രയർ വച്ചോ ഉണ്ടാക്കിയാലും സുരക്ഷിതമല്ല കാരണം മദർ ബോര്ഡിൽ ജലാംശം ഉണ്ടെങ്കിൽ അത് പൂർണമായും അഴിച്ചാൽ മാത്രമേ മാറ്റാൻ സാധിക്കു



ദീർഘനാൾ ഉപയോഗിക്കാതെ വയ്ക്കരുത് കഴിയുമെങ്കിൽ ആഴ്ചയിൽ 2 -3 ദിവസമെങ്കിലും ഉപയോഗിക്കണം.  കുറെ നാൾ ഉപയോഗിക്കാതെ വെറുതെ വയ്ക്കുന്നത് ലാപ്ടോപ്പ് തകരാറിൽ ആക്കുന്ന കാര്യമാണ്

പൊടി /ഈർപ്പം  എന്നിവ ലാപ്ടോപ്പിന് ദോഷകരമാണ് പൊടി ഉള്ളിൽ കടന്നു കൂളിംഗ് സിസ്റ്റം   തടസ്സപ്പെടുത്തുന്നു അതിനാൽ കൂടുതൽ പൊടിയുള്ള സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ലാപ്ടോപ്പ് നിശ്ചിത ഇടവേളകളിൽ സർവീസ് ചെയുക ,ഈർപ്പം ബാധിക്കാതെ ഉപയോഗ ശേഷം ബാഗിൽ സൂക്ഷിക്കുന്നത്  അഭികാമ്യം

ഒർജിനൽ ചാർജർ ,ബാറ്ററി ,എന്നിവ ഉപയോഗിക്കുക ,മികച്ച സർവീസ്          സെന്ററിനെ ആശ്രയിക്കുക ,കൃത്യമായ ഇടവേളകളിൽ സർവീസ് ,diagnose     നടത്തുക 

യാത്രാ വേളയിൽ ലാപ്ടോപ്പ് സുരക്ഷിതമായി പായ്ക്ക് ചെയുക അധികം കുലുക്കം സമ്മർദ്ദം എന്നിവ ദോഷകരമാണ്

ഒരിക്കലും ലാപ്ടോപ്പ് അടച്ചു വയ്ക്കുമ്പോൾ മുകളിൽ ഭാരം വരാതെ നോക്കണം. ഭാരമുള്ള വസ്തുക്കൾ സ്ക്രീനിനു മുകളിൽ വെക്കുമ്പോൾ സ്ക്രീൻ പിന്നീട് തകരാറിൽ ആകുന്നു

  ബെഡിലോ ,പില്ലോയിലോ വച്ച് ഉപയോഗിക്കരുത് ,അത് കൂളിംഗ് സിസ്റ്റം തടസ്സപ്പെടുത്തുന്നു ,ലാപ്ടോപ്പ്   അധികം ചൂടായാൽ അത് മദർ ബോര്ഡിനെ ദോഷകരമായി ബാധിക്കുന്നു

ബാറ്ററി ചാർജിങ് ആവശ്യത്തിന് മാത്രം ചെയുക ,ബാറ്ററി ഫുൾ ആയതിനു ശേഷവും ചാർജ് ചെയുന്നത് നല്ലതല്ല  30 -90 % ചാർജിങ് ആണ് സുരക്ഷിതം . ബാറ്ററി ഫുൾ എംപ്റ്റി ആകുന്നതും ഓവർ ചാർജ് ചെയ്യുന്നതും  ബാറ്റെറിയുടെ ആയുസു കുറയ്ക്കും

ഉപയോഗിക്കുന്ന സോഫ്റ്റ്വെയർ അപ്ഡേറ്റ് ആയി സൂക്ഷിക്കുക ,മെച്ചപ്പെട്ട ആൻറിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കുക ,ഓപ്പറേറ്റിംഗ് സിസ്റ്റം യഥാസമയം റീഇൻസ്ടാൾ ചെയുക

സ്ക്രീനിൽ ബലം കൊടുത്തു ഉയർത്തരുത് ,അബദ്ധവശാൽ ലാപ്ടോപ്പ് അടയ്ക്കുന്ന സമയത് എന്തെങ്കിലും വസ്തുക്കൾ സ്ക്രീനിനും കീ ബോർഡിനും ഇടയിൽ ഇല്ലന്ന് ഉറപ്പാക്കുക ,സ്ക്രീൻ പൊട്ടുന്നതിനു കാരണമാകും

കൊച്ചു കുട്ടികൾക്ക് കളിയ്ക്കാൻ നൽകരുത് ,അവർക്കു എത്തിപ്പിടിക്കാൻ കഴിയുന്നിടത്തു നിന്നു മാറ്റി വയ്ക്കുക

മിക്ക കമ്പനികളും ഇപ്പോൾ ചുരുങ്ങിയ തുകയ്ക്ക്  3 വര്ഷം വാറന്റി നൽകുന്നു ,വാറന്റി ഓഫർ തിരഞ്ഞെടുക്കേണ്ടത് ഇപ്പോൾ അത്യാവശ്യമാണ് അതിനാൽ പുതിയ ലാപ്ടോപ്പ് വാങ്ങുമ്പോൾ അധിക വാറന്റി ഉള്ളതിന് പ്രാധന്യം നൽകുക



ഇങ്ങനെയുള്ള ചെറിയചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ലാപ്ടോപ്പ് കംപ്ലൈന്റ്റ് ആവാതെ സൂക്ഷിക്കാം .നമ്മൾ ഓർക്കേണ്ട പ്രധാന കാര്യം ,സാങ്കേതിക വിദ്യ അനുദിനം വളരുന്നതുകൊണ്ടും ,വിപണിയിലെ തന്ത്രങ്ങളും മൂലം ഇപ്പോഴുള്ള ഒട്ടുമിക്ക കമ്പനികളും ആദ്യകാലത്തെ ലാപ്ടോപ്പുകളിൽനിന്നും വളരെ കുറഞ്ഞ ബിൽഡ് ക്വാളിറ്റിയിൽ ആണ് പ്രോഡക്റ്റ് നിർമ്മിക്കുന്നത് .അതിനാൽ ദീർഘ നാൾ പ്രോഡക്റ്റ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ വളരെ അധികം ശ്രദ്ധിക്കണം ,മുകളിൽ പറഞ്ഞ കാര്യങ്ങൾ അതിനു നിങ്ങളെ സഹായിക്കും

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]