മൊബൈൽ റേഞ്ച് തീരെയില്ലാത്ത ഗ്രാമങ്ങളിലും 4G എത്തിക്കാൻ കേന്ദ്ര ഗവണ്മെന്റ്

 


ഇന്ത്യയിൽ ഉടൻ 5G സാങ്കേതിക വിദ്യ പ്രവർത്തനമാരംഭിക്കും എന്ന് നാമെല്ലാം അറിഞ്ഞല്ലോ ,രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട വൻ നഗരങ്ങളിലാണ് 5G ആദ്യമെത്തുക , മാസം തന്നെ 5G സേവനം ആരംഭിക്കും എന്നാണ് എയർടെൽ പ്രഖ്യാപിച്ചിരിക്കുന്നത് ,വൻ മത്സരമാണ് ടെലികോം കമ്പനികൾ തമ്മിൽ നടക്കുന്നത് ,നാമെല്ലാം 5G ലഭിക്കുന്നതിനായി കാത്തിരിക്കുമ്പോൾ നമ്മുടെ രാജ്യത്തെ ധാരാളം ഗ്രാമങ്ങളിൽ ഇപ്പോഴും മൊബൈൽ സിഗ്നൽ കവറേജ്ലഭിക്കാത്ത സ്ഥലങ്ങളുണ്ട് , നമ്മുടെ രാജ്യം ടെലികോം മേഖലയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുമ്പോൾ 2G / 3G സേവനങ്ങൾ പോലും വിദൂരമായിരിക്കുന്ന ആളുകളാലുണ്ടെന്നു അറിയാമോ ? അത്തരം എല്ലാ  വിദൂര ഗ്രാമങ്ങളിലും 4G സാങ്കേതിക വിദ്യ എത്തിക്കാൻ കേന്ദ്ര സർക്കാർ ഇപ്പോൾ  പുതിയ പദ്ധതി പ്രഖാപിച്ചിരിക്കുന്നു

നമ്മുടെ രാജ്യത്ത് 7287 ഗ്രാമങ്ങളിലാണ് മൊബൈൽ കവറേജ്തീരെ ലഭിക്കാത്തത് ,ഇവയെ UN COVERD വിഭാഗത്തിലാണ് കേന്ദ്ര ടെലികോം വകുപ്പ് ഉൾപ്പെടുത്തിയിരിക്കുന്നത് ,ഇവിടങ്ങളിൽ 4G സാങ്കേതിക വിദ്യ കൊണ്ടുവരുന്നതിനായി 26316 കോടി രൂപയുടെ പദ്ധതിക്കാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത് ഇതിനു പുറമെ 2G/ 3G സേവനം മാത്രം ഇപ്പോൾ ലഭിക്കുന്ന 6279 ഗ്രാമങ്ങളെയും 4G ആക്കി മറ്റും

 


കേരളത്തിലും

മൊബൈൽ ,ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ മുന്പന്തിയിൽ നിൽക്കുന്ന കേരളത്തിലും ഇപ്പോഴും ധാരാളം സ്ഥലങ്ങളിൽ മൊബൈൽ സേവനം ലഭിക്കാതെയുണ്ട് കോവിഡ് ലോക്ക് ഡൌൺ കാലത്ത് മൊബൈൽ ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ കഴിയാതെ വിഷമിച്ച ഒരുപാടു വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തുണ്ട് .കേന്ദ്ര സർക്കാരിന്റെ പദ്ധതിവഴി കേരളത്തിൽ മൊബൈൽ സിഗ്നൽ തീർത്തും കുറവുള്ള 241 ചെറു ഗ്രാമങ്ങൾക്ക് പ്രയോജനം ലഭിക്കുകും ,കേരളത്തിൽ മലയോര മേഖലകളിൽ പെട്ട സ്ഥലങ്ങളിലും ആദിവാസി മേഖലകളിലും നിലവിൽ ഒരു ടെലികോം ഓപ്പറേറ്ററുടെയും സേവനം നിലവിൽ

ശക്തമായി ലഭിക്കുന്നില്ല . മൊബൈൽ സേവനം തീർത്തുമില്ലാത്ത 214 പ്രദേശങ്ങൾക്കു പുറമെ നിലവിൽ 3g / 2g മാത്രം ലഭിക്കുന്ന കേരളത്തിലെ 27 ഗ്രാമങ്ങളെയും 4g സാങ്കേതികവിദ്യയിലേക്കു എത്തിക്കും

കേരളത്തിൽ ഇപ്പോൾ മൊബൈൽ -ഇന്റർനെറ്റ് സേവനം ലഭിക്കാത്ത കൂടുതൽ ഗ്രാമങ്ങൾ ഉള്ളത് ഇടുക്കിയിലാണ് .65 ഗ്രാമങ്ങളാണ്  ഇടുക്കിയിൽ ഇപ്പോഴും മൊബൈൽ റേഞ്ച് ലഭിക്കാതെ ബുദ്ധിമുട്ടുന്നത് ,കേരളത്തിലെ മറ്റു ജില്ലകളിലെ മൊബൈൽ സേവനത്തിനായി ബുദ്ധിമുട്ടുന്ന ഗ്രാമങ്ങളുടെ എണ്ണം ചുവടെ ചേർക്കുന്നു

കാസർഗോഡ് --42

തിരുവനന്തപുരം --28

പാലക്കാട് ---26

വയനാട് ---16

എറണാകുളം --13

തൃശൂർ ---13

കോട്ടയം ---12

 

എന്നിങ്ങനെ എല്ലാ ജില്ലകളിലും  ഇപ്പോഴും മൊബൈൽ സേവനം ലഭിക്കാത്ത സ്ഥലങ്ങളുണ്ട് ,എല്ലാ സ്ഥലങ്ങളിലും ടവർ സ്ഥപിക്കുന്നതിലെ ബുദ്ധിമുട്ടും , ഓരോ സ്ഥലങ്ങളിലെ ഭൂപ്രകൃതിയും ഒക്കെയാണ് ഇപ്പോഴും സേവനം എത്താത്തതിനു പിന്നിലെ കാരണങ്ങൾ

 


 

ഇന്ത്യയിൽ മൊബൈൽ കവറേജ് ലഭിക്കാത്ത കൂടുതൽ സ്ഥലങ്ങൾ ഉള്ള സംസ്ഥാനം ആന്ധ്രപ്രദേശാണ് 3104 ഗ്രാമങ്ങൾ ,രണ്ടാമത് മധ്യപ്രദേശ് ,രാജസ്ഥാൻ ,മഹാരാഷ്ട്ര ,ഒഡിഷ ,മേഘാലയ ,ജാർഖണ്ഡ് എന്നിങ്ങനെ പോകുന്നു പട്ടിക .കേന്ദ്ര സർക്കാരിന്റെ പദ്ധതിവഴി രാജ്യത്തിൻറെ എല്ലാ ഭാഗത്തും മികച്ച മൊബൈൽ ,ഇന്റർനെറ്റ് സേവനം ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത് .എന്നാൽ പദ്ധതിക്കായി BSNL ആണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് പദ്ധതിയുടെ ഭാവിയെക്കുറിച് ആശങ്ക ഉണ്ടാക്കുന്നു ,BSNL ഇന്റെ ഒരു ശക്തമായ തിരിച്ചുവരവും പ്രതീക്ഷിക്കുന്നു 



Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]