5G സ്പെക്ട്രം ലേലം അവസാനിച്ചു .കേന്ദ്ര സർക്കാരിലേക്ക് ലഭിക്കുന്നത് 1.5 ലക്ഷം കോടി രൂപ (5G AUCTION PART-2)
ഇന്ത്യയിലെ 5G സ്പെക്ട്രം ലേലം ഏകദേശം പൂർത്തിയായിരിക്കുകയാണ് . ഏഴു ദിവസം ആണ് രാജ്യത്തെ അടുത്ത 20 വർഷത്തേക്കുള്ള ടെലികോം സ്പെക്ട്രം ലേലം നടന്നത് . ഏഴു ദിവസം നീണ്ടു നിന്ന വമ്പൻ ലേലത്തിലൂടെ കേന്ദ്ര സർക്കാരിന് ലഭിക്കുന്നത് 1.5 ലക്ഷം കോടി രൂപയുടെ ഭീമൻ വരുമാനമാണ് .ഇന്ത്യ കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലമാണ് ന്യൂഡൽഹിയിൽ പൂർത്തിയായിരിക്കുന്നത്
ലേലത്തിലെ രാജാവായി
റിലൈൻസ്
ജിയോ
ഇന്ത്യ
കണ്ട ഏറ്റവും വലിയ സ്പെക്ട്രം ലേലത്തിലെ പകുതിയിലധികം തുകയുടെയും സ്പെക്ട്രം സ്വന്തമാക്കിയ റിലൈൻസ്
ജിയോ ആണ് ലേലത്തിലെ
രാജാവായി മാറിയത് .ഏകദേശം 88078 കോടി രൂപയുടെ സ്പെക്ട്രം ആണ് അവർ സ്വന്തമാക്കിയിരിക്കുന്നത്
. 4G സാങ്കേതിക വിദ്യയുടെ വരവോടെ ആണ് ജിയോ ടെലികോം രംഗത്തേക്ക് കടന്നുവന്നത് ,മികച്ച കരുനീക്കങ്ങളിലൂടെ ചുരുങ്ങിയ
കാലയളവിൽ അവർ എതിരാളികളെ എല്ലാം വളരെദൂരം പിന്നിലാക്കി കുതിക്കുകയാണ്
. ജിയോയുടെ കടന്നുവരവോടെ
ടെലികോം രംഗത്ത് വൻ മാറ്റങ്ങളാണ് സംഭവിച്ചത്
.ചുരുങ്ങിയ ചിലവിൽ സാധാരണക്കാരിലേക്ക് മികച്ച സാങ്കേതിക വിദ്യ എത്തുന്നതിനും രാജ്യത്തിന്റെ സാങ്കേതിക പുരോഗതിക്കും ജിയോ
കാരണമായി .പുതിയതായി വരുന്ന 5G ടെക്നോളജിയിലും തങ്ങളുടെ സ്വാധീനം ഉറപ്പിക്കുന്നതാണ് കഴിഞ്ഞ
ലേലത്തിലൂടെ കാണാനായത്
നടന്നത് റെക്കോർഡ്
ലേലം
വില്പനക്ക് വെച്ച സ്പെക്ട്രത്തിന്റെ 71 ശതമാനവും
വിറ്റുപോയി . 2015 ഇൽ നടന്ന മുൻ
ലേലത്തിലെ റെക്കോർഡ് ബിഡ് തുകയായ 1 .09 ലക്ഷം കോടി രൂപയേക്കാൾ റെക്കോർഡ്
തുകയായ 1 .5 ലക്ഷം കോടിയാണ് ഇത്തവണ
.
കേരള ടെലികോം സർക്കിൾ നിന്ന് 4354 കോടി രൂപയാണ് ലേല വരുമാനം ,കമ്പനികൾ
തവണകളാണ് തുക സർക്കാരിലേക്ക് അടക്കുക .ആദ്യ
വര്ഷം 13365 കോടി രൂപ സർക്കാരിന് ലഭിക്കും
ടെലികോം
രംഗത്തേക്ക് ചെറിയ
ചുവടുവെപ്പ് നടത്തിയ അദാനി ഗ്രൂപ്പ് 212 കോടി രൂപയുടെ ഹൈബാൻഡ് (26 GHZ )സ്പെക്ട്രം സ്വന്തമാക്കി വ്യവസായ ലോകത്തെ അത്ഭുതപെടുത്തിക്കൊണ്ടാണ് ലേലത്തിലേക്കു അദാനി ഗ്രൂപ്പ് കടന്നുവന്നത് .അത് ചർച്ച ആയപ്പോൾ കമ്പനി വിശദികരിച്ചത് തങ്ങൾ ടെലികോം രംഗത്തേക്ക് ഇല്ലെന്നും അദാനി വിമാനത്താവളങ്ങൾക്കും തുറമുഖങ്ങൾക്കും അബുബന്ധ കമ്പനികൾക്കും സ്വകാര്യ നെറ്റ്വർക്ക് ഒരുക്കുന്നതിനുമാണ് സ്പെക്ട്രം വാങ്ങുന്നത് എന്നുമാണ് ഇതോടൊപ്പം കമ്പനിയുടെ ഇന്റർനെറ്റ് സുരക്ഷയും അദാനി ചൂണ്ടി കാട്ടി . ഗുജറാത്ത് ,മുംബൈ ,കർണാടക ,രാജസ്ഥാൻ ,ആന്ധ്രാപ്രദേശ് ,തമിഴ്നാട് എന്നീ
സർക്കിളുകളിൽ സ്വകാര്യ 5G നെറ്റ്വർക്ക് ആണ് അദാനി ലക്ഷ്യമിടുന്നത്
പ്രധാന ബാൻഡുകൾ
➤ 700 മെഗാഹെർട്സ്
(LOW BAND)
➤3.5 ഗിഗാഹെർട്സ്(mid band)
➤26 ഗിഗാഹെർട്സ്(high band)
നാലു കമ്പനികൾ ആണ് ലേലത്തിൽ പങ്കെടുത്തത് ഓരോ
കമ്പനിയും ചിലവഴിച്ച തുക എത്രയെന്നു നോക്കാം
റിലൈൻസ് ജിയോ ---88078 കോടി
എയർടെൽ
---43084 കോടി
വി
--- 18799 കോടി
അദാനി ഡാറ്റ നെറ്റ്‌വർക്ക് ------212 കോടി
എന്നു വരും 5G?
ഒക്ടോബറിന് ശേഷം ചില മെട്രോ നഗരങ്ങളിൽ പരിമിതമായ
തോതിൽ 5G ആരംഭിച്ചേക്കും .രണ്ടു വർഷത്തിനുള്ളിൽ രാജ്യത്ത് പല പ്രധാന നഗരങ്ങളിലും
5G എത്തിയേക്കും .പക്ഷെ ഇന്ത്യ മുഴുവൻ എതാൻ കൂടുതൽ സമയമെടുക്കും
ഫോൺ ഉടൻ മാറ്റണോ ?
5G സേവനം ഉള്ള ഫോണിൽ മാത്രമേ അത് ലഭിക്കു അതിനാൽ ഇപ്പോഴുള്ള 4G സ്മാർട്ട് ഫോണിൽ ലഭിക്കില്ല .ശരാശരി 15000 രൂപയാണ് ഒരു 5G ഫോണിന്റെ വില ,വൈകാതെ വില കുറയാൻ സാധ്യത ഉണ്ട് .നമ്മളിൽ പലരും ഒരുഫോൺ പരമാവധി 2 വര്ഷമൊക്കെയാണ് ഉപയോഗിക്കുന്നത് ,5G പൂർണമായും പ്രവര്തനമാവാൻ കൂടുതൽ സമയം എടുക്കുമെന്നതിനാൽ ധൃതിയിൽ ഇപ്പോൾ പുതിയ 5G സ്മാർട്ട് ഫോൺ വാങ്ങണമെന്നില്ല


.jpg)

Comments
Post a Comment