പ്രധാന 5G ഫ്രീക്വൻസി ബാൻഡ്സ് പരിചയപ്പെടാം . ഉടനെ പുതിയ ഫോൺ വാങ്ങണോ ?
രാജ്യത്തെ 5G സ്പെക്ട്രം ലേലം അവസാനിച്ചു ,പ്രധാന നഗരങ്ങളിൽ ഉടൻ 5G സേവനം എത്തും ,ഏതൊക്കെയാണ് പ്രധാന 5G നെറ്റ്വർക്ക് ബാൻഡ്സ് എന്ന് നോക്കാം ,കേരളത്തിൽ 5G ഉടനെ എത്തുമോ ?5G വരുന്നതുകൊണ്ട് നമ്മുടെ പഴയ ഫോൺ ഉടനെ മാറ്റി വാങ്ങേണ്ടാതുണ്ടോ ?
പ്രധാന ബാൻഡുകൾ
➤ 700 മെഗാഹെർട്സ്
(LOW BAND)
കേരളമടക്കം
22 ടെലികോം സർക്കിളിലും 5G എളുപ്പത്തിൽ വായ്പകമാക്കാൻ കഴിയുന്ന 700 MHZ ജിയോ മാത്രമാണ് സ്വന്തമാക്കിയത് .ഒരു ടവർ ഉപയിഗിച്ചു 6 മുതൽ 10 കിലോമീറ്ററിൽ നെറ്റ്വർക്ക് കവറേജ് നല്കാമെന്നതിനാൽ രാജയമാകെയുള്ള നെറ്റ്വർക്കിനു ഇതാണ്
അഭികാമ്യം .എന്നാൽ ഫ്രിക്യുൻസി കുറവായതിനാൽ വേഗവും
കുറവായിരിക്കും
➤3 .5 ഗിഗാഹേർട്സ്
(MID BAND)
ലോ
ബന്ദിനെക്കാൾ ഡാറ്റ വേഗവും മെച്ചപ്പെട്ട ദൂരവും സഞ്ചരിക്കുമെന്നതിനാൽ കമ്പനികൾ ഏറ്റവും അധികം താല്പര്യപെടുന്നതാണ് മിഡ് ബാൻഡ് ലേലത്തിൽ പങ്കെടുത്ത അദാനി ഗ്രൂപ്പ് ഒഴികെയുള്ള ബാക്കി മൂന്നു കമ്പനികളും മിഡ് ബാൻഡ് സ്വന്തമാക്കിയിട്ടുണ്ട് ,അതിൽ റിലൈൻസ് ജിയോ ആണ് ഏറ്റവും കൂടുതൽ സ്വന്തമാക്കിയിരിക്കുന്നത്
➤26 ഗിഗാ
ഹേർട്സ്
(HIGH BAND)
ലേലത്തിൽ
പങ്കെടുത്ത നാലുകമ്പനികളും സ്വന്തമാക്കിയ ഈ ഫ്രീക്യുൻസിയെ
മില്ലി മീറ്റർ ബാൻഡ് എന്നും വിളിക്കാറുണ്ട് ഉയർന്ന
ഫ്രീക്യുൻസിആയതിനാൽ ഇന്റർനെറ്റ്
വേഗം വളരെ കൂടുതൽ ആണ് ,എന്നാൽ കൂടുതൽ ദൂരം സഞ്ചരിക്കാത്തതിനൽ നെറ്റ്വർക്ക് കോവേജ് കുറവാണു
അതിനാൽ കൂടുതൽ ടവർകൾ ആവശ്യമാണ് പബ്ലിക്
വൈഫൈ ഹോട്ട്സ്പോട്ട് ,സ്വകാര്യ വൈഫൈ ശൃംഖല എന്നിവക്ക് അനുയോജ്യമാണ്
കേരളത്തിൽഎപ്പോൾ വരും
? പുതിയ
5G സ്മാർട്ട്
ഫോൺ
ഇപ്പോൾ
വാങ്ങണോ?
രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ മാത്രമാണ് 5G ഉടനെ പ്രവർത്തനം ആരംഭിക്കുകയുള്ളു ഏകദേശം 2 വർഷത്തിന് ശേഷമേ രാജ്യം മുഴുവൻ എത്തുകയുള്ളൂ .അടിസ്ഥാന സൗകര്യത്തിനുള്ള ചെലവ് ,സമയം എന്നിവ കണക്കിലെടുത്താൽ രാജ്യ വ്യാപക നെറ്റ്വർക്ക് വ്യാപനം ബുദ്ധിമുട്ടേറിയ കാര്യമാണ് ,4G സാങ്കേതിക വിദ്യയിൽ നിന്ന് വിഭിന്നമാതിനാൽ കൂടുതൽ ചെറിയ ടവർകൾ ആണ് 5G ഉപയോഗിക്കുന്നത് അതിനാൽ വിദൂര ഗ്രാമങ്ങളിൽ 5G എത്താൻ കൂടുതൽ വൈകും
ആദ്യം എത്തുന്ന നഗരങ്ങളുടെ കൂട്ടത്തിൽ കേരളം ഇല്ല അതിനാൽ ഉടനെ
ഒരു 5G സ്മാർട്ട് ഫോൺ വാങ്ങേണ്ട ആവശ്യമില്ല രാജ്യത്തെ മിക്ക സ്ഥലങ്ങളിലും അടുത്ത 2 വർഷത്തിനുള്ളിൽ 5G എത്താൻ സാധ്യത ഇല്ല , നിരക്ക് ,നെറ്റ്വർക്ക് സ്ഥിരത ,കവറേജ് frequency band അടക്കമുള്ള
വിഷയങ്ങളിൽ വ്യക്തത വന്ന ശേഷം പുതിയ ഫോൺ വാങ്ങുന്നതായിരിക്കും ഉചിതം നമ്മളിൽ കൂടുതൽ പേരും ഒന്നോ രണ്ടോ വര്ഷം മാത്രമാണ് ഒരു ഫോൺ ഉപയോഗിക്കുന്നത് ,അതിനാൽ അത്തരക്കാർക്കു ഇപ്പോൾ 5g ഫോൺ നല്ല ഒരു ഓപ്ഷൻ അല്ല
ശരാശരി 15000 രൂപയാണ് 5g ഫോണിന് ,ഇത് വൈകാതെ ഒരു 10000 രൂപ റേഞ്ചിൽ എത്താൻ സാധ്യത ഉണ്ട്
ഇന്ത്യയിൽ
ഇപ്പോൾ 6 % മാത്രമാണ് 5g ഫോണുകൾ
.ഇന്ത്യയിലെ 5g ബാൻഡുകൾ സപ്പോർട്ട് ചെയുന്നവയും ആയിരിക്കണം പുതിയത്
തിരഞ്ഞെടുക്കാൻ ,പുതിയ ഫോണുകളിൽ പലതിലും പത്തോളം ബാൻഡുകൾ സപ്പോർട്ട് ചെയൂന്നവയാണ്
നിരക്ക് എത്രയാവും
?BSNL 5G വരുമോ ?
BSNL സ്പെക്ട്രം
ലേലത്തിൽ പങ്കെടുത്തിട്ടില്ല .അതിനാൽ BSNL നു സർക്കാർ സ്പെക്ട്രം
നേരിട്ട് നൽകും ,ഉപഭോക്താക്കൾക്ക് ഒന്നരവര്ഷത്തിനുള്ളിൽ 4G യും 2 വർഷത്തിനുള്ളിൽ 5G യും ലഭിക്കുമെന്നാണ് സർക്കാർ പറയുന്നത് ,എന്തായാലും
നിലയിൽ ലേലത്തിലെ പകുതിയിലധികവും
റിലൈൻസ് ജിയോ ആണ് സ്വന്തമാക്കിയിരിക്കുന്നത് രാജ്യത്ത്
5G നിരക്ക് എത്രയാണ് എന്നാണ് എല്ലാവരും കാത്തിരിക്കുന്നത് 4G യെക്കാൾ 10 മുതൽ 20 ശതമാനം വരെ നിരക്ക് വര്ധനവുണ്ടാകാം
.jpg)

.jpg)
.jpg)
Comments
Post a Comment