എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ?യന്ത്രങ്ങൾ മനുഷ്യനെ ബുദ്ധിയിൽ കടത്തിവെട്ടുമോ (Artificial intelligence)

 




മനുഷ്യനെ പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന യന്ത്രങ്ങൾ നിർമിക്കുക എന്നതാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്ര ശാഖയുടെ പരമമായ ലക്ഷ്യം ,മെഷീൻ ലേർണിംഗ് ,റോബോട്ടിക് ,സ്പീച് റെക്കഗ്നിഷൻ ,നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് എന്നിങ്ങനെ ഒട്ടനവധി മേഖലകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഉണ്ട് ,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ,റോബോട്ടിക് എന്നിവയെ കുറിച്ച് ചിന്തിക്കുമ്പോൾ ടെർമിനേറ്റർ ,യെന്തിരൻ എന്നിങ്ങനെ ഒരുപാടു സിനിമകൾ നമ്മുടെ മനസിലേക്ക് ഓടിയെത്തും ,നമ്മളിൽ പലർക്കും വളരെ താല്പര്യം ഉള്ള ഒരു ശാസ്ത്ര ശാഖ ആണല്ലോ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നത് ഇതിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ നമുക്ക് പരിശോധിക്കാം

മനുഷ്യനെ പോലെ ഓടുവാനും ചാടുവാനും ,കൈകാലുകൾ ചലിപ്പിക്കാനും സാധിക്കുന്ന യന്ത്രങ്ങളുടെ രൂപകൽപ്പനയുമായി ബന്ധപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശാഖയാണ് റോബോട്ടിക്സ് .അവസരങ്ങളുടെ ഒരു ഒരു കടലാണ് മേഖലയിൽ ഉള്ളത് .ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ആണ് സമീപ ഭാവിയിൽ ഉണ്ടാകുവാൻ പോകുന്നത് .

നമ്മൾ നിത്യ ജീവിതത്തിൽ ഇപ്പോൾ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളിലും ,ഗാഡ്ജറ്റുകളിലും ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു ,അലക്സാ (ALEXA )സിരി (SIRI ) ഇമേജ് റെക്കഗ്നിഷൻ ,സെല്ഫ് ഡ്രൈവിംഗ് കാർ അങ്ങനെ  ഓരോ മേഖലകളിലും കൃത്യമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു  .ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കൃത്യമായ ഒരു വിശധികരണം വളരേ വലുതാണ് .കാരണം പല മേഖലകളിലും ഇത്  വ്യത്യസ്തമായിരിക്കുന്നു  എങ്കിലും അടിസ്ഥാനപരമായി യന്ത്രങ്ങൾ, പ്രത്യേകിച്ച് കമ്പ്യൂട്ടർ  സംവിധാനങ്ങൾ വഴി മനുഷ്യബുദ്ധി പ്രക്രിയകളുടെ അനുകരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്.


മൂന്ന് തരത്തിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഉള്ളത് 

Artificial narrow intelligence (ANI),  പരിമിതമായ കഴിവുകൾ ഉള്ളത് 

Artificial general intelligence (AGI), മനുഷ്യരുടെ കഴിവുകൾക്ക് തുല്യമായത് 

Artificial superintelligence (ASI),മനുഷ്യനേക്കാൾ കഴിവുള്ളവ 

 

മനുഷ്യർക്ക് ഭീഷണിയാണോ ?

ആർട്ടിഫിഷ്യൽ  ഇന്റലിജൻസിന്റെ   അതി സങ്കീർണമായ   വളർച്ച മനുഷ്യവംശത്തിനു  അപകടകരം ആണെന്നാണ്     മേഖലയിലെ  പല പ്രശസ്തരും  അഭിപ്രായപെടുന്നത് .എങ്കിലും ചില പ്രത്യേക മുകരുതലുകൾ ഇവയുടെ  വളർച്ചയിൽ  സ്വികരിച്ചാൽ  മനുഷ്യർക്ക്  അത്  വളരെ പ്രയോജനകരമായി  ഉപയോഗിക്കാം . പൂർണമായും  യന്ത്രങ്ങൾ  സ്വയം  ചിന്തിച്ചു പ്രവർത്തിച്ചാൽ അത് തീർച്ചയായും മനുഷ്യന്റെ നിയന്ത്രണത്തിൽ  നിന്ന്   മാറുകയും ഒരുപക്ഷെ മനുഷ്യർക്ക് വിനാശകാരം  ആകുന്ന  രീതിയിൽ പ്രവർത്തിക്കുകയും ചെയ്തേക്കാം



ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിത്യജീവിതത്തിൽ എങ്ങനെയാക്കെ

ഇപ്പോൾ നമ്മൾ വിവിധ രീതിയിൽ AI സാങ്കേതികവിദ്യ വിവിധ സന്ദർഭങ്ങളിൽ ഉപയോഗിക്കുന്നു ഭാവിയിൽ അത് കൊടുത്താൽ പരിചിതവും ,ജനപ്രിയവുമായി മാറും അവയിൽ ചിലതൊക്കെ നമുക്ക് പരിശോധിക്കാം

ഓൺലൈൻ ഷോപ്പിങ് ,---ആളുകൾക്ക് വ്യക്തിപരമായി പ്രോഡക്ടകളെ നിർദ്ദേശിക്കാനും ,അവയെ കുറിച്ചുള്ള പരസ്യങ്ങൾ നൽകുവാനും AI ഉപയോഗിക്കുന്നുണ്ട് ഉദാഹരണത്തിന് നമ്മൾ എപ്പോഴെങ്കിലും ഒരു സാധനത്തെക്കുറിച്ച ഗൂഗിളിന്റെ മറ്റോ സെർച് ചെയ്താൽ പിന്നീട് നമുക്ക് സാധനത്തെ കുറിച്ചുള്ള ഓഫേർസ് ,പരസ്യങ്ങൾ എന്നിവ വിവിധ സൈറ്റുകളിൽനിന്നു ലഭിക്കുന്നത് ഇതുവഴിയാണ് .;;ഉത്പന്നത്തെ സംബന്ധിച്ച ഒപ്റ്റിമൈസഷൻ ,ഇൻവെന്ററി ,ലോജിസ്റ്റിക് തുടങ്ങിയ തലങ്ങളിൽ AI ഉപയോഗിക്കുന്നു

 

വെബ് സേർച്ച് ---പ്രസക്തമായ റിസൾട്ട്  നൽകുന്നതിന് ഉപയോക്താക്കൾ നൽകുന്ന ഡാറ്റയുടെ വിപുലമായ ഇൻപുട്ടിൽ നിന്ന് സേർച്ച്  എഞ്ചിനുകൾ പഠിക്കുന്നു.

 

ഡിജിറ്റൽ വ്യക്തിഗത സഹായികൾ

കഴിയുന്നത്ര പ്രസക്തവും വ്യക്തിഗതമാക്കിയതുമായ സേവനങ്ങൾ നൽകാൻ സ്മാർട്ട്ഫോണുകൾ AI ഉപയോഗിക്കുന്നു. ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ശുപാർശകൾ നൽകുകയും ദിനചര്യകൾ സംഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്ന വെർച്വൽ അസിസ്റ്റന്റുകൾ ഇന്ന് വളരെ ജനപ്രീയം ആയി മാറിയിരിക്കുന്നു.ഉദാഹരണം ---സിരി ,അലക്സാ ,ഗൂഗിൾ അസ്സിസ്റ്റൻസ്

യന്ത്ര വിവർത്തനങ്ങൾ  (machine translations )

 

ഭാഷാ വിവർത്തന സോഫ്റ്റ്വെയർ, എഴുതിയതോ സംസാരിക്കുന്നതോ ആയ വാചകത്തെ അടിസ്ഥാനമാക്കി, വിവർത്തനം നൽകുന്നതിനും മെച്ചപ്പെടുത്തുന്നതിനും കൃത്രിമബുദ്ധിയെ ആശ്രയിക്കുന്നു. ഓട്ടോമേറ്റഡ് സബ്ടൈറ്റിലിംഗ് പോലുള്ള ഫംഗ്ഷനുകൾക്കും ഇത് ബാധകമാണ്. ഉദാഹരണം -യൂട്യൂബ്

 

സ്മാർട്ട് ഹോമുകൾ, നഗരങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ

 

കാറുകൾ

സ്വയം-ഡ്രൈവിംഗ് വാഹനങ്ങൾനമുക്ക്  ഇതുവരെ കൂടുതൽ പരിചിതം  അല്ലെങ്കിലും, കാറുകൾ ഇതിനകം തന്നെ AI- പവർ സുരക്ഷാ പ്രവർത്തനങ്ങൾ ഉപയോഗിക്കുന്നു. ഭാവിയിലെ സാങ്കേതിക വിദ്യ ഇതാണ് ഉദാഹരണത്തിന്, അപകടകരമായ സാഹചര്യങ്ങളും അപകടങ്ങളും കണ്ടെത്തുന്ന ഓട്ടോമേറ്റഡ് സെൻസറായ VI-DAS-ന് ഫണ്ട് നൽകാൻ യൂറോപ്യൻ യൂണിയൻ സഹായിച്ചിട്ടുണ്ട്.

നമ്മൾ സ്ഥിരം ഉപയോഗിക്കുന്ന നാവിഗേഷൻ സിസ്റ്റം പ്രധാനമായും AI- സാങ്കേതികവിദ്യയിൽ ആണ്

 

സൈബർ സുരക്ഷ

ഡാറ്റയുടെ തുടർച്ചയായ ഇൻപുട്ട്, പാറ്റേണുകൾ തിരിച്ചറിയൽ, ആക്രമണങ്ങളെ പിന്തിരിപ്പിക്കൽ എന്നിവയെ അടിസ്ഥാനമാക്കി സൈബർ ആക്രമണങ്ങളെയും മറ്റ് സൈബർ ഭീഷണികളെയും തിരിച്ചറിയാനും ചെറുക്കാനും AI സിസ്റ്റങ്ങൾക്ക് കഴിയും.

വ്യാജ വാർത്തകകൾക്കും തെറ്റായ വിവരങ്ങക്കും എതിരെ                             ചില AI ആപ്ലിക്കേഷനുകൾ സോഷ്യൽ മീഡിയ വിവരങ്ങൾ ഖനനം ചെയ്യുന്നതിലൂടെയും  ഏതൊക്കെ ഓൺലൈൻ ഉറവിടങ്ങളാണ് ആധികാരികം എന്നു  തിരിച്ചറിയുന്നതിലൂടെയും വ്യാജ വാർത്തകളും തെറ്റായ വിവരങ്ങളും കണ്ടെത്താനാകും.

 


 

AI സിസ്റ്റങ്ങളുടെ ഏറ്റവും വലിയ ഗുണം മനുഷ്യരെ കൂടുതൽ കാര്യക്ഷമമാക്കാൻ അവ പ്രാപ്തരാക്കുന്നു എന്നതാണ്. ചെറുതും ആവർത്തിച്ചുള്ളതുമായ ജോലികൾ വേഗത്തിൽ നിർവഹിക്കുന്നതിന് AI-യെ പ്രയോജനപ്പെടുത്താം, അല്ലെങ്കിൽ വളരെ വലുതും സങ്കീർണ്ണവുമായ ജോലികൾ പൂർത്തിയാക്കാൻ ഇത് ഉപയോഗിക്കാം. ഏതൊരു സാങ്കേതിക വിദ്യയും എന്നതുപോലെ ഇതിലും ഗുണങ്ങൾക്കും ദോഷങ്ങളും ഉണ്ട് അതിനാൽ മനുഷ്യവംശത്തിന്റെ ,പുരോഗതിക്കും പ്രയോജങ്ങൾക്കും ഉപയോഗിച്ചാൽ വിപ്ലവകരമായ ഒന്നായിമാറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ്

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]