ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കരിയർ സാധ്യതകൾ (career opportunities of artificial intelligence)



ദിവസവും പുരോഗമിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്ര സാങ്കേതിക മേഖലയുടെ ഏറ്റവും നൂതന നവീകരണമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഭാഗം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്ര ശാഖയെ കുറിച്ചു അതിനുപിന്നിൽ വരുന്ന കരിയർ ജോലി സാധ്യതയെക്കുറിച്ചും നമുക്കൊന്ന് പരിശോധിക്കാം കമ്പ്യൂട്ടർ സയൻസിന്റെ ഒരു ശാഖയിൽ ഉൾപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രപഞ്ചത്തിലെ അത്ഭുതമായ മനുഷ്യനെ പോലെ ചിന്തിയ്ക്കുകയും പ്രവർത്തിക്കുകയും പ്രതികരിക്കുകയും  ചെയ്യുന്ന മെഷീൻസ് നിർമിക്കുന്നതിനും ,രൂപകൽപന ചെയൂന്നതിനും ആണ് പ്രവർത്തിക്കുന്നത് മനുഷ്യനെപ്പോലെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയുന്ന മെഷീൻസ് നിർമ്മിക്കുക എന്നതാണ് ശാസ്ത്ര ശാഖയുടെ ആത്യന്തിക ലക്ഷ്യം  

 

സ്പീച് റെക്കഗ്നിഷൻ ,വിഷ്വൽ ക്രോസ്സ് സെക്ഷൻ ,ലാംഗ്വേജ് ഐഡന്റിഫിക്കേഷൻ ,ഡിസിഷൻ മേക്കിങ് തുടങ്ങി മനുഷ്യന് മാത്രം സാധിക്കുന്ന കഴിവുകളും സവിഷേതകളും മെഷീനുകളിൽ കൊണ്ടുവരാൻ ശാസ്ത്രശാഖ ശ്രമിക്കുന്നു ,വലിയ ചുവട്വെപ്പുകളും വളർച്ചയുമാണ് മേഖലയിൽ അനുദിനം വന്നുകൊണ്ടിരിക്കുന്നത് ,കൗതുകവും വലിയ ഭാവി സാധ്യതയുമുള്ള മേഖലയിൽ കരിയർ ബിൽഡ് ചെയ്യാൻ ഗണിതത്തിലും ,കമ്പ്യൂട്ടർ പ്രോഗ്രാമിംഗിലും താല്പര്യവും കഴിവും ഉള്ള ഏതൊരു വിദ്യാർത്ഥിക്കും സാധിക്കുന്നതാണ് .ബിടെക്കിൽ കമ്പ്യൂട്ടർ സയൻസും അതിനു ശേഷം എംടെക്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും അല്ലെങ്കിൽ ഓൺലൈൻ സെർറ്റിഫിക്കേഷനും ഉള്ളവർക്കുമാത്രം മേഖലയിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്ന സ്ഥിതിയിൽനിന്നു ബിടെക്കിൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന കോഴ്സ് തന്നെ ആരംഭിച്ചിരിക്കുന്നു . ഇന്ത്യയിലെ ടോപ് സ്ഥാപനമായ IIT ഉൾപ്പെടെ ഉള്ള സ്ഥാപനങ്ങളിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സ് ലഭ്യമാണ്

പ്ലസ് ടു  ഹയർ സെക്കന്ഡറിയിൽ ഫിസിക്സ് ,കെമിസ്ട്രി മാത്സ് ,വിഷയങ്ങളിൽ 50 %മാർക്ക് വേണമെന്നതു മാത്രമാണ് കോഴ്സിനുള്ള യോഗ്യത ,കമ്പ്യൂട്ടർ പ്രോഗ്രാമിങ് മേഖലയിൽ താല്പര്യമുള്ള വിദ്യാർഥികൾക്ക് വലിയ ഭാവി സാധ്യത മേഖലയിൽ ഉണ്ട്

 

 

 

ജോലി സാധ്യത

പഠന ശേഷം സ്വകാര്യ മേഖലയിലും ,പൊതുമേഖലയിലും ധാരാളം തൊഴിൽ സാധ്യത ഉണ്ട് ,കമ്പ്യൂട്ടർ സയന്റിസ്റ് ,ഗെയിം പ്രോഗ്രാമർ ,റോബോട്ടിക് സയന്റിസ്റ് ,ഡാറ്റ സയന്റിസ്റ് ,റിസേർച് സയന്റിസ്റ് എന്നിവ മേഖലയിലെ പലതിൽ ചിലതു മാത്രമാണ്

മൈക്രോസോഫ്ട് ,ഫേസ്ബുക് ,ഗൂഗിൾ ,റിലൈൻസ് ജിയോ ,ബൈജൂസ്,ആമസോൺ തുടങ്ങി ഒട്ടേറെ പ്രമുഖ കമ്പനികൾ വർഷങ്ങളായി മേഖലയിൽ സ്പെഷിലൈസ് ചെയ്ത വിദ്യാർഥികൾക്ക് കൊടുക്കുന്ന  തൊഴിലവസരം ഒട്ടനവധിയാണ് 

വര്ഷങ്ങളായി പുരോഗമിച്ചു കൊണ്ടിരിക്കുന്ന മേഖലയിലെ തൊഴിൽ സാധ്യത കൂടുന്നതല്ലാതെ ഒട്ടും കുറയുന്നില്ല ഇന്ത്യയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പല സുപ്രധാന മേഖലകളിലും ഭാഗമായി കൊണ്ടിരിക്കുകയാണ് വരും വർഷങ്ങളിൽ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ നമ്മുടെ രാജ്യത്ത് ഉദ്യാഗാർഥികളെ കാത്തിരിക്കുന്നു ,ആരോഗ്യ മേഖല ,പ്രതിരോധ മേഖല ,ബഹിരാകാശ മേഖല ,സൈബർസെക്യൂരിറ്റി ,കാർഷിക മേഖല തുടങ്ങി രാജ്യത്തിന്റെ എല്ലാ പ്രധാന മേഖലകളിലും ഇവരുടെ ആവശ്യകത കൂടിവരുന്നു

കഴിവിനും പ്രവർത്തിപരിചയത്തിനും പ്രാധാന്യം ഉള്ള മേഖലയിൽ തുടക്കക്കാർക്ക് 4 -5 ലക്ഷവും എക്സ്പീരിയൻസ് കൂടുന്നതിനനുസരിച്ചു 20 -25 ലക്ഷം വരെയും വാർഷിക പ്രതിഫലം പ്രതീക്ഷിക്കാം

 

AI സിസ്റ്റങ്ങളുടെ ഏറ്റവും വലിയ ഗുണം മനുഷ്യരെ കൂടുതൽ കാര്യക്ഷമമാക്കാൻ അവ പ്രാപ്തരാക്കുന്നു എന്നതാണ്. ചെറുതും ആവർത്തിച്ചുള്ളതുമായ ജോലികൾ വേഗത്തിൽ നിർവഹിക്കുന്നതിന് AI-യെ പ്രയോജനപ്പെടുത്താം, അല്ലെങ്കിൽ വളരെ വലുതും സങ്കീർണ്ണവുമായ ജോലികൾ പൂർത്തിയാക്കാൻ ഇത് ഉപയോഗിക്കാം. ഏതൊരു സാങ്കേതിക വിദ്യയും എന്നതുപോലെ ഇതിലും ഗുണങ്ങൾക്കും ദോഷങ്ങളും ഉണ്ട് അതിനാൽ മനുഷ്യവംശത്തിന്റെ ,പുരോഗതിക്കും പ്രയോജങ്ങൾക്കും ഉപയോഗിച്ചാൽ വിപ്ലവകരമായ ഒന്നായിമാറും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയ്ക്ക് മികച്ച തിളക്കമുള്ള കരിയർ വീക്ഷണമാണ് മുന്നിലുള്ളത് , ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് 2030 ആകുമ്പോഴേക്കും 31.4 ശതമാനം വളർച്ച പ്രവചിക്കുന്നു, ഡാറ്റാ സയന്റിസ്റ്റുകൾക്കും മാത്തമാറ്റിക്കൽ സയൻസ് പ്രൊഫഷണലുകൾക്കും ധാരാളം  തൊഴിലവസരങ്ങൾ വർദ്ധിക്കും.

 


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയുടെ  ചില പ്രയോജനങ്ങൾ നോക്കാം 

AI ഒരു ടാസ്ക് നിർവഹിക്കാൻ എടുക്കുന്ന സമയം കുറയ്ക്കുന്നു. ഇത് മൾട്ടി-ടാസ്കിംഗ് പ്രവർത്തനക്ഷമമാക്കുകയും നിലവിലുള്ള വിഭവങ്ങളുടെ ജോലിഭാരം ലഘൂകരിക്കുകയും ചെയ്യുന്നു.

ഇതുവരെയുള്ള സങ്കീർണ്ണമായ ജോലികൾ കാര്യമായ ചിലവുകളില്ലാതെ നടപ്പിലാക്കാൻ AI പ്രാപ്തമാക്കുന്നു.

AI 24x7 തടസ്സങ്ങളോ ഇടവേളകളോ ഇല്ലാതെ പ്രവർത്തിക്കുന്നു, പ്രവർത്തനരഹിതമായ സമയമില്ല

AI ഭിന്നശേഷിയുള്ള വ്യക്തികളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നു

AI-ക്ക് വൻതോതിൽ വിപണി സാധ്യതകളുണ്ട്, അത് വ്യവസായങ്ങളിലുടനീളം വിന്യസിക്കാൻ കഴിയും.

പ്രക്രിയ വേഗത്തിലും സ്മാർട്ടും ആക്കി തീരുമാനങ്ങൾ എടുക്കാൻ AI സഹായിക്കുന്നു.

  WORDS BY----FEBIN

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]