ETHICAL HACKING എന്താണ് ?,എന്തൊക്കെയാണ് ഇതിലെ ഭാവി സാധ്യതകൾ

 


നമ്മളിൽ പലർക്കും വളരെ താൽപ്പര്യം ഉള്ള ഒരു മേഖലയാണല്ലോ ഹാക്കിങ് ,ഹാക്കിങ്ങിനെ  കുറിച്ചുള്ള കാര്യങ്ങൾ പലരും വളരെ ആകാംഷാപൂർവമാണ് നോക്കികാണുന്നത് ,അപ്പോൾ മേഖലയിലെ തൊഴിൽ സാധ്യതകളെ കുറിച്ചും ,സൈബർ സെക്യൂരിറ്റി എത്തിക്കൽ ഹാക്കിങ് മുതലായ കാര്യങ്ങളെ കുറിച്ചും നമുക്കൊന്ന് പരിശോധിക്കാം

ഹാക്കർമാർ രണ്ടു വിഭാഗത്തിൽ ഉണ്ടെന്നു നമുക്കറിയാമല്ലോ ബ്ലാക്ക് ഹാറ്റ് ഹാക്കർസ് ,വൈറ്റ് ഹാറ്റ് ഹാക്കർസ്

മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു സാങ്കേതികവിദ്യയുടെ പിൻബലത്തിൽ ഉള്ള കടന്നു കയറ്റമാണല്ലോ ഹാക്കിങ്ങ് .നൂറു ശതമാനം സുരക്ഷിതം എന്ന് കരുതുന്ന വെബ്സൈറ്റുകളിൽ പോലും ഹാക്കർമാർ കടന്നു കയറുമ്പോൾ അവരെ പ്രതിരോധിക്കാൻ മിടുക്കന്മാരായ എത്തിക്കൽ ഹാക്കർമാരെ തേടുകയാണ് ലോകം ,അതായത് ഹാക്കർമാർക്കുള്ള മറുമരുന്നാണ് എത്തിക്കൽ ഹാക്കർസ്, മേഖലയിൽ അഭിരുചിയും കഴിവും ഉള്ളവർക്ക് സാധ്യതകളുടെ വലിയ ഒരു ലോകമാണ് എത്തിക്കൽ ഹാക്കിങ് വഴി ലഭിക്കുന്നത് 

അമേരിക്കയിലെ ഇലക്ട്രോണിക് കോമേഴ്സ് കൗൺസിൽ നടത്തുന്ന സർട്ടിഫൈഡ് എത്തിക്കൽ ഹാക്കിങ് കോഴ്സ് ആണ് അടിസ്ഥാന പഠനം എന്ന് പറയാം ,സിലബസ് മാത്രം പഠിച്ചാൽ തീരുന്നതല്ല എത്തിക്കൽ ഹാക്കിങ് അതിനു അഭിരുചി ,ചിന്ത ,പ്രായോഗിക ബുദ്ധി ,ഒപ്പം കമ്പ്യൂട്ടർ വൈദഗ്ദ്ധവും ഒത്തുചേരണം

ലോകത്ത് ഇന്ന് സൈബർ സെക്യൂരിറ്റി ഭീഷണി വർദ്ധിച്ചു വരികയാണ് അതിനാൽ തന്നെ എത്തിക്കൽ ഹാക്കിങ് മേഖലയിൽ ഉള്ള സാധ്യതകളും വർധിക്കുകയാണ് ,ഇന്ത്യയിലും  വിദശത്തും അവസരങ്ങളുടെ പെരുമഴ തീർക്കുന്ന എത്തിക്കൽ ഹാക്കിങ് യുവ  തലമുറയുടെ പുത്തൻ കുടിയേറ്റ മേഖലയാണ്



എത്തിക്കൽ ഹാക്കർ എങ്ങനെ ആവാം

പലർക്കും ഉള്ള ഒരു സംശയമാണ് എന്താണ് എത്തിക്കൽഹാക്കർ ആകാനുള്ള ബേസിക് ക്വാളിഫിക്കേഷൻ ? എത്തിക്കൽഹാക്കർ അകാൻ ഒരു ബേസിക് ക്വാളിഫിക്കേഷൻ ആവശ്യമില്ല . എന്നാൽ ഒരു സെർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ ആകണമെങ്കിൽ CEH (certified ethical hacker )എന്ന എക്സാമിനേഷൻ പാസ് ആവേണ്ടതുണ്ട് ഇലക്രോണിക് കൗൺസിൽ അംഗീകാരം ഉള്ള എക്സാം പാസ് ആയാൽ മാത്രമേ ഒരു സെർട്ടിഫൈഡ് എത്തിക്കൽ ഹാക്കർ അകാൻ സാധിക്കൂ. സെർറ്റിഫിക്കേഷൻ ഇല്ലാതെയും ധരാളം ആളുകൾ പ്രവർത്തിക്കുണ്ട്  അത് അവരുടെ കഴിവും അഭിരുചിയും വഴിയാണ്

എന്തൊക്കെ അറിഞ്ഞിരിക്കണം ,ആർക്കൊക്കെ പറ്റും ?

കംപ്യൂട്ടറിനെ'സംബന്ധിച്ചു മികച്ച പരിജ്ഞാനവും , നെറ്റ് വർക്കിംഗ് സംബന്ധിച്ചുള്ള അറിവ് ലിനക്സ് ,പ്രോഗ്രാമിങ് ലാംഗ്വേജ് എന്നിവ അറിഞ്ഞിരിക്കണം കാര്യങ്ങളൊക്കെ  ഘട്ടങ്ങളിൽ ആണ് ഉപയോഗിക്കേണ്ടി വരുന്നത് ,ഒരുപാടു കാലത്തേ അനുഭവ പരിചയവും മികച്ച അധ്വാനവും ഉള്ള ഒരാൾക്ക് ഒരു നല്ല എത്തിക്കൽ ഹാക്കർ ആകാൻ കഴിയും

കരിയർ എങ്ങനെ ,വരുമാനംഎത്ര ?

ഒരു എഞ്ചിനീയർ അല്ലെങ്കിൽ ഡോക്ടർ ആകുന്നതുപോലെ അല്ല എത്തിക്കൽ ഹാക്കർ ആകുന്നത് ,തുടർച്ചയായ         അധ്വാനത്തിലൂടെയും ,പരിശ്രമത്തിലൂടെയുമാണ് മേഖലയിൽ ഉയരങ്ങളിൽ എത്തുന്നത് ,നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട് നമ്മുടെ നാട്ടിലെ ചിലർക്കൊക്കെ ഗൂഗിൾ ,ഫേസ്ബുക് പോലുള്ള ടെക് ഭീമന്മാർ വൻ തുക പാരിദോഷികം നൽകുന്നത് .അത് എത്തിക്കൽ ഹാക്കിങ് വഴി കമ്പനികളുടെ സാങ്കേതിക പിഴവുകൾ ചൂണ്ടി കാണിക്കുന്നത് വഴിയാണ്

2023 ആകുമ്പോൾ ഏകദേശം 3 ലക്ഷം തൊഴിലവസരങ്ങൾ മേഖലയിൽ ഉണ്ടാകും ,,സാലറി സ്കെയിൽ നോക്കിയാൽ ഒരു തുടക്കക്കാരൻ എന്ന നിലയിൽ ഒരു കമ്പനിയിൽ 7 -10 ലക്ഷം വരെയാണ് വാർഷിക ശമ്പളം അത് നിങ്ങളുടെ പ്രവർത്തന മികവിൽ കൂടി പല മടങ്ങു വർധിക്കും   

സൈബർ അക്രമണത്തിൽനിന്നും  ലോകത്തെ സംരക്ഷിക്കുക എന്ന കർത്തവ്യമാണ് എത്തിക്കൽ ഹാക്കിങ് വഴി നിറവേറ്റണ്ടത്. നമ്മുടെ കഴിവുകൾ ലോകത്തിന്റെ തിന്മയ്ക്ക് ഉപയോഗിക്കാതെ അത് രാജ്യത്തിന്റെയും ലോകത്തിന്റെയും    നന്മയ്ക്കായാണ് ഉപയോഗിക്കേണ്ടത് അത്തരത്തിൽ ഉള്ള ഒരു ഭാവി ആഗ്രഹിക്കുന്നവർക്ക് എത്തിച്ചേരാവുന്ന ഒരു മികച്ച മേഖല ആണ് ഇത്



Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]