ഹാക്കിങ് കുറ്റകരമാണോ ? വിവിധ തരം ഹാക്കർസ്നെ പരിചയപ്പെടാം (hacking is a crime or not?)
ഹാക്കർസ്
ഈ വാക്ക് കേൾക്കുമ്പോൾ എല്ലാവർക്കും ഒരു നെഗറ്റീവ് ഫീൽ ആണ് ഉണ്ടാകുന്നത് ,ശെരിക്കും ആരാണ് ഹാക്കർസ് ,ഇവർ എത്ര തരത്തിൽ ഉണ്ട് ,ഹാക്കിങ് ചെയ്യുന്നത് കുറ്റകരമാണോ എങ്ങനെയാണ് ഇവരുടെ പ്രവർത്തന രീതി എന്നക്കെ നമുക്ക് നോക്കാം
കമ്പ്യൂട്ടർ
നെറ്റ് വർക്കിലെ അല്ലെങ്കിൽ കമ്പ്യൂട്ടർ സിസ്റ്റംസിലെ പിഴവുകൾ കണ്ടെത്തി അത്
തുറന്നു കാട്ടുന്ന ഒരു രീതിയാണ് ഹാക്കിങ് ഏതൊരു കാര്യത്തിന് ഉള്ളതിന് പോലെയും ഇതിനും നല്ലതും മോശവുമായ വശങ്ങൾ ഉണ്ട് .ലോകത്തിനെ നന്മയ്ക്കായും തിന്മയ്ക്കയും ഇത് ഉപയോഗിക്കുന്നു .അപ്പോൾ ഈ ഹാക്കർസ് പ്രധാമായും
മൂന്നു തരത്തിൽ ആണ് ഉള്ളത് ,ബ്ലാക്ക് ഹാറ്റ് ഹാക്കർസ് (balck hat ) വൈറ്റ് ഹാറ്റ്
ഹാക്കേഴ്സ്( white hat) പിന്നെ
ഗ്രേ ഹാറ്റ് ഹാക്കർസ് (gray hat) .അനധികൃതമായി
മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്നത് ,ഒരാളുടെ അല്ലെങ്കിൽ ഒരു സ്ഥാപനത്തിന്റെ വ്യക്തി വിവരങ്ങൾ ചോർത്തിയെടുക്കുന്നത് ,ആ വിവരങ്ങൾ ഉപയോഗിച്ച
തെറ്റായ കാര്യങ്ങൾക്കു ഉപയോഗിക്കുന്നത് ഒരു സൈബർ ക്രൈം ആണ് ഇത്തരത്തിൽ മറ്റൊരാളെ സൈബർ ആക്രമണത്തിന് വിധേയമാക്കുമ്പോൾ ചെയുന്നത് ഒരു നിയമപരമായി കുറ്റമാണ് .അതിനാൽ ഹാക്കിങ് എന്നത് തെറ്റായ രീതിയിൽ മറ്റൊരാളെ ദോഷകരമായി ബാധിക്കുന്ന രീതിയിൽ ചെയുമ്പോൾ അത് കുറ്റകരമാണ് .നേരെ മറിച്ചു ഒരാളുടെ ഹാക്കിങ് സ്കിൽ സമൂഹത്തിന്റെ നന്മയ്ക്കു ,സൈബർ സുരക്ഷയ്ക്ക് ഒക്കെ ഉപയോഗിക്കുമ്പോൾ അത് ഒരു സാമൂഹിക സേവനമാണ് ഉദാഹരണത്തിന് ഒരു വലിയ സ്ഥാപനത്തിന്റെ കമ്പനിയുടെയോ ഒക്കെ നെറ്റ്വർക്ക് ,കമ്പ്യൂട്ടർ സിസ്റ്റത്തിലെ സുരക്ഷാ സാങ്കേതിക പിഴവുകൾ കണ്ടെത്തുകയോ അത് പരിഹരിക്കാൻ ഉള്ള കാര്യങ്ങൾ ചെയൂന്നതുമൊക്കെ ഇതിന്റെ നല്ല വശങ്ങളാണ്
ബ്ലാക്ക് ഹാറ്റ്
ഹാക്കർസ്
ഹാക്കർമാരിൽ
കുറ്റകരമായ കാര്യങ്ങൾ ചെയ്യുന്നവർ ,തങ്ങളുടെ കഴിവുകൾ തിന്മക്കായ് ഉപയോഗിക്കുന്നവർ
ഇവരാണ് ബ്ലാക്ക് ഹാറ്റ് ,കമ്പ്യൂട്ടർ സിസ്റ്റത്തിലെ ,നെറ്റ്വർക് സിസ്റ്റത്തിലെ ഒരു കള്ളൻ ആയി ഇവരെ കണക്കാക്കാം .ഒരു വ്യക്തിയുടെയോ കമ്പനിയുടെയോ അനുവാദം ഇല്ലാതെ അവരുടെ വ്യക്തി വിവരങ്ങൾ ,സാമ്പത്തിക വിവരങ്ങൾ ,സ്വകാര്യത എന്നിവ ഹാക്ക് ചെയ്ത് സ്വന്തമാക്കുന്ന ഒരു വ്യക്തി അല്ലെങ്കിൽ ടീം ഇവരെ ബ്ലാക്ക് ഹാറ്റ് ഹാക്കർസ് എന്ന വിഭാഗത്തിൽ പെടുത്താം .ഇവർ ഇങ്ങനെ ചെയുന്നത് പണത്തിനു വേണ്ടിയോ ,സ്വാർത്ഥ താൽപര്യങ്ങൾക്കു വേണ്ടിയോ അല്ലെങ്കിൽ മറ്റുള്ളവരെ ഭീഷണിപെടുത്തുന്നതിനോ ഒക്കെ ആവാം . തങ്ങളുടെ കഴിവും സാങ്കേതിക വിദ്യയും ദുരുപയോഗം ചെയ്താണ് ഇവരുടെ പ്രവർത്തനം
വൈറ്റ് ഹാറ്റ്
ഹാക്കർസ്
ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സിനു ഉള്ള കഴിവും ടെക്നിക്സും ഉള്ള അതെ ആളുകൾ ആണ് വൈറ്റ് ഹാറ്റ് .ഇവർ ബ്ലാക്ക് ഹാറ്റ് ഹാക്കർസിന്റെ എതിരാളികൾ അല്ലെങ്കിൽ അവർക്കുള്ള മറുമരുന്നാണ് .ഒരു വ്യക്തിയുടെ കമ്പനിയുടെയോ അനുവാദത്തോടു കൂടി അവരുടെ കമ്പ്യൂട്ടർ,നെറ്റ്വർക്ക് സിസ്റ്റം സുരക്ഷിതമാണോ അല്ലെങ്കിൽ അവയ്ക്കെന്തെകിലും സുരക്ഷാ പിഴവുകളുണ്ടോ ഉണ്ടെങ്കിൽ അവ സുരക്ഷിതമായി പരിഹരിക്കുക
എന്നതാണ് ഇവരുടെ കർത്തവ്യം ,വൈറ്റ് ഹാറ്റ് ഹാക്കർസ് എത്തിക്കൽ
(ethical) ഹാക്കേഴ്സ് എന്നും അറിയപ്പെടുന്നു
.വളരെ മികച്ച തൊഴിലവസരവും ,ഭാവി സാധ്യതും ഉള്ള മേഖലയാണിത് ,പൊലീസിലെ സൈബർ സെൽ ഇവർക്കൊരു ഉദാഹരണമാണ് .തങ്ങളുടെ
കഴിവും സാങ്കേതിക വിദ്യയും സൈബർ സെക്യൂരിയ്ക്കും മറ്റുള്ളവരുടെ നന്മക്കും സാമൂഹ്യ വിരുദ്ധർക്കെതിരെയും പ്രവർത്തിക്കുന്നവരാണ് വൈറ്റ് ഹാറ്റ് ഹാക്കേഴ്സ്
ഗ്രേ ഹാറ്റ്
ഹാക്കേഴ്സ്
വൈറ്റ്
ഹാറ്റ് ഹാക്കേഴ്സിന്റെയും ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സിന്റെയും ഇടയിലുള്ള ഒരു വിഭാഗമായി ഇവരെ കാണാം ചില സമയങ്ങളിൽ നിയമ വ്യവസ്ഥകൾക്കെതിരെ പ്രവർത്തിക്കുമെങ്കിലും പൂർണമായും ഇവരുടെ പ്രവർത്തനം ബ്ലാക്ക് ഹാറ്റ് ഹാക്കേഴ്സിന്റെ അത്രയും മോശമായല്ല.ഉദാഹരണമായി ഇവർ ഒരു കമ്പനിയുടെ നെറ്റ് വര്കിൽ നുഴഞ്ഞു കയറി അതിൽ എന്തെങ്കിലും സുരക്ഷാ പഴുതുകളോ പോരായ്മകളോ ഉണ്ടെങ്കിൽ അത് കണ്ടെത്തുന്നു എന്നാൽ
ബ്ലാക്ക് ഹാറ്റ് ഹാക്കർസ് ചെയ്യുന്നതുപോലെ അതുവഴി
മറ്റുള്ളവരെ ഭീഷണി പെടുത്തുകയോ അത്
ദുരുപയോഗിക്കുകയോ ചെയ്യുന്നതിന് പകരം അത് ചൂണ്ടി കാണിക്കുന്നതിനും പരിഹരിക്കുന്നതിനും മാന്യമായ ഒരു പാരിദോഷികം/ പ്രതിഫലം ആവശ്യപെടുന്നു
,മറ്റുള്ളവരിലേക്കുള്ള
കടന്നു കയറ്റം ആണെങ്കിലും അത് തിന്മക്കായ് ഉപയോഗിക്കുന്നില്ല , കടന്നുകയറ്റം കുറ്റകരം ആണെങ്കിലും ചിലകമ്പനികൾ തങ്ങളുടെ
പിഴവുകൾ ചൂണ്ടി കാട്ടുന്നവർക്ക് വൻതുക പ്രതിഫലം നൽകാറുണ്ട്
കുറച്ചു
മാസങ്ങൾക്കു മുൻപ് നമ്മൾ കണ്ട ഒരു വാർത്ത ആണ് ലോകത്തെ വലിയ കോടിശ്വരൻ ആയ ഇലോൺ മസ്കിന്റെ സ്വകാര്യ വിമാനത്തിന്റെ യാത്ര വിവരങ്ങൾ ചോർത്തി തത്സമയം ട്വീറ്റ് ചെയുന്ന ഒരു യുവാവിന്റെ വാർത്ത .ജാക്ക് സ്വീനി എന്ന ഈ പത്തൊൻപതു വയസുകാരന്
മസ്ക് വാഗ്ദാനം ചെയ്ത തുക നിരസിക്കുകയും കൂടുതൽ ആവശ്യപ്പെടുകയും ചെയ്ത വാർത്ത ലോകത്തു ചർച്ച ആയിരുന്നു



.jpg)
Comments
Post a Comment