എന്താണ് നാനോ ടെക്നോളജി ? ,മനുഷ്യന്റെയും ഭൂമിയുടെയും ഭാവി മാറ്റിമറിക്കുമോ (NANO TECHNOLOGY)
ഇന്നു
നമ്മുടെ ഭൂമിയിൽ വളരെ വേഗം പുരോഗമിച്ചുകൊണ്ടിരിക്കുന്ന
ഒരു ശാസ്ത്ര സാങ്കേതിക മേഖലയാണ് നാനോടെക്നോളജി ,മനുഷ്യ രാശിയുടെ പുതിയൊരു യുഗത്തിനെ തന്നെ ആരംഭം ആകാൻ പോകുന്ന വിപ്ലവകരമായ ഒന്നാണിത് ,അന്തരീക്ഷ മലിനീകരണം ഒന്നുമില്ലാതെ ശുദ്ധ വായു ശ്വസിക്കാൻ കഴിയുന്ന ഒരു കാലം ,മാരക രോഗങ്ങൾ ഒന്നും ഇല്ലാത്ത ആരോഗ്യ സമ്പന്നമായ ഒരു ലോകം ,ഇന്ന് നമുക്ക് സ്വപ്നം മാത്രം കാണാൻ കഴിയുന്ന ഈ കാര്യങ്ങൾ നാനോ
ടെക്നോളജിയിലൂടെ സാധ്യമാക്കാൻ കഴിയും ,അതിനു വേണ്ടി ലോകം മുഴുവൻ ഉള്ള ശാസ്ത്രജ്ഞർ പരിശ്രമിക്കുകയാണ് ,മനുഷ്യരാശിയെ പുരോഗതിയുടെ പുത്തൻ പാതയിൽ എത്തിക്കാൻ കഴിയുന്നതിനിപ്പം മനുഷ്യരാശിയുടെ അവസാനത്തിനും ഒരുപക്ഷെ കാരണം ആയേക്കാം അതിനാൽ ലോകം ഭയത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന ഒരു സാങ്കേതിക വിദ്യയാണ് നാനോ ടെക്നോളജി .ഇതിനു എങ്ങനെയാണു ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്നത് ?ഇതിനെ നമ്മൾ ഭയക്കേണ്ടതുണ്ടോ ? എന്താണ് ഈ സാങ്കേതിക വിദ്യ
എന്നിങ്ങനെ ചില കാര്യങ്ങൾ നമുക്ക് നോക്കാം
സയൻസ്
ഫിക്ഷൻ ഇഷ്ടപ്പെടുന്നവർക്ക് സുപരിചിതമായ ഒന്നാണല്ലോ നാനോടെക്നോളോജി .സയൻസ് ഫിക്ഷൻ സിനിമകളിൽ ഈ സാങ്കേതിക വിദ്യയുടെ
പല ഉപയോഗങ്ങളും നമ്മൾ കണ്ടിട്ടുണ്ടല്ലോ .ചുരുക്കി പറയുകയാണെങ്കിൽ ഫിസിക്സ് ,കെമിസ്ട്രി ,ബയോളജി എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഏതൊരു മേഖലയിലും നാനോ സ്കെലിങ് നടത്തുന്നതിനെ ആണോ നാനോ ടെക്നോളജി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
ഒരു
മീറ്ററിന്റെ നൂറു കോടിയിൽ ഒരു ഭാഗം മാത്രമാണ് നാനോ മീറ്റർ അത്രയേറെ ചെറിയ അളവാണ് നാനോ സ്കെലിങ് ഒരു ഇഞ്ച് എന്നത് 2.5 കോടി നാനോ മീറ്റർ ആണ് .മനുഷ്യന് കണ്ണുകൾകൊണ്ട് കാണാൻ കഴിയാത്ര വിധം ചെറുതാണ് നാനോ സ്കെലിങ് ,ഇത്രയും ചെറിയ വലിപ്പത്തിൽ ഉള്ള യന്ത്രങ്ങളെയും റോബോട്ടിനെയും നിര്മിക്കുന്നതാണ് നാനോ റോബോട്ടിക്സ് ഇത്രയും ചെറിയ വലിപ്പത്തിൽ നിർമിക്കുന്നതിനായി ഇതുകൊണ്ട് വളരെ അധികം പ്രയോജനങ്ങൾ ഉണ്ട് ആറ്റങ്ങളെ വരെ ഇതുവഴി നിയന്ത്രിക്കാൻ കഴിയും ഇന്നത്തെ ലോകത്ത് നാനോ ടെക്നോളജി കൊണ്ടുള്ള സാദ്ധ്യതകൾ അനന്ദമാണ്
ചരിത്രം
1959 ൽ
അമേരിക്കൻ ഭൗതിക ശാസ്ത്രജ്ഞൻ ആയ റിച്ചാർഡ് ഫെയ്ൻമെൻ
നടത്തിയ പ്രഭാഷണത്തിൽ നിന്നുമാണ് നാനോ ടെക്നോളോജി എന്ന ആശയം ഉടലെടുക്കുന്നത് ,മൈക്രോസ്കോപിക് തലത്തിലുള്ള യന്ത്രങ്ങൾ നിർമ്മിക്കാൻ കഴിയുമെന്ന് അദ്ദേഹം സങ്കൽപിച്ചു എങ്കിലും വളരെ കാലത്തോളം ആരും അദ്ദേഹത്തിന്റെ സങ്കല്പത്തിന് പ്രധാന്യം കൊടുത്തില്ല .1974 നോറിയോ തനിഗുച്ചി (norio
taniguchi)എന്ന ജാപ്പനീസ് ശാസ്ത്രജ്ഞൻ ആണ് ഇതിനു നാനോ ടെക്നോലോജി എന്ന പേര് നൽകിയത്
ഭാവി സാധ്യതകൾ
ഏതാനും
ചില നാനോ മീറ്റർസ് എന്ന് പറയുമ്പോൾ അവയ്ക്കു ആറ്റങ്ങളെ വരെ നേരിട്ട് നിയന്ത്രിക്കാനാവും അതിനാൽ വെറും കണികകളിൽ നിന്നു പുതിയൊരു വസ്തുവിനെ നിർമിക്കാൻ പോലും നാനോ ബോറ്റ്സിനു സാധിക്കും ,നിർമിക്കാൻ മാത്രമല്ല ഒരു വസ്തുവിനെ നശിപ്പിക്കാനും ഇതിനു സാധിക്കും .പെട്ടെന്ന് നശിച്ചു പോകാത്ത പ്ലാസ്റ്റിക്ക് പോലുള്ള മാലിന്യങ്ങളെ നാനോടെക്നോളജി വഴി നിഷ്പ്രയാസം നശിപ്പിക്കാൻ കഴിയും അങ്ങനെ പ്രകൃതിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാൻ കഴിയും
പക്ഷെ
ചില പ്രശ്നങ്ങളും ഉണ്ട് നാനോ ബോട്സിനെ ആരെങ്കിലും ഹാക്ക് ചെയുക ആണെങ്കിൽ ഇതുവച്ചു അവർക്കു പല കുറ്റകൃത്യങ്ങളും ചെയ്യാൻ സാധിക്കും
,മറ്റൊന്ന് ഇവയ്ക്കു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യ കൂടി ലഭിച്ചാൽ ഇത് മനുഷ്യന്റെ നിയന്ത്രണത്തിന് അപ്പുറത്താകുകയും ,ഒരുപക്ഷെ മനുഷ്യവംശത്തെ തന്നെ
തുടച്ചുമാറ്റാനും സാധ്യത ഉണ്ട് .എങ്കിലും നിലവിൽ നമ്മൾ നാനോ ടെക്നോളോജിയെ ഭയപ്പെടേണ്ട കാര്യം ഇല്ല മനുഷ്യന്റെ നിയന്ത്രണത്തിൽ നന്മക്കായി ഉപയോഗിച്ചാൽ വലിയ പ്രയോജങ്ങൾ ഇതുവഴി ഉണ്ട്
ഇന്ന്
വൈദ്യ ശാസ്ത്ര രംഗത്താണ് നാനോ ടെക്നോളജി നമ്മൾകൂടുതലായും പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നത് മരുന്നുകൾ കൃത്യമായി രോഗം ബാധിച്ചിരിക്കുന്ന കോശങ്ങളിൽ എത്തിക്കുക എന്നതാണ് വൈദ്യശാസ്ത്ര രംഗത്തെ പ്രധാന ദൗത്യം ,അതുവഴി ആ മരുന്ന് കാരണം
മറ്റു കോശങ്ങൾക്ക് വന്നേക്കാവുന്ന പാർശ്വഫലങ്ങൾ കുറയ്ക്കാൻ കഴിയും ,അതുപോലെ രോഗപരിശോധനയ്ക്കും നാനോ ബോട്സ് ഉപയോഗിക്കാൻ കഴിയും അതുവഴി അസുഖം ശരീരത്തിൽ ബാധിക്കുന്നതിനു മുൻപേ കണ്ടെത്താനും വേണ്ട
മുൻകരുതൽ
എടുക്കാനും കഴിയും ,മറ്റൊരുപയോഗം രക്ത ധമനികൾ ശുദ്ധികരിക്കാനും ഹൃദ്രോഗം ചികിത്സയ്ക്കും ഉപയോഗിക്കാം
കാൻസർ
ചികിത്സാ രംഗത്താണ് ഏറ്റവും സാധ്യത ഉള്ളത് നിലവിൽ ഉള്ള റേഡിയേഷൻ ,കീമോ ,സർജറി തുടങ്ങിയ മാർഗങ്ങളിൽ വളരെയധികം പാർശ്വഫലങ്ങൾ ഉണ്ട് ,നാനോ ബോട്സ് ഉപയോഗിച്ച കാൻസർ കോശങ്ങളെ മാത്രം കണ്ടുപിടിച്ചു അവയെ മാത്രം നശിപ്പിക്കാൻ കഴിയും
നാനോ
ടെക്നോലോജി വഴി ലോകത്തിലെ മുഴുവൻ വിവരങ്ങളും കൈക്കുള്ളിലെ ചെറിയൊരു
ചിപ്പിൽ ഒതുങ്ങുന്ന
കാലം വിദൂരമല്ല ഇന്ന് മനുഷ്യന് സാധിക്കാത്ത ഒരുപാടു കാര്യങ്ങൾ ഭാവിയിൽ നാനോ ടെക്നോളജിയിലൂടെ ഭാവിയിൽ ചെയ്യാൻ കഴിയും നിലവിൽ അധികം പുരോഗമിക്കാത്ത ഒരു മേഖല ആയതിനാൽ നമുക്ക് നാനോ ടെക്നോളജി വഴി
എന്തെങ്കിലും ആപത്തു സംഭവിക്കുമെന്ന് ഭയക്കേണ്ട കാര്യം ഇല്ല .പക്ഷെ ഭാവിയിൽ ഇത് കൂടുതൽ മെച്ചപ്പെടുമ്പോളാണ് അതിന്റെ അപകട സാധ്യത കൂടുന്നത് .എന്തായാലും നമ്മുടെ ലോകത്തെത്തന്നെ മാറ്റിമറിക്കാൻ സാധിക്കുന്ന ഒരു ടെക്നോളോജി ആണിത് ഇതിന്റെ സാധ്യതകൾ അനന്ദമാണ്
.jpg)

.jpg)
Comments
Post a Comment