വാട്സാപ്പിൽ വൻ മാറ്റങ്ങൾ വരുന്നു ,സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം .(new updation in whatsapp )

 



ലോകത്തിലെ ഏറ്റവും ജനപ്രിയമായ മെസ്സേജിങ് അപ്ലിക്കേഷൻ ആണ് വാട്സപ്  ലോകമാകെ ഏകദേശം 2 ബില്യൺ ഉപഭോക്താക്കൾ ആണ് വാട്സാപ് ഉപയോഗിക്കുന്നത് .ഇതിൽ തന്നെ ലോകത്തിൽ ഏറ്റവും കൂടുതൽ വാട്സാപ് ഉപഭോക്താക്കൾ ഉള്ള രാജ്യം ഇന്ത്യയാണ് ..ഏകദേശം 487 മില്യൺ ഉപഭോക്താക്കൾ ആണ് ഇന്ത്യയിൽ വാട്സാപ്പ് ഉപയോഗിക്കുന്നത്  ഉപഭോക്താക്കളുടെ സ്വകാര്യതക്കു കൂടുതൽ പ്രാധാന്യം നൽകുന്ന പുതിയ അപ്‌ഡേഷൻസ് ആണ് വാട്സാപ്പ് ഇപ്പോൾ പുറത്തു കൊണ്ടുവരുന്നത് .സ്ക്രീന്ഷോട് എടുക്കുന്നതിനു നിയന്ത്രണം കൊണ്ടുവരുന്നതും .രഹസ്യമായി ഗ്രൂപ്പിൽനിന്നു പുറത്തുപോകാം എന്നതും പുതിയ മാറ്റങ്ങളിൽ ചിലതാണ്

തുറന്നു വായിച്ചാലുടൻ സ്വയം ഡിലീറ്റ് ആകുന്ന തരം മെസ്സേജുകളുടെ സ്ക്രീന്ഷോട് എടുത്ത് ആളുകൾ ഉപയോഗിച്ചിരുന്നു ഇനി മുതൽ ഇങ്ങനെ സ്ക്രീൻ ഷോട്ട് എടുക്കുന്നതിനു നിയന്ത്രണം ഉണ്ടാകും ..നേരത്തെ കണ്ടതിനു ശേഷം മാഞ്ഞുപോകുന്ന (view once)സംവിധാനം വാട്സാപ്പിൽ ഉണ്ടായിരുന്നു .എന്നാൽ സ്ക്രീന്ഷോട് എടുത്ത് ചിത്രങ്ങളും മെസ്സേജുകളും ദുരുപയോഗം ചെയുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പുതിയ നടപടി

ഗ്രൂപ്പ് കളിൽനിന്നു മറ്റു അംഗങ്ങളറിയാതെ പുറത്തുപോകുന്നതിനുള്ള അവസരവും മാസം തന്നെ ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് വാട്സാപ്പിന്റെ മാതൃ കമ്പനി ആയ മേറ്റയുടെ മേധാവി മാർക്ക് സുക്കർ ബെർഗ് പ്രഖ്യാപിച്ചു .ഗ്രൂപ്പ് അഡ്മിന് മാത്രമാകും ഒരാൾ പുറത്തുപോയന്നു അറിയിപ്പ് ലഭിക്കു .ഓൺലൈൻ സ്റ്റാറ്റസ് മറച്ചു പിടിക്കുന്നതിനുള്ള ഫീച്ചറും പ്രഖ്യാപിച്ചിട്ടുണ്ട്  ഉപഭോക്താവ് ഓൺലൈൻ ആയിരുന്നാലും മുകളിൽ ഡിപിക്ക് താഴെ ഓൺലൈൻ എന്ന് കാണിക്കാതിരിക്കുന്നതാണ് പ്രത്യേകത .താൻ ഓൺലൈൻ ആണെന്ന് ആരെയൊക്കെ കാണിക്കണം കാണിക്കേണ്ട എന്ന് ഉപഭോക്താവിന് തീരുമാനിക്കാം

 

ഉപഭോക്താക്കളുടെ അക്കൗണ്ട് സുരക്ഷിതമാക്കാൻ ലോഗിൻ അക്കൗണ്ട് ഫീച്ചറും അവതരിപ്പിക്കുന്നു .മറ്റേതെങ്കിലും ഡിവൈസ്ൽനിന്നു നമ്മുടെ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചാൽ ഫോണിൽ നോട്ടിഫിക്കേഷൻ ലഭിക്കുന്ന സംവിധാനം ആണ് ഉണ്ടാവുക ഇതിനു അനുമതി നൽകാനും നിഷേധിക്കാനും ഉപഭോകതാവിനു സാധിക്കും  വാട്സാപ്പ് അക്കൗണ്ട് തുറക്കാൻ ശ്രമിച്ച തിയതി സമയം ഡിവൈസ് ഇൻഫർമേഷൻ എന്നിവയാണ് നോട്ടിഫിക്കേഷൻ ലഭിക്കുക

 


സ്വകാര്യതയ്ക്ക് ഉപഭോക്താക്കൾ വളരെ പ്രാധാന്യം നൽകുമെന്ന് വാട്സപ്പ് നടത്തിയ പഠനത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് കൂടുതൽ സുരക്ഷാ ഫീച്ചേഴ്സ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത് . അപ്ഡേഷന്സ് ആദ്യം ഇന്ത്യയിലും ബ്രിട്ടനിലും ആയിരിക്കും ലഭിക്കുക ,പുതിയ സംവിധാനങ്ങൾ ലഭിക്കാൻ വാട്സാപ്പ് അപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്താൽ മതി




Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]