പ്രധാന ലിനക്സ് വേർഷൻസ് പരിചയപ്പെടാം ,ഏതാണ് നമുക്ക് യോജിച്ചത് (ലിനക്സ് part -2 ) LINUX VERSIONS

 


                            ലിനക്സ് ഒരു ഓപ്പൺ സോഴ്സ് ആണെന്ന് നമുക്കറിയാമല്ലോ .ലിനക്സിന് ഏകദേശം 600 ഓളം ഡിസ്ട്രിബൂഷൻസ് ഉണ്ട് അതിൽത്തന്നെ ഏകദേഷം 500 എണ്ണത്തോളം ഇപ്പോൾ ആക്റ്റീവ് അയി പ്രവർത്തിക്കുന്നവയാണ് .എത്രത്തോളം ലിനക്സ് വേർഷൻസ് ഉള്ളപ്പോൾ ഏതായിരിക്കും നാം തിരഞ്ഞെടുക്കുക ?  അത് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒന്നാണ്  അതിനാൽ  ചില പ്രധാന ലിനക്സ് വേർഷൻസ് നമുക്കൊന്ന് പരിശോധിക്കാം

ഇത്രത്തോളം ലിനക്സ് വേർഷൻസ് ഉണ്ടെങ്കിലും ഇവയെല്ലാം അടിസ്ഥാനമാക്കിയിരിക്കുന്നത് പ്രധാനമായും മൂന്നു ഫാമിലീസ് ആണ് ഡീബിയൻ (Debian),റെഡ് ഹാറ്റ്  (Red Hat),  സുസ് (SUSE)അതുപോലെ മറ്റൊരു വിഭാഗമാണ് ആർച് ലിനക്സ് arch linux , ഫെഡോറfedora  എന്നത് മറ്റൊരു ഭാഗം  അപ്പോൾ നമ്മുടെ ആവശ്യത്തിന് അനുസരിച്ചു ഏത് വേർഷൻ തിരഞ്ഞെടുക്കും ? കമ്പ്യൂട്ടർ ഉപഭോഗ്താക്കളെ പ്രധാനമായും 6 തലത്തിൽ കാണുന്നു അവയിൽ ഓരോ വിഭാഗത്തിനും ഏത് ലിനക്സ് വേർഷൻ ആണ് അഭികാമ്യം എന്ന് നോക്കാം

 


DEVOPS USERS

ഡിവോപ്സ് യൂസേഴ്സ് എന്നാൽ DEVELOPMENT ഓപ്പറേഷൻ ടീം , ഇവരാണ് ക്ളൗഡ്സാങ്കേതിക വിദ്യയിൽ കൂടുതൽ പ്രവർത്തിക്കുന്നത് . വിഭാഗത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ളത് . ഏറ്റവും വിശ്വസനീയമായി വെബ് സർവീസ് നടത്തുവാൻ കഴിയുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് വേണ്ടത് . DEVOPS യൂസേഴ്സ് പ്രധാനമായും ഉപയോഗിക്കുന്ന ലിനക്സ് വേർഷൻസ്  ആണ്

UBUNDU

CENT  OS

FEDORA

CLOUD LINUX

DEBIAN

 


 

DEVELOPER /PROGRAMER  USERS

 പ്രോഗ്രാമിങ് ,സോഫ്റ്റ്വെയർ DEVELOPER മേഖലയിൽ ഒരുപാടുപേർ ലിനക്സ് അധിഷ്ഠിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നുണ്ട് , പ്രോഗ്രാമേഴ്സ്നെ നമുക്ക് രണ്ടു വിഭാഗത്തിൽ തരം തിരിക്കാം The practical programmer, and. The academic programmer.ഇതിൽ പ്രാക്ടിക്കൽ പ്രോഗ്രാമേഴ്സ് ഉപയോഗിക്കുന്നവ

 

UBUNDU

LINUX MINT

OPEN SUSE

അക്കാഡമിക് ഡെവലപ്പേഴ്സ് ഉപയോഗിക്കുന്ന വേർഷൻസ് ആണ്

ARCH LINUX

MANJARO

ANTERGOS

 

HACKERS/ PENETRATION TEST USERS

നമുക്കറിയാം ഹാക്കർസ് മൂന്നു തരം  ഉണ്ട് WHITE HAT , BLACK HAT ,& GRAY HAT  ഹാക്കർസ് ഇതിൽ സമൂഹത്തിന്റെ നന്മക്കായും തിന്മക്കായും പ്രവർത്തിക്കുന്നവരുണ്ട് .ഹാക്കർസ് നമുക്കറിയാവുന്നത് പോലെ മറ്റൊരാളുടെ സ്വകാര്യതയിലേക്കു ,അല്ലെങ്കിൽ മറ്റൊരു കടന്നു കയറുന്നതിനു ആണ് ഉപയോഗിക്കുന്നത് ,പെനെട്രേഷൻ യൂസർ എന്നാൽ ഒരു സിസ്റ്റംത്തിന്റെ വിശ്വസനീയത പരിശോധിക്കൽ അങ്ങനെയുള്ള കാര്യങ്ങളാണ് ഇങ്ങനെ ഉള്ള ഉപയോഗത്തിനുള്ളതാണ്

 

KALI LINUX

PARROT OS

ARCH LINUX

 

 

NORMAL USERS

കൂടുതൽ ആളുകൾ ഉള്ള ഒരു വിഭാഗമാണ് ഇത് ,ഏറ്റവും കൂടുതൽ ഓപ്ഷൻസ് ഉള്ള വിഭാഗവും ഇതാണ് ഏറ്റവും മികച്ച ഒരു യൂസർ ഇന്റർഫേസ് ആണ് വിഭാഗത്തിൽ പ്രതീക്ഷിക്കുന്നത് ബേസിക് കംപ്യൂട്ടർ ഓപ്പറേഷൻസ് നിർവഹിക്കുന്ന വിദ്യാർത്ഥികൾ ,ഹോം യൂസേഴ്സ് ഒക്കെ വിഭാഗത്തിലാണ് ഇതിലുള്ള ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റംസ് ആണ്

UBUNDU

LINUX MINT

ZORIN OS

ELEMENTARY

KUBUNDU

MANJARO

 

GRAPHIC DESIGNERS

പ്രവർത്തന ക്ഷമതയും മികച്ച ദൃശ്യാനുഭവവും പ്രതീക്ഷിക്കുന്ന ഒരു വിഭാഗമാണ് ഗ്രാഫിക് ഡിസൈനേഴ്സ് .ഏറ്റവും ഉയർന്ന ഹാർഡ്വെയർ കപ്പാസിറ്റി ഉള്ള  കംപ്യൂട്ടറുകളാണ് വിഭാഗത്തിൽ ഉള്ളവർ ഉപയോഗിക്കുന്നത് ഇവർക്ക് യോജിച്ച ലിനക്സ് വേർഷൻസ് ആണ്

UBUNDU

KUBUNDU

LINUX MINT

ZORIN OS  

 

 

BUSINESS USERS

 ഉദോഗസ്ഥർ ,ഓഫീസ് ഉപയോഗം എന്നിവയാണ് മറ്റൊരു വിഭാഗം .ഇതിലെ പ്രധാന ഉപയോഗങ്ങൾ എന്നത് ഓഫീസ് അപ്പ്ലിക്കേഷൻസ് ,പ്രെസെന്റഷന്സ് ,ടൈപ്പിംഗ് ഉപയോഗിക്കുന്നവയാണ്

UBUNDU

FEDORA

OPEN SUSE

DEBIAN

 

 

ഇത്രയും വിഭാഗങ്ങൾ നമ്മൾ പരിശോധിച്ചപ്പോൾ മനസിലാവുന്ന കാര്യം എല്ലാ വിഭാഗത്തിനും യോജിച്ച ഒന്നാണ് UBUNDU ഓപ്പറേറ്റിംഗ് സിസ്റ്റം ,എല്ലാത്തരത്തിലുമുള്ള മികച്ച ഒരു അനുഭവമാണ് ഉബുണ്ടുവിൽ നിന്ന് ലഭിക്കുന്നത് നമ്മുടെ നാട്ടിലെ സ്കൂൾ വിദ്യാർഥികൾ ,ഗവണ്മെന്റ് എംപ്ലോയിസ് ഒക്കെ തങ്ങളുടെ ഔദോഗിക ആവശ്യങ്ങൾക്ക് ഉബുണ്ടുവിൻറെ  വിവിധ വേർഷൻസ് ആണ് ഉപയോഗിക്കുന്നത് ,മറ്റുള്ള ആളികൾക്കും  വിവിധ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റം തങ്ങളുടെ ഉപയോഗം ഏത് മേഖലയിൽ ആണ് എന്ന് കണ്ടറിഞ്ഞു വിവിധ ലിനക്സ് വേർഷൻസ് തിരഞ്ഞെടുക്കാം . 

 


ലിനക്സ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ചില പ്രയോജങ്ങൾ

ഓപ്പൺ സോഴ്സ് ആയതിനാൽ സൗജന്യമാണ് ഉപഭാക്താവിന്മാറ്റങ്ങൾ വരുത്താം

വൈറസ് ,ഹാക്കിങ് ഭീഷണി കുറവാണ്

മികച്ച വിശ്വസ്വനീയത

വളരെ കുറച്ചു സ്റ്റോറേജ് സ്പേസും ,റാം കപ്പാസിറ്റിയും മാത്രം മതി ലിനക്സ് ഇൻസ്റ്റാൾ ചെയ്യാൻ 

 

പ്രധാന ലിനക്സ് വേർഷൻസ് ഇവയാണ്

1 Ubuntu

2 Debian

3 CentOS Linux

4 CentOS Stream

5 Red Hat Enterprise Linux (RHEL)

6 Gentoo

7 Fedora

8 OpenSUSE

9 Scientific Linux

10 CloudLinux

11 Elementary OS

12 Linux Mint

13 Arch Linux

14 Manjaro

15 Oracle Linux

16 Slackware

17 Mageia

18 Clear Linux

19 Rocky Linux

20 AlmaLinux

21 Asahi Linux

22 Lubuntu

23 SUSE Linux

24 Knoppix

25 VzLinux

26 Peppermint OS

27 Zorin OS

28 BlackArch Linux

29 SUSE Liberty Linux

30 Navy Linux

 

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]