ഹാക്കിങ് ! , ഒരു നിമിഷം മതി നമ്മുടെ വിവരങ്ങൾ ചോരാൻ .ഈ കാര്യങ്ങൾ ശ്രദ്ധിക്കുക (PROTECT YOURSELF FROM HACKING)

 


                                   നമ്മൾ എല്ലാവരും കേൾക്കുകയും അതിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നതുമായ ഒന്നാണ് ഹാക്കിങ് ,സാങ്കേതികമായി നമ്മൾ പുരോഗമിക്കുമ്പോൾ നമുക്ക് നേരിടേണ്ടി വരുന്ന സൈബർ ഭീഷണികളും കൂടിവരുന്നു അതിലൊന്നാണ് ഹാക്കിങ് , ഹാക്കിങ്നെക്കുറിച്ചും ,ഹാക്കർമാരെക്കുറിച്ചും നാം കൂടുതൽ കണ്ടിരിക്കുന്നത് സിനിമകളിൽ ഒക്കെയാണ് ,ഇരുട്ടുമുറിയിൽ , കുറെ കമ്പ്യൂട്ടർ സ്ക്രീനുകളും അതിൽ മിന്നി മായുന്ന കുറെ കോഡുകളും ഒക്കെ , ഇങ്ങനൊക്കെ ആയിരിക്കും ഹാക്കറെ കുറിച്ചു നമ്മുടെ മനസിലെ സങ്കൽപ്പം ,എന്നാൽ ശരിക്കും ഇങ്ങനെയാണോ ഹാക്കിങ് ?ചിലർ വിചാരിക്കും നമ്മളെ ഒക്കെ ആര് ഹാക്ക് ചെയ്യാൻ അതൊക്കെ സിനിമകളിൽ അല്ലെ എന്നൊക്കെ  എന്നാൽ അങ്ങനെയല്ല , നമ്മൾ നിത്യവും ഉപയോഗിക്കുന്ന സ്മാർട്ഫോൺ ,ലാപ്ടോപ്പ് ഇവയിലൊക്കെ നാം സുരക്ഷിതർ അല്ല ,നമുക്ക് ചുറ്റും കഴുകൻ കണ്ണുകളുമായി കാത്തിരിക്കുന്നവരുണ്ട് ,നമ്മുടെ പിഴവുകൾ മുതലെടുത്ത്  ,നമ്മുടെ വ്യക്തി വിവരങ്ങൾ ചോർത്താൻ ,ഒരുപക്ഷെ നമുക്ക് അപരിചിതർ ആവണമെന്നില്ല നമ്മുടെ പരിചയക്കാരോ ബന്ധുക്കളോ ഒക്കെ നമ്മെ ഹാക്ക് ചെയ്തേക്കാം  

                                ഭൂരിപക്ഷം സാഹചര്യങ്ങളിലും നമ്മുടെ അശ്രദ്ധ മുതലേറെടുത്താകടന്നു കയറുന്നത്ണ് ഇവർ നമ്മുടെ ഡിവൈസുകളിൽ  ,എന്തൊക്കെയാണ് നാം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എങ്ങനെ നമ്മൾ ഹാക്ക് ആയോ എന്ന് തിരിച്ചറിയും ,എങ്ങനെ തടയാം എന്നിങ്ങനെ ഉള്ള കുറച്ചു കാര്യങ്ങൾ നമുക്ക് പരിശോധിക്കാം

 


എങ്ങനെയാണ് ഇവരുടെ  പ്രവർത്തനം

വലിയ സാങ്കേതിക പരിജ്ഞാനം ഇല്ലാത്തവരും , മറിച്ചു സാങ്കേതിക വിദഗ്ദ്ധരും ഹാക്കർമാരായി ഉണ്ട് .ഇതിൽ ആദ്യത്തെ വിഭാഗം ഹാക്ക് ചെയ്യുന്നത് തങ്ങളുടെ പരിചയക്കാരുടെയോ കുടുംബാംഗങ്ങളെയോ ഒക്കെയാണ് ,അവരെ ഭീഷണിപ്പെടുത്തുന്നതിനും രഹസ്യങ്ങൾ അറിയുന്നതിനും ഒക്കെയാണ് ഇവരുടെ പ്രവർത്തനം ,ഇതിനായി ഇവർ വിവിധ സ്പൈ അപ്ലിക്കേഷൻ സോഫ്റ്റ്വെയർ ആണ് ഉപയോഗിക്കുന്നത് ,ഹാക്ക് ചെയ്യാൻ ഉദ്ദേശിക്കുന്ന ഡിവൈസ് എപ്പോഴെങ്കിലും കരസ്ഥമാക്കി രഹസ്യമായി അപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നു,സാധരണ രീതിയിൽ ഉടമസ്ഥന് ഇത് പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല അങ്ങനെ അവർ നമ്മുടെ ഫോണിൽനിന്നും മറ്റും നമ്മുടെ സ്വകാര്യ രേഖകളും ചിത്രങ്ങളും ഒക്കെ ചോർത്തി എടുക്കുന്നു

രണ്ടാമത്തെ വിഭാഗം ആണ് പ്രൊഫഷണൽ ഹാക്കർസ് ,വലിയ സാങ്കേതിക പരിജ്ഞാനം ഉള്ളവർ ഇവർക്ക് ഹാക്ക് ചെയ്യാൻ ഡിവൈസ് കൈയിൽ കിട്ടണം എന്നൊന്നും ഇല്ല ലോകത്തു എവിടെ ഇരുന്നും ഇവർ   മറ്റുള്ളവരിലേക്ക് കടന്നു കയറുന്നു. ഇവർവളരെ നൂതനമായ സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത് ,ഇത്തരം ഹാക്കർസ് പ്രഫഷണൽ രീതിയിൽ ആയതിനാൽ സാധാരണക്കാരേക്കാൾ കൂടുതൽ ലക്ഷ്യമിടുന്നത് വലിയ ബിസിനസ് സ്ഥാപനങ്ങൾ ,.വിവിധ സർക്കാർ സ്ഥാപങ്ങൾ അങ്ങനെ കൂടുതൽ പ്രധാന്യം ഉള്ള മേഖലകൾ ആണ് ,ഇത്തരക്കാരുടെ കടന്നു കയറ്റം നെറ്റ്വർക്ക് സംവിധാനത്തിൽ കൂടിയോ ,സ്പാം ഇമെയിൽ വഴിയോ വിവിധ ലിങ്ക് വഴിയോ ആകാം

 

എങ്ങനെ തിരിച്ചറിയാം

സാധാരണ രീതിയിൽ ആരെങ്കിലും നമ്മുടെ വിവരങ്ങൾ ചോർത്തുന്നുണ്ടോ എന്ന് പെട്ടന്ന് തിരിച്ചറിയില്ല ,ഒരു ഹാക്കർ നമ്മുടെ ഫോണിൽ കടന്നു കഴിഞ്ഞാൽ ലോകത്തു എവിടെ ഇരുന്നും നമ്മുടെ ഫോൺ നിയന്ത്രിക്കുകയും ,നിരീക്ഷിക്കുകയും ചെയ്യാം ,ഒരുപക്ഷെ നമ്മുടെ ക്യാമറ വഴി ദൃശ്യങ്ങൾ കാണുകയോ നമ്മുടെ കോൺടാക്ട് ലിസ്റ്റ് ചോർത്തുകയോക്കെയാവാം ,അതിനാൽ  ഇവ തിരിച്ചറിയാൻ ചില വഴികളുണ്ട് .ഫോണിൽ ഏതെങ്കിലും അപ്ലിക്കേഷൻ നമ്മൾ ഉപയോഗിക്കുന്നതല്ലാതെ ബാറ്ററി ചാർജ് ഉപയോഗിക്കുന്നുണ്ടോ എന്ന് ബാറ്ററി സെറ്റിങ്സിൽ പരിശോധിക്കുക ,അല്ലെങ്കിൽ നമ്മുടെ മൊബൈൽ ഡാറ്റ ഏതെങ്കിലും അപരിചിത അപ്ലിക്കേഷൻ ഉപയോഗിക്കുണ്ടങ്കിൽ അത് ശ്രദ്ധിക്കുക അത്തരം അപ്പ്ലിക്കേഷൻസ് ഉടൻ അൺ ഇൻസ്റ്റാൾ ചെയുക ,എങ്ങനെ ഉള്ള ചില വഴികളിലൂടെ വിവരച്ചോർച്ച മനസിലാക്കാം

നമ്മൾ കരുതുന്നത് പോലെ ഇന്റർനെറ്റ് വഴി മാത്രമല്ല ഹാക്കിങ് നടക്കുന്നത് ,വിദഗ്തരായ ഹാക്കർസ്‌ കോഡുകൾ വികസിപ്പിച്ചു അതുവഴിയും ഹാക്കിങ് നടത്തുന്നു .ശ്രദ്ധിക്കേണ്ട പ്രധാന കാര്യം എന്തെങ്കിലും തരത്തിലുള്ള സൈബർ ആക്രമണം നേരിടേണ്ടി വന്നാൽ മടിക്കാതെ ഉടൻ നിയമപരമായ കാര്യങ്ങൾ സ്വീകരിക്കുക

എങ്ങനെ തടയാം  ,എന്തെല്ലാം ശ്രദ്ധിക്കണം

ഇക്കാര്യത്തിൽ ഓർക്കേണ്ട പ്രധാന കാര്യം രോഗം വന്നിട് ചികിത്സിക്കുക എന്നതിനേക്കാൾ രോഗം വരാതെ സൂക്ഷിക്കുക എന്നതാണ് ,ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഇത്തരം കടന്നുകയറ്റം ഒഴിവാക്കാം

കഴിവതും നമ്മുടെ ഫോൺ മറ്റാർക്കും ഉപയോഗിക്കാൻ നൽകാതിരിക്കുക

ഫോൺ /കമ്പ്യൂട്ടർ സുരക്ഷിതവും ശക്തവുമായ പാസ്സ്വേർഡ് ഉപയോഗിക്കുക

കംപ്യൂട്ടർകളിൽ  മികച്ച ആൻറിവൈറസ് സോഫ്റ്റ്വെയർ ഉപയോഗിക്കുക

അനാവശ്യവും അപരിചിതവുമായ ലിങ്ക് ,മെയിൽ തുറന്നു നോക്കാത്തിതിരിക്കുക ,അവ സ്റ്റോർ ചെയ്യാതെ ഡിലീറ്റ് ചെയ്യക

നമ്മുടെ സ്വകാര്യ ചിത്രങ്ങളോ ,വീഡിയോ മുതലായവ ഫോണിൽ സൂക്ഷിക്കാതിരിക്കുക

പരിചയമുള്ളതോ വിശ്വാശ്വനീയമായതോ ആയ സർവീസ് സെന്ററിൽ സമീപിക്കുക ,നൽകുമ്പോൾ ഡാറ്റ കോപ്പി ചെയ്ത മാറ്റി,അല്ലെങ്കിൽ ലോക്ക് ചെയ്ത മാത്രം നൽകുക

ക്യാമെറ ഉപയോഗിക്കുന്നില്ലാത്ത സാഹചര്യങ്ങളിൽ ഗാർഡ് ഉപയോഗിച്ചു മറയ്ക്കുക

നമുക്കാവശ്യം ഉള്ള സോഫ്റ്റ്വെയർ,അപ്ലിക്കേഷൻ  മാത്രം  ഉപയോഗിക്കുക ,അനാവശ്യവും അപരിചിതവുമായവ വഴി ഹാക്കർസ് കടന്നു കയറാം

ഡിവൈസ് അപ്ഡേറ്റ് ആയി സൂക്ഷിക്കുക ,വർഷത്തിൽ ഒരിക്കൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതും ഉചിതം

അപരിചിതമായതും മോഹിപ്പിക്കുന്നതുമായ ഓഫർ കാണുമ്പോൾ ചാടി വീഴാതിരിക്കുക

പബ്ലിക് വൈഫൈ ഉപയോഗിക്കുന്നത് ഒഴിവാക്കുക, പബ്ലിക് വൈഫൈ വഴി ഹാക്കർ എളുപ്പത്തിൽ നിങ്ങളുടെ ഫോണിൽ എതാൻ സാധ്യത ഉണ്ട്amm

 

ഹാക്കർമാരെ മൂന്നായി തിരിച്ചിട്ടുണ്ട് ബ്ലാക്ക് ഹാറ്റ്(blackhat ) ,വൈറ്റ് ഹാറ്റ്(whitehat ) ,ഗ്രേ ഹാറ്റ്(grayhat ) ഹാക്കേഴ്സ്

ബ്ലാക്ക് ഹാറ്റ് ഹാക്കർസ് ഏന്നാൽ തങ്ങളുടെ കഴിവുകൾ സമൂഹത്തിന്റെ തിന്മയ്ക്കായും ,നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കുന്നവരാണ് ,മറിച്ചു തങ്ങളുടെ  ഹാക്കിങ് സ്കിൽ സമൂഹത്തിന്റെ നന്മയ്ക്കും ,തിന്മയ്ക്കെതിരെ പ്രവർത്തിക്കുന്നവരുമാണ് വൈറ്റ് ഹാറ്റ് ,ഇനി മറ്റൊരു കൂട്ടർ ഗ്രേ ഹാറ്റ് അവർ ഒരേ സമയം നന്മയ്ക്കും തിന്മയ്ക്കും ഉപയോഗിക്കുന്നവരാണ് ,സമൂഹത്തിന്റെ നന്മയ്ക്കും നല്ല കാര്യങ്ങൾക്കും ഉപയോഗിച്ചാൽ വളരെ നല്ല ഒരു കരിയർ ഓപ്ഷൻ ആണ് ഹാക്കിങ് എന്നത്

നമ്മുടെ സുരക്ഷയുടെ താക്കോൽ നമ്മുടെ കൈയിൽ തന്നെയാണ് .ഇന്ന് നമ്മുടെ ജീവിതത്തിൽ സാങ്കേതിക വിദ്യ വളരെ അധികം പ്രധാനമാണ് ഇവോയൊന്നുമില്ലാത്ത  ഒരു ദിവസം പലർക്കും അരോചകമാണ് ,വളരെ ശ്രദ്ധിച്ചും കരുതലോടെയും ഇവ ഉപയോഗിക്കുക അല്ലെങ്കിൽ വളരെ ദുഷ്യമായ വശങ്ങളും ഇവയ്ക്കുണ്ട് ഓർക്കുക

WORDS BY----FEBIN 



Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]