ഓൺലൈൻ വായ്പ ആപ്പുകൾക്കു കടിഞ്ഞാണിടാൻ റിസർവ് ബാങ്ക് (RBI to clamp down on online loan apps)
ഓൺലൈൻ
വായ്പ അപ്ലിക്കേഷൻ വഴി ലോൺ എടുത്ത് കുരുക്കിലായവരുടെ വാർത്തകൾ അനുദിനം കൂടിവരികയാണ് ,വൻ കൊള്ളയാണ് ഇത്തരം
ലോൺ വഴി നടക്കുന്നത് .ആളുകളുടെ അറിവില്ലായ്മയും പണത്തിന്റെ അതാവശ്യവും മുതലെടുത്തു തട്ടിപ്പു നടത്തുന്ന കമ്പനികൾക്കു കടിഞ്ഞാണിടാൻ ഇപ്പോൾ റിസർവ് ബാങ്ക് മാർഗരേഖ പുറത്തിറക്കിയിരിക്കുന്നു
ഓൺലൈൻ
ആപ്പ് വഴി വായ്പ്പയെടുന്നവരുടെ ഫോണിലെ ഫയലുകൾ ,കോണ്ടാക്ട് ലിസ്റ്റ് ,കാൾ വിവരങ്ങൾ എന്നിവ ഒരു കാരണവശാലുംചോർത്തുകയോ പരിശോധിക്കുകയോ ചെയ്യരുതെന്നാണ് റിസർവ് ബാങ്ക് നിര്ദ്ദേശം ഡിജിറ്റൽ
വായ്പ്പയുമായി ബന്ധപെട്ടു റിസർവ് ബാങ്ക് നിയോഗിച്ച ആറംഗസമിതിയുടെ നിർദ്ദേശങ്ങൾ RBI അംഗീകരിച്ചു .എന്നാൽ ഫോണിലെ ക്യാമറ ,മൈക്ക്,ലൊക്കേഷൻ എന്നിവ റെജിസ്ട്രേഷൻ ,തിരിച്ചറിയൽ ആവശ്യങ്ങൾക്ക് ഒരുതവണ ഉപയോഗിക്കാൻ അനുമതി ഉണ്ടാകുമെന്നു RBI അറിയിച്ചിട്ടുണ്ട്
നിശ്ചിത
ഡാറ്റ ഉപയോഗിക്കുന്നതിനു ഉപഭോക്താവിന്റെ അനുമതി നിർബന്ധമാണ് ,നിലവിൽ നൽകിയ ഡാറ്റ സംബന്ധിച്ചുള്ള അനുമതി പിൻവലിക്കാനും ഉപഭോക്താക്കൾക്ക് ഇനി അവസരം ലഭിക്കും ,ചില വായ്പ്പാ അപ്പ്ലിക്കേഷനുകൾ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നു എന്ന പരാതി ഉയർന്നിരുന്നു ,പണം തിരിച്ചടയ്ക്കാൻ മുടക്കം വരുത്തുന്നവരെ അവരുടെ ഫോണിലെ സ്വകാര്യ ചിത്രങ്ങളുടെയും വിഡിയോ യുടെയും പേരിൽ ബ്ലാക്മെയ്ൽ ചെയ്തിരുന്നു .ഫോണിലെ കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പക്കലേയ്ക്ക് ഇത്തരം ബ്ലാക്മെയ്ൽ സന്ദേശം അയക്കുന്നതാണ് ഇവരുടെ രീതി
അനധികൃത
വായ്പ്പാ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നത് തടയാൻ സർക്കാർ നിയമം മൂലം നിരോധനം കൊണ്ടുവരണമെന്ന നിർദ്ദേശം RBI കേന്ദ്ര സർക്കാരിന് കൈമാറിയിട്ടുണ്ട്
കെണിയിൽപെട്ടവർക്കും രക്ഷപെടാൻ
അവസരം
ഡിജിറ്റൽ
വായ്പ്പാ ഉപയോഗിച്ച്തുടങ്ങിയ ശേഷം മനസ്സുമാറുന്ന ഉപഭോക്താവിന് അധിക ബാധ്യത വരാതെ പിന്മാറാൻ ഇനി അവസരം ലഭിക്കും ,ആലോചന ഇല്ലാതെ ധൃതിയിൽ എടുത്ത വായ്പകൾ അബദ്ധം ആണെന്ന് മനസിലായാൽ പിന്മാറാൻ മുൻപ് അവസരം ഇല്ലായിരുന്നു .കാലാവധി തികച്ചശേഷം വൻ തുക പലിശ
നൽകി മാത്രമാണ് ലോൺ അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നത് .ഇനി മുതൽ കുറച്ചു ദിവസത്തെ പലിശ മാത്രം നൽകുന്ന രീതി കൊണ്ടുവരാൻ ആണ് RBI നീക്കം
റിസർവ് ബാങ്കിന്റെ
നിർദ്ദേശങ്ങൾ
➤ഉപഭോക്താവിന്റെ
അനുമതിയില്ലാതെ ക്രെഡിറ്റ് ലിമിറ്റ് വർധിപ്പിക്കുന്നത് നിരോധനം
➤പരാതിയിൽ
30 ദിവസത്തിനുള്ളിൽ തീർപ്പു ഉണ്ടായില്ലെങ്കിൽ RBI ഇന്റഗ്രേറ്റഡ് ഓംബുഡ്സ്മാന് പരാതി നൽകാം
➤വായ്പ്പക്കുള്ള
മൊത്തം ചെലവ് ആദ്യം അറിയിക്കണം
➤മറ്റൊരു
കക്ഷിക്ക് ഡാറ്റ നല്കാൻ ഉപഭോക്താവിന്റെ അനുമതി വേണം
➤എല്ലാ
ഡാറ്റയും ഇന്ത്യൻ സെർവറിൽ സൂക്ഷിക്കണം
➤ബിയോമെട്രിക്
വിവരങ്ങൾ സൂക്ഷിക്കരുത്



Comments
Post a Comment