ഫേസ്ബുക്കിലെ നിങ്ങളുടെ നാലു വിവരങ്ങൾ അപ്രത്യക്ഷമാകുന്നു !

                              



                      2022 ഡിസംബർ 1 മുതൽ ഫേസ്ബുക്കിൽ നിങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന നാലു വിവരങ്ങൾ ഫേസ്ബുക് നീക്കം ചെയ്യുന്ന വിവരം ഇതിനോടകം തന്നെ നിങ്ങളിൽ പലരും അറിഞ്ഞിരിക്കും , ഫേസ്ബുക്കിന്റെ മാതൃ സ്ഥാപനമായ മേറ്റയുടെ അറിയിപ്പനുസരിച്ച നാലു വ്യക്തി വിവരങ്ങളാണ് ഒഴിവാക്കുന്നത് .ഇതിനെ കുറിച്ചുള്ള നോട്ടിഫിക്കേഷൻ നമുക്ക് ഫേസ്ബുക്കിൽ നിന്ന് ലഭിച്ചിട്ടുട്ടുണ്ടാകും .പക്ഷെ പലരും അത് നോക്കുക പോലും ചെയ്ത് അവഗണിച്ചിട്ടുണ്ടാകും .നഷ്ടപെടുന്ന വിവരങ്ങൾ ഇവയെല്ലാം ആയിരിക്കും

·           ➤പൊളിറ്റിക്കൽ വ്യൂസ് (POLITICAL VIEWS  )

·          ➤റിലീജിയസ് വ്യൂസ്  (RELIGIOUS VIEWS  )

·          ➤INTRESTED IN

·         ➤ അഡ്രസ്

 

എന്തുകൊണ്ടാണ് വിവരങ്ങൾ ഒഴിവാക്കുന്നു എന്നതിൽ കൃത്യമായ ഒരു വിശദീകരണം ഫേസ്ബുക്കിൽ നിന്ന് വന്നിട്ടില്ല അകെ അവർ ചെയ്തിരിക്കുന്നത് ,ഇങ്ങനെ ഒരു കാര്യം ഔദ്യോഗികമായി പ്രഖാപിക്കുകയും ,ഫേസ്ബുക് ഉപയോഗം കൂടുതൽ ലളിതമാക്കാനാണ് ഇങ്ങനെ ഒരു മാറ്റം എന്ന് പറയുകയും മാത്രമാണ് ചെയ്തിരിക്കുന്നത് .അതേ സമയം വിവരങ്ങൾ ഫേസ്ബുക്കിലെ മറ്റിടങ്ങളിൽ പങ്കുവെക്കാൻ തടസമില്ലെന്നും മെറ്റാ പറയുന്നു .ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ പങ്കുവെക്കാൻ ഉള്ള സ്ഥലം വര്ഷങ്ങളായി ഫേസ്ബുക്കിൽ ഉള്ളതാണ് .യഥാർത്ഥത്തിൽ ഇങ്ങനെയുള്ള വ്യക്തിവിവരങ്ങൾ പങ്കുവെക്കുന്ന ഒരേയൊരു  സമൂഹ മാധ്യമവും ഫേസ്ബുക് ആയിരുന്നു  അതുകൊണ്ടുതന്നെ വ്യക്തിവിവരങ്ങൾ വേണ്ട രീതിയിൽ സംരക്ഷിക്കാത്തതിനാൽ  ലോകമെങ്ങും ഫേസ്ബുക് കടുത്ത വിമർശനം നേരിട്ടിരുന്നു



ഇന്ത്യയിൽ പാർലമെന്ററി കാര്യ സമിതിയിലും ,നിയമസഭാ സമിതിയിലും കോടതികളിലും സ്വകാര്യത സംബന്ധിച്ചു ഫേസ്ബുക്കിന് വിശദീകരം നൽകേണ്ടി വന്നിരുന്നു .പരസ്യകമ്പനികൾക്കും വാണിജ്യ താൽപര്യയം ഉള്ള അപ്ലിക്കേഷൻ ഡെവലപ്പര്മാര്ക്കും ,മറ്റു  തേർഡ് പാർട്ടി സൈറ്റുകൾക്കും വ്യക്തിവിവരങ്ങൾ ലഭിച്ചിരുന്നു എന്നാണ് പ്രധാന പരാതി .ഇതുപയോഗിച്ചു വ്യക്തി താല്പര്യങ്ങൾ മനസിലാക്കുന്നതിനും .ഇതുവഴി പരസ്യങ്ങളും ഉത്പന്നങ്ങളും ആളുകളിലേക്ക് കമ്പനികൾ എത്തിക്കുകയും ചെയുന്നുണ്ട്

        സ്വകാര്യത ലംഘനത്തെ കുറിച്ചുള്ള വിമർശനം കടുത്തതോടെ കഴിഞ്ഞ വര്ഷം ജനുവരിയോടെ ഫേസ്ബുക് തങ്ങളുടെ പരസ്യ നയം പരിഷ്കരിച്ചിരുന്നു അതിന്റെ തുടർച്ചയെന്നോണം ആകാം ഇപ്പോഴത്തെ മാറ്റങ്ങൾ എന്നും കരുതുന്നു

തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കും വിധം പക്ഷപാദപരമായ രാഷ്ട്രീയ പ്രചാരണം നടത്തുക ,വലതുപക്ഷ നിലപാടുകൾക്ക് നിശബ്ദ പിന്തുണ നൽകുക തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളും മെറ്റാ പല രാജ്യങ്ങളിലും നേരിട്ടിരുന്നു

റഷ്യയിൽ നിരോധിക്കപ്പെട്ട ഭീകര സംഘടനകളുടെ പട്ടികയിൽ ആണ് മെറ്റയെ ഉൾപ്പെടുത്തിയിരുന്നത് .ഏതായാലും കഴിഞ്ഞ കുറേനാളുകളായി ഫേസ്ബുക് ഉപഭോക്താക്കളുടെ എന്നതിൽ വൻ കുറവാണു ഉണ്ടായിക്കൊണ്ടിട്ടിരിക്കുന്നത് മെറ്റാ റിപ്പോർട്ട് അനുസരിച്ച കഴിഞ്ഞ വർഷത്തിന്റെ നാലാം പാദത്തിൽ മാത്രം 10 ലക്ഷം പ്രതിദിന ഉപഭോക്താക്കളെ ആണ് ഫേസ്ബുക്കിന് നഷ്ടമായത്


 

വ്യക്തി വിവരങ്ങൾ ഫേസ്ബുക് നീക്കം ചെയ്യുന്നതിന് മുൻപ് വിവരങ്ങൾ ഡൌൺലോഡ് ചെയ്ത സൂക്ഷിക്കുന്നതിനും അവസരം ഉണ്ട് .ഫേസ്ബുക്കിൽ നമ്മൾ നൽകിയിരിക്കുന്ന വിവരങ്ങൾ ഭൗതിക സ്വത്തായി കണക്കാകാം എന്ന് ടെക് വിദഗ്ദ്ധരും നിയമജ്ഞരും അഭിപ്രായപെടുന്നുണ്ട്

കൂട്ടപിരിച്ചുവിടലും ,സാമ്പത്തിക മാന്ദ്യവും ,രാഷ്ട്രീയ സാമൂഹിക വിമർശനവും ,നിയമപരമായ നിയന്ത്രണവും കൂടുതൽ നടപടികളിലേക്ക് ഫേസ്ബുക് പോലുള്ള സാമൂഹിക മാധ്യമങ്ങളെ നയിച്ചേക്കാം അത് നിരീക്ഷിക്കുകയും മുൻകരുതലുകൾ സ്വീകരിക്കേണ്ടതും ഉപഭോക്താക്കളുടെ ചുമതലയാണ്




Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]