ഇ -വേസ്റ്റ് കൂമ്പാരം ,നാളത്തെ ഖനികളായി മാറുമോ ? (E –WASTE )
ഈ വര്ഷം 530 കോടിയോളം
മൊബൈൽ ഫോണുകൾ ഉപേക്ഷിക്കപെടുമെന്നാണ് ഒരു BBC റിപ്പോർട്ട് പറയുന്നത് .ഇന്റർനാഷണൽ വേസ്റ്റ് ഇലെക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എക്വിപ്മെൻ്റ് (WEEE )ഫോറത്തെ ഉദ്ധരിച്ചാണ് വാർത്ത .മൊബൈൽ ഫോണുകളുടെ മാത്രം കണക്കാണിത് ,മറ്റു കോടാനുകോടി ഉപകരണങ്ങൾ പുതിയ ഉപകരണങ്ങൾക്കു വഴിമാറി ഇ -വേസ്റ്റ് കൂമ്പാരത്തിൽ
എത്തിച്ചേരും .പഴയ ഉപകരണങ്ങൾ വലിച്ചെറിയുന്നത്ര തീവ്രമായ പാരിസ്ഥിതിക പ്രേശ്നങ്ങളാണ് അവ
പുനരുപയോഗത്തിനു വിധേയം ആക്കാത്തപ്പോഴും ശരിയായ രീതിയിൽ കൈകാരം ചെയ്താൽ പുതിയ ഇലക്ട്രോണിക്ഉപകരണങ്ങളുടെ
നിർമാണത്തിന് ആവശ്യമായ അപൂർവ മൂലകങ്ങൾ കണ്ടെടുക്കാവുന്ന ഖനികളായി മാറും ഇ വേസ്റ്റ് കൂമ്പാരങ്ങൾ
ലോകത്താകമാനം 1600 കോടി ഫോണുകൾ ഉപയോഗത്തിൽ ഉണ്ടെന്നാണ് കണക്ക് പക്ഷെ ലോക ജനസംഖ്യ അതിന്റെ പകുതി മാത്രമാണല്ലോ .ഇതിൽ വലിയ ഒരു പങ്കാണ് ഈ വര്ഷം ഉപേക്ഷിക്കപെടാൻ പോകുന്നത് .വളരെ ചെറിയ തകരാർ മൂലമോ പുതിയ മോഡലുകളോടുള്ള ഭ്രമമോ ഒക്കെ ആകാം ഇതിന്റെ പിന്നിലെ കാരണങ്ങൾ .പകരം വിപണിയിലേക്കെത്തേണ്ട കോടിക്കണക്കിനു പുതിയ ഫോണുകളുടെ നിർമാണത്തിന് അത്യപൂർവമായ മൂലകങ്ങൾ ഖനനം ചെയ്ത കണ്ടെത്തേണ്ടതുണ്ട് അതിനായി പരിസ്ഥിതിയെ വലിയ തോതിൽ ചൂഷണം ചെയ്യേണ്ടതായി വന്നേക്കാം .അതുകൊണ്ടാണ് വീട്ടിൽ ഭദ്രമായി വച്ചാൽ പോലും ഇ -വേസ്റ്റ് പരിസ്ഥിതിക്ക് ദോഷം ആണെന്ന് പറയുന്നത്
ഇത്രയും പറഞ്ഞത് ഫോണിന്റെ കാര്യം മാത്രമാണ് .മൈക്രോ ചിപ്പ് അധിഷ്ഠിതമായ മറ്റനേകം ഉപകാരങ്ങളാണ് സമാന സാന്നിധ്യവും ഭീഷണിയുമായി നമ്മുടെ ജീവിതത്തിൽ ഉള്ളത് .സ്മാർട്ട് ഹോം ഉപകരണങ്ങൾ ,വെയറബിളുകൾ ,ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് തുടങ്ങിയ പുതിയ ടെക്നോളോജിക്കൽ കൂടിയാകുമ്പോൾ കാര്യങ്ങൾ കൈവിടുകയാണ് .
മെറ്റീരിയൽ ഫോക്കസ് എന്ന സംഘടനയുടെ കണക്കു പ്രകാരം 53000 കോടിയിലേറെ രൂപ വിലവരാവുന്ന 2 കോടിയിലധികം ഉപകരണങ്ങൾ ആണ് യുകെ ഇലെ വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്നത് .ഇവ പുനരുപയോഗത്തിനു വിധേയമാകുന്നില്ല . ഇലക്ട്രോണിക് ഉപകരണങ്ങൾ അനാവശ്യമായി വാങ്ങി കൂട്ടുന്നതും ഉപയോഗശൂന്യമാക്കുന്നതും ഒഴിവാക്കേണ്ടത് തന്നെ .അതുപോലെ തന്നെ പ്രധാനമാണ് ഉപയോഗ ശൂന്യമായ ഉപകരണങ്ങൾ ശരിയായ രീതിയിൽ പുനരുപയോഗത്തിനു വിധേയമാക്കണം എന്നതും .
നൂറു ശതമാനം പരിസ്ഥിതി സുഹൃദമായ ഇ-വേസ്റ്റ് സംസ്കരണം ഇനിയും സാധ്യമായിട്ടില്ല എന്നാൽ മികച്ച രീതിയിൽ ഉള്ള മുന്നേറ്റങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നുമുണ്ട് .ആയിരക്കണക്കിന് ഡോളർ വിപണി മൂല്യം ഉള്ള ഒരു മേഖല ആണിത് .ഇലക്ട്രോണിക് നിർമാണ രംഗത്ത് അപൂർവ മൂലകങ്ങൾക്കുള്ള ആവശ്യം പരിഗണിക്കുമ്പോൾ ഇ-വേസ്റ്റ് സംസ്കരണം ഇനിയും ശക്തിപ്പെടാനുണ്ട്
എന്തായാലും ആവശ്യമില്ലാത്ത ഉപകരണങ്ങൾ പറ്റാവുന്നത്ര വേഗം പുനരുപയോഗത്തിനോ ശാസ്ത്രീയ പുനർചംക്രമണത്തിനോ വിട്ടുകൊടുക്കേണ്ടത് ഉപഭോക്താക്കളായ നമ്മുടെ ഉത്തരവാദിത്തമാണ്


Comments
Post a Comment