ഫേസ്ബുക്ക് തകരുകയാണോ ? എന്താണ് META യിൽ സംഭവിക്കുന്നത്
ലോകത്തിലെ സമൂഹ മാധ്യമ കമ്പനികളിലെ ഭീമന്മാരായ മെറ്റാ വൻനഷ്ടത്തിലൂടെ ആണ് കടന്നു പോകുന്നതെന്നു ആണ് ടെക് ലോകത്തിലെ പുതിയ വാർത്ത . 2004 ഫെബ്രുവരിയിൽ മാർക്ക് സുക്കെർബർഗിന്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഫേസ്ബുക് മുൻ വർഷങ്ങളിൽ വളർച്ചയിൽ വൻ കുതിപ്പായിരുന്നു നടത്തിയിരുന്നത് . വാട്സ്ആപ് ,ഇൻസ്റ്റാഗ്രാം പോലെ തങ്ങൾക്കു ചെറിയ രീതിയിൽ എങ്കിലും മത്സരം നേരിടേണ്ടിവരുന്ന കമ്പനികളെ വൻ വിലക്ക് ഏറ്റെടുത്തുകൊണ്ടും ടെക് ലോകത്തെ വമ്പന്മാരായി വാഴുകയായിരുന്നു ഫേസ്ബുക് .കമ്പനി മേധാവിയായ മാർക്ക് സുക്കെർബർഗ് ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു ..
കഴിഞ്ഞ വര്ഷം ആണ് ഫേസ്ബുക് ,വാട്സാപ്പ് ,ഇൻസ്റ്റാഗ്രാം എന്നീ കമ്പനികളുടെ മാതൃ സ്ഥാപനമായി മെറ്റാ സ്ഥാപിതമായത് .
പക്ഷെ ഇപ്പോൾ മെറ്റാ കമ്പനി തകർന്നടിയുകയായി ആണ് വാർത്തകൾ പുറത്തുവരുന്നത് .മാർക്ക് സുക്കെർബർഗിന് തന്റെ സമ്പത്തിൽ 61 ശതമാനം ആണ് ഈ വര്ഷം നഷ്ടം .അതായത് ഈ വര്ഷം മാത്രം അദ്ദേഹത്തിന് ഏകദേശം 70 ബില്യൺ ഡോളർ ആണ് നഷ്ടം വന്നിരിക്കുന്നത് .ഓഹരി വിപണിയിൽ മെറ്റാ തകർന്നടിയുകയാണ് ഒരു ദിവസം തന്നെ 26 ശതമാനം ഡ്രോപ്പ് വരുന്നത് ഓഹരി വിപണിയുടെ ചരിത്രത്തിൽ അപൂർവമാണ് എന്നാൽ ഇപ്പോൾ അതാണ് മെറ്റാ യ്ക്ക് സംഭവിച്ചു കൊണ്ടിരിക്കുന്നത്
നമ്മൾ ഒക്കെ ദിവസവും ഉപയോഗിച്ച് കൊണ്ടിരിക്കുന്ന അപ്പ്ലിക്കേഷനുകൾക്കു എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് പരിശോധിക്കാം
എന്താണ് കാരണങ്ങൾ
?
ഭാവിയിലെ സാങ്കേതിക വിദ്യയായ മെറ്റാവേർസ് കുറച്ചു നാളുകൾക്കു മുൻപ് മെറ്റാ പ്രഖ്യാപിച്ചിരുന്നു .15 ബില്യൺ ഡോളർ ആണ് സുക്കെർബെർഗ് ഈ ഒരു സാങ്കേതിക വിദ്യക്കായി മുതൽ മുടക്കിയിരിക്കുന്നത് .
ഭാവിയിൽ വൻ മുന്നേറ്റം പ്രതീക്ഷിക്കുന്ന വിർച്യുൽ റിയാലിറ്റി അധിഷ്ഠിതമായ ഈ സാങ്കേതിക വിദ്യയുടെ കോൺസെപ്റ് അതി ഗംഭീരം ആയിരുന്നെങ്കിലും നിലവിൽ പുറത്തിറക്കിയിരിക്കുന്ന മോഡലിന്റെ ക്വാളിറ്റി വളരെ മോശം ആണ് ഇത് തകർച്ചക്കുള്ള ഒരു കാരണം ആയി കാണുന്നു അതോടൊപ്പം കോവിഡ് നു ശേഷം ഉള്ള ലോകത്തിന്റെ മാറ്റത്തിനും പങ്കുള്ളതായി കരുതുന്നു .ഭാവിയിൽ മെറ്റാവേർസ് വൻ വിജയം ആയേക്കാം എങ്കിലും നിലവിൽ കമ്പനി പ്രതീക്ഷിച്ച ഒരു വിജയം ഈ സാങ്കേതിക വിദ്യക്കുണ്ടായോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു
പരസ്യവരുമാനത്തിലെ കുറവ് - പരസ്യ വരുമാനത്തിലെ കുറവ് മേറ്റയുടെ തകർച്ചക്ക് മറ്റൊരു കാരണം ആണ് അത് ആപ്പിൾ കമ്പനി കൊണ്ടുവന്ന ഒരു മാറ്റം മൂലം ആണെന്ന് കരുതുന്നു ആപ്പിൾ ഡിവൈസുകളിൽ ഉപഭോക്താക്കൾക്ക് തങ്ങളെ ട്രാക്ക് ചെയുന്നത് ഒഴിവാക്കൻ സൗകര്യം കൊണ്ടുവന്നു .അതുവഴി ഫേസ്ബുക്കിന് ഉപഭോക്താക്കളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാൻ കഴിയാതെ വരികയും .യോജിച്ച പരസ്യങ്ങൾ നല്കാൻ കഴിയാതെ വരികയും ചെയ്തു അങ്ങനെ ഫേസ്ബുക്കിന് ലഭിച്ച്കൊണ്ടിരുന്ന പരസ്യവരുമാനത്തിൽ വലിയ കുറവുണ്ടായി .
സ്വകാര്യത , ഡാറ്റ
സുരക്ഷാ
ഫേസ്ബുക്കിലെ ഉപഭോക്താക്കളുടെ സ്വകാര്യത സംബന്ധിച്ചു വലിയ വിവാദങ്ങൾ ആണ് ഉണ്ടായത് .സ്വകാര്യതയ്ക്കു ഫേസ്ബുക് വലിയ സ്ഥാനം കൊടുക്കത്തുരുന്നപ്പോൾ അത് ഫേസ്ബുക്കിനെ ഉപഭോക്താക്കളിൽനിന്നകറ്റി .ഫേസ്ബുക് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതുവഴി ഫേസ്ബുക്കിന്റെ ജനപ്രീതിയിൽ ഇടിവുണ്ടായി
മറ്റു സമൂഹ
മാധ്യമങ്ങളുടെ
വളർച്ച
നിലവിൽ ഇന്ത്യയിൽ ഇല്ലെങ്കിലും tiktok മറ്റു രാജ്യങ്ങളിൽ വൻ വളർച്ചയാണ് കൈവരിക്കുന്നത് .TIKTOK നിന്ന് വലിയ മത്സരം ആണ് ഫേസ്ബുക് നേരിടുന്നത് ..നിരവധി ഫേസ്ബുക് ഉപഭോക്താക്കൾ ആണ് TIKTOK ലേക്ക് ചേക്കേറുന്നത്
നിലവിൽ തകർച്ചയുടെ കണക്കുകളാണ് ഫേസ്ബുക്കിൽ നിന്ന് വരുന്നതെങ്കിലും പൂർവാധികം ശക്തിയോടെ ഫേസ്ബുക് തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കാം .മുൻപും ഇത്തരത്തിൽ ഇടിവുകൾ ഉണ്ടെങ്കിലും ഫേസ്ബുക്കിന് അതെല്ലാം അതിജീവിക്കാൻകഴിഞ്ഞിട്ടുണ്ട്




Comments
Post a Comment