മൊബൈൽഫോണുകളെ ബാധിക്കുന്ന (SOVA) വൈറസ് വരുന്നു ! മോചനദ്രവ്യം ചോദിക്കാൻ 😳, എന്തൊക്കെ ശ്രദ്ധിക്കണം?

 

 

ഫോണുകളിലെ ഫയലുകൾ ലോക്ക് ചെയ്ത ശേഷം മോചന ദ്രവ്യം ആവശ്യപ്പെടുന്ന സോവ വൈറസ് ഇന്ത്യയിലേക്കും എത്തുന്നതായി സൂചന .ഇന്ത്യയിലെ ഓൺലൈൻ ബാങ്കിങ് ഉപഭോക്താക്കളെ ലക്ഷ്യം വയ്ക്കുന്ന വൈറസ് സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര IT മന്ത്രാലയത്തിന് കീഴിലുള്ള കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം .

വൈറസ് നമ്മുടെ ഫോണിൽ കടന്നുകൂടിയാൽ നീക്കം ചെയ്യാൻ ബുദ്ധിമുട്ടേറിയതാണ് . വൈറസിന്റെ പുതിയ പതിപ്പാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത് .വൈറസ് ഫോണിൽ എത്തിക്കഴിഞ്ഞാൽ ഫോണിലെ ഫയലുകൾ എൻക്രിപ്ട് ചെയ്ത തുറക്കാൻ കഴിയാത്ത രീതിയിൽ ആക്കുകയാണ് സോവ വൈറസിന്റെ പുതിയ വേർഷനിൽ കാണുന്ന രീതി .തുടർന്ന് ഉപഭോക്താവിന് ഫയലുകൾ വീണ്ടെടുക്കാൻ വൻതുക മോചന ദ്രവ്യം അയി നൽകേണ്ടി വരുന്നു

 

മുൻപ് കമ്പ്യൂട്ടറുകളെ ഇത്തരത്തിൽ ബാധിക്കുന്ന റാൻസം വെയേർ വൈറസുകൾ ലോകത്തെ അപ്പാടെ മുൾമുനയിൽ നിർത്തിയതായിരുന്നു അവയ്ക്കു പിന്നാലെ ആണ് ഇപ്പോൾ ഫോണുകളെ ബാധിക്കുന്ന സോവ വൈറസ്

 

 


എങ്ങനെയാണ് ഇതിന്റെ ആക്രമണം

 ഗൂഗിൾ CHROME ,ആമസോൺ, NFT എന്നി ആപ്പുകളുടെ ലോഗോയുടെ മറവിൽ ചില വ്യാജ ആപ്പുകളുടെ മറവിലാണ് സോവ വൈറസ് ആളുകളിൽ എത്തുന്നത് .യഥാർത്ഥ ആപ്പ് ആണെന്ന് കരുതി ആളുകൾ ഇവ ഇൻസ്റ്റാൾ ചെയ്യും .ബാങ്കുകളിൽ നിന്നുള്ള SMSഎന്ന നിലയ്ക്കാണ് ഇതിൻറെ ലിങ്ക് ലഭിക്കുന്നത് നെറ്റ് ബാങ്കിങ് ആപ്പുകളിൽ നമ്മൾ നൽകുന്ന പാസ്സ്വേർഡ്,യൂസർ നെയിം അടക്കം വൈറസിന് ചോർത്താനാകും

ഇതിനു പുറമെ സ്വന്തം നിലയ്ക്ക് സ്ക്രീൻ ഷോട്ട് എടുക്കൽ വീഡിയോ റെക്കോർഡിങ് അടക്കം സാധിക്കുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു .അൺ ഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാലും THIS APP IS SECURED എന്ന മെസ്സേജ് ആയിരിക്കും കാണിക്കുക

 


എന്തൊക്കെ മുൻകരുതലുകൾ ശ്രദ്ധിക്കാം

ഔദോഗിക ആപ്പ് സ്റ്റോറുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൌൺലോഡ് ചെയാം 

⃝SMS ,മെയിൽ ,വാട്സാപ്പ് വഴി വരുന്ന സംശയകരമായ ലിങ്കുകൾ തുറക്കാതിരിക്കുക

ഇൻസ്റ്റാൾ ചെയുമ്പോൾ ആപ്പിന് നൽകുന്ന പെര്മിഷനുകൾ അതിനു ആവശ്യം ഉള്ളത് തന്നെയാണോ എന്ന്

    ഉറപ്പു വരുത്തുക

പ്രധാനപ്പെട്ട ഫയലുകളുടെ കോപ്പി ഗൂഗിൾ ഡ്രൈവ് പോലുള്ള ക്ളൗഡ്അധിഷ്ഠിത സേവനങ്ങളിൽ സൂക്ഷിക്കുക

 

സോവ വൈറസ് യഥാർത്ഥമാണോ?

SBI ട്വീറ്റ് അനുസരിച്ച്, സ്വകാര്യ വിവരങ്ങൾ മോഷ്ടിക്കാൻ ബാങ്കിംഗ് ആപ്ലിക്കേഷനുകളെ ലക്ഷ്യമിടുന്ന ഒരു ആൻഡ്രോയിഡ് ബാങ്കിംഗ് ട്രോജൻ മാൽവെയറാണ് SOVA. ഉപയോക്താക്കൾ അവരുടെ നെറ്റ്-ബാങ്കിംഗ് ആപ്പുകളിലേക്ക് ലോഗിൻ ചെയ്യുമ്പോഴും ബാങ്ക് അക്കൗണ്ടുകൾ ആക്സസ് ചെയ്യുമ്പോഴും മാൽവെയർ ക്രെഡൻഷ്യലുകൾ പിടിച്ചെടുക്കുന്നു. ഒരിക്കൽ ഇൻസ്റ്റാൾ ചെയ്താൽ, അൺഇൻസ്റ്റാൾ ചെയ്യുന്നത് അസാധ്യമാണ്.

 


ആൻഡ്രോയിഡ് ഫോണിൽ നിന്ന് എങ്ങനെ നീക്കം ചെയാം

 

Step 1: Make sure Google Play Protect is turned on. Open the Google Play Store app . ...

Step 2: Check for Android device & security updates. Get the latest Android updates available for you. ...

Step 3: Remove untrusted apps. ...

Step 4: Do a Security Checkup.

Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]