എന്താണ് ഇ -റുപ്പി ? എങ്ങനെ ഇ -റുപ്പി ഇടപാട് നടത്താം (what is e-rupee ? how to use it)



                                      പ്രധാനമന്ത്രി നരേന്ദ്ര മോദി 2021 ഓഗസ്റ്റ് 2-ന് ഡിജിറ്റൽ പേയ്മെന്റ് സൊല്യൂഷൻ -രൂപി അവതരിപ്പിച്ചിരുന്നു . ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT ) കൂടുതൽ ഫലപ്രദമാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന ഡിജിറ്റൽ പേയ്മെന്റിനായുള്ള പണരഹിതവും കോൺടാക്റ്റില്ലാത്തതുമായ ഉപകരണമാണ് e-RUPI. ഇത് ഡിജിറ്റൽ ഭരണത്തിന് പുതിയ മാനം നൽകും. ഇന്ത്യയിലെ ജനങ്ങളുടെ ജീവിതത്തെ ബന്ധിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യയുമായി ലയിപ്പിച്ച ഡിജിറ്റൽ ഇടപാടുകളെ അടിസ്ഥാനമാക്കിയുള്ളതാണ് സംരംഭം.

 

e-RUPI എന്നത് ഒരു ഡിജിറ്റൽ വൗച്ചറാണ്, അത് ഒരു SMS അല്ലെങ്കിൽ QR കോഡിന്റെ രൂപത്തിൽ ഗുണഭോക്താവിന് തൻ്റെ മൊബൈൽ ഉപകരണത്തിൽ ലഭിക്കുന്നു.

വൗച്ചർ പ്രീ-പെയ്ഡ് വൗച്ചറിന്റെ രൂപത്തിലാണ്, അത് സ്വീകരിക്കുന്ന കേന്ദ്രങ്ങളിൽ നിന്ന് റിഡീം ചെയ്യാം.

ഒരു കാർഡ്, ഡിജിറ്റൽ പേയ്മെന്റ് ആപ്പ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് ആക്സസ് എന്നിവയില്ലാതെ അത് റിഡീം ചെയ്യാൻ ഗുണഭോക്താക്കൾക്ക് ഉപയോഗിക്കാവുന്ന ഒറ്റത്തവണ കോൺടാക്റ്റില്ലാത്ത, പണരഹിത വൗച്ചർ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് രീതിയാണിത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിഭാവനം ചെയ്യുന്ന ഡിജിറ്റൽ കറൻസിയിൽ നിന്ന് വ്യത്യസ്തമായാണ് e-RUPI നിലകൊള്ളുന്നത്

 

 


-റുപ്പി ഇടപാട് ഇങ്ങനെ

·         -റുപ്പി ആപ്പിൽ മൊ ബൈൽ നമ്പർ നൽകുമ്പോൾ ടെ നോട്ട് അതുമായി ബന്ധിപ്പിച്ചിരിക്കു ന്ന ബാങ്ക് അക്കൗണ്ട് ആപ് സ്വയം കണ്ടെത്തി വോലറ്റുമാ യി ബന്ധിപ്പിക്കും.

·         Send, Collect, Load, Redeem എന്നീ 4 ഓപ്ഷനുകൾ വോല റ്റിന്റെ ഹോം പേജിലുണ്ടാകും. തൊട്ടുതാഴെ നമ്മൾ ഇടപാട് നടത്തുന്നവരുടെ പ്രൊഫൈലുകൾ, ഏറ്റവും ഒടുവിൽ നടത്തിയ ഇടപാടുകൾ എന്നിവ കാണാം.വാലറ്റിൽ എത്ര രൂപയുണ്ടെന്നു ഏറ്റവും മുകളിൽ ഉണ്ടാവും

·         ബാങ്ക് അക്കൗണ്ടിലെ പണം  വാലറ്റിലേക്കു ഡിജിറ്റൽ കറൻസി ആക്കി മാറ്റുകയാണ് ആദ്യ നടപടി .ഇതിനായി ലോഡ് ഓപ്ഷൻ  എടുക്കുക നോട്ട് ,കോയിൻ എന്നിങ്ങ നെ രണ്ടു വിഭാഗം ഉണ്ടാവും നോട്ട് എടുത്താൽ നിലവിൽ പ്രബലത്തിൽ ഉള്ള എല്ലാ ഇന്ത്യൻ കറൻസികളുടെയും ഡിജിറ്റൽപതിപ്പു ഇതിൽ ഉണ്ടാകും .കറൻസിയുടെ സമാനമായി റിസേർവ് ബാങ്ക് ഗവർണറുടെ ഒപ്പു അടക്കം ഇതിൽ കാണാം

 

 

·         ഉദാഹരണത്തിന് 10 രൂപയുടെ 5നോട്ട് വൊലേറ്റിൽ ചേർക്കണെമെങ്കിൽ 10 രൂപ നോട്ട് തിരഞ്ഞെടുത്ത ശേഷം മുകളിലേക്ക് 5 തവണ സ്വൈപ്പ്  ചെയ്താൽ മുകളിൽ 50 രൂപ എന്ന് കാണിക്കും ആവശ്യം അനുസരിച്ചു മറ്റു നോട്ടുകളും നാണയങ്ങളും തിരഞ്ഞെടുക്കാം .ബാങ്ക്  അക്കൗണ്ടിലെ പണം atm വഴി കറൻസി ആക്കി മാറ്റുന്നതിന് സാമാനമാണിത് ഏതൊക്കെ മൂല്യം ഉള്ള കറൻസി വേണമെന്ന് നമുക്ക് തിരഞ്ഞെടുക്കാം

 

 

·         ഒരു കടയിൽ നിന്ന് 25 രൂപയുടെ  പേയ്മെന്റിനാണ് നമ്മൾ നിർദ്ദേശം കൊടുത്തതെന്ന് കരുതുക .50 രൂപയുടെ ഡിജിറ്റൽ നോട്ട് ആണ് അക്കൗണ്ടിൽ ഉള്ളതെങ്കിൽ അതാണ് വിനിമയം ചെയ്യപ്പെടുന്നത് ബാക്കി 25 രൂപ ചില്ലറയായി നമ്മുടെ വോലറ്റിലേക്കു തനിയെ തിരിച്ചെത്തും

 

·         പ്രൊഫൈൽ ഓപ്ഷൻ തുറന്നാൽ നമ്മുടെ QR കോഡ് ദൃശ്യമാകും ഇതിനു നടുവിൽ -റുപ്പിയുടെ ലോഗോ ഉണ്ടാവും നമുക്ക് പണം അയക്കേണ്ടവർക്കു QR കോഡ് സ്കാൻ ചെയുകയും ആകാം





Comments

popular posts

എന്താണ് ഐഫോണിനെ മികച്ചതാക്കുന്നത് ,ഐഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തെല്ലാം ?(Benefits for iPhone users)

ഐഫോൺ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾ ,പോരായ്മകൾ ( DISADVANTAGES OF i PHONES )

ഫോണിൽ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്ത് പണികിട്ടിയിട്ടുണ്ടോ 😟 ! എങ്ങനെ സുരക്ഷിതമായി സോഫ്റ്റ്‌വെയർ അപ്ഡേറ്റ് നടത്താം? [SOFTWARE UPDATE PROBLEMS]